ദുഷ്ടൻമാരുടെ പരിപ്പിളക്കി കിരണും കല്യാണിയും; സ്വത്തുക്കൾ എല്ലാം നഷ്ട്ടപെട്ടു എന്നറിഞ്ഞ പ്രകാശൻ ആ ക്രൂരത ചെയ്യാൻ ഒരുങ്ങുന്നു; നെട്ടോട്ടം ഓടി രാഹുൽ!! | Mounaragam Today Episode 21 May 2024 Video
Mounaragam Today Episode 21 May 2024 Video
Mounaragam Today Episode 21 May 2024 Video : മൗനരാഗം പ്രേക്ഷക പ്രിയ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ട രാഹുലന് ഭ്രാന്തായി എന്ന് പറഞ്ഞു ഭ്രാന്താശുപത്രിയിൽ കൊണ്ടാക്കിയിരിക്കുകയായി കുടുംബം. എന്നാൽ തനിക്ക് ഭ്രാന്ത് ഇല്ല എന്ന് രാഹുൽ പല തവണ പറഞ്ഞിട്ടും അതാരും വിശ്വസിക്കുന്നില്ല. പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ആരെയും കൊല്ലാൻ മടിയില്ലാത്ത രാഹുലിന്റെ ഈ അവസ്ഥ കണ്ട് സന്തോഷിക്കുകയാണ് കിരണും കുടുംബവും.
ഇത് ആഘോഷിക്കാം എന്ന് കിരൺ പറഞ്ഞു എങ്കിലും കല്യാണി അത് വേണ്ട എന്ന് പറഞ്ഞു. മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുന്നവരല്ല നമ്മൾ എന്നും കല്യാണി കിരണിനെ ഓർമിപ്പിച്ചു. വിക്രമിന്റെ വീട്ടിൽ അതിഥി ആയി എത്തിയ കല്യാണിയും കിരണും സോണിയും ആൽബിയുമെല്ലാം ഏറെ നേരം അവിടെ ചിലവഴിച്ചു. തന്നെ ഏറെ ദ്രോഹിച്ച തന്റെ അച്ഛൻ പ്രകാശനും മുത്തശ്ശിക്കും വിക്രമിനും മുന്നിൽ കല്യാണി വളരെ അഭിമാനത്തോടെ ആണ് നിന്നത്.
കൂടാതെ വിക്രമിനെയും പ്രകാശനെയും മൂർച്ച കൂടിയ വാക്കുകൾ കൊണ്ട് കല്യാണി ശകാരിച്ചു. ആകെ പ്രകോപിതനായ പ്രകാശൻ കല്യാണിയെ എങ്ങനെയും തകർക്കും എന്ന ഉറച്ച തീരുമാനത്തിൽ ആണ് എത്തിയത്. സോണിയെയും ആൽബിയെയും കണ്ട് ഞെട്ടിയിരിക്കുകയാണ് വിക്രം. താൻ വലിച്ചെറിഞ്ഞ സോണിയ്ക്ക് നല്ലൊരു ജീവിതം ഇനി കിട്ടില്ല എന്നാണ് വിക്രം കരുതിയത്.
എന്നാൽ തന്നെക്കാൾ യോഗ്യനായ ഒരു ഭർത്താവിനെ സോണിക്ക് കിട്ടിയത് കണ്ട് അപമാന ഭാരത്താൽ തല കുനിച്ചു നിൽക്കുകയായിരുന്നു വിക്രം. രാജസേനനും രൂപയും ഒരുമിച്ചതറിഞ്ഞു കൂടുതൽ വിഷമിച്ചു പോയ് പ്രകാശൻ. ഇരുവരും ഒരുമിച്ചു പോകുന്ന വാഹനത്തിന് അപകടം ഉണ്ടാക്കാൻ ആണ് ഇനി പ്രകാശന്റെ ശ്രമം. തന്നെ അപമാനിച്ച കല്യാണിയോട് ഒരു വാക്ക് പോലും തിരിച്ചു പറയാൻ കഴിയാതെ പോയതിൽ പ്രകാശന് ദുഖവും ഉണ്ട്. അവരെ സൂക്ഷിക്കണം എന്ന് കല്യാണി കിരണിനു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് .