വിക്രമും ശരണ്യയും വിവാഹിതരായി!! കാത്തിരിക്കുന്നത് വമ്പൻ ചതിക്കുഴി; ഇടി വെട്ട് രഹസ്യം പുറത്താവുന്നു!! | Mounaragam Today Episode 30 Jan 2024 Video Viral
Mounaragam Today Episode 30 Jan 2024 Video Viral
Mounaragam Today Episode 30 Jan 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രാഹുലും ശാരിയും സരയുവും കൂടി സംസാരിക്കുന്നതായിരുന്നു. രാഹുൽ സരയുവിനെ കുറ്റം പറയുകയാണ്. ഇവൾ കിരണിനെ ഇഷ്ടപ്പെടേണ്ട സമയം ആ മനോഹറിനെ കെട്ടിയതാണ് ഇവൾ ചെയ്ത ഏറ്റവും വലിയ തെറ്റ്.
ഇത് കേട്ട് സരയുവിന് ദേഷ്യം വരികയാണ്. പിന്നീട് രാഹുൽ പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് എൻ്റെ മനുവേട്ടനെ അച്ഛനെന്തിനാണ് എപ്പോഴും ഇങ്ങനെ പറയുന്നതെന്നും, ഇപ്പോൾ മനുവെന്ന് കേൾക്കുന്നത് പോലും അച്ഛന് ഇഷ്ടമല്ലെന്ന് പറയുകയാണ് സരയു. പിന്നീട് കാണുന്നത് രൂപയും ചന്ദ്രസേനനും സംസാരിക്കുന്നതാണ്. എൻ്റെ ആങ്ങളയും ചേട്ടത്തിയുമൊക്കെ യാത്ര കഴിഞ്ഞ് മടങ്ങി വരാതിരുന്നെങ്കിൽ നല്ലതായിരുന്നുവെന്ന് പറയുകയാണ് രൂപ. നമ്മൾ ജീവിക്കുന്നത് കാണുമ്പോൾ എൻ്റെ ചേട്ടനായ ആ ദുഷ്ടന് സഹിക്കില്ലെന്നും, അവൻ നമ്മളെ എല്ലാവരെയും എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും പറയുകയാണ് രൂപ.
അപ്പോഴാണ് കോളിംങ്ങ് ബെല്ലടിയുന്നത്. ബെല്ല് കേട്ട് ഞെട്ടുകയാണ് രൂപയും സിഎസും. ദയാനന്ദൻ ഡോർ തുറന്നപ്പോൾ, കിരണും കല്യാണിയും അകത്തു വരികയാണ്. അപ്പോഴാണ് സിഎസ് താഴേക്ക് വരുന്നത്. കിരണും കല്യാണിയും അച്ഛനെന്താ ഫോണെടുക്കാത്തതെന്ന് ചോദിക്കുകയാണ്. ഫോണെടുക്കാത്തതിൽ ഞങ്ങൾ ആകെ ഭയപ്പെട്ടാണ് ഇവിടെ വന്നിരിക്കുന്നതെന്ന് പറയുകയാണ് കിരൺ .അത് എൻ്റെ ഫോൺ സയലൻ്റായിപ്പോയെന്ന് പറയുകയാണ് സിഎസ്. പിന്നീട് രണ്ടു പേരും അവിടെ ഇരിക്കുകയും, അവർക്ക് ഭക്ഷണമെടുക്കാൻ ദയാനന്ദനോട് പറയുകയുമാണ്. ഇത് കേട്ട് ദയാനന്ദൻ ഭയപ്പെടുകയാണ്. ഉടനെ സിഎസി നെ അടുത്തു വിളിച്ച് ഇന്നത്തെ ഭക്ഷണം രൂപ മാഡം ഉണ്ടാക്കിയതല്ലേയെന്നും, ഇത് അവർക്ക് കൊടുത്താൽ അത് അവർക്ക് മനസിലാവുമെന്നും പറയുകയാണ് ദയാനന്ദൻ.
എങ്കിൽ നമുക്കൊരു ജ്യൂസ് കൊടുക്കാമെന്ന് പറയുകയാണ് സിഎസ്. നിങ്ങൾക്ക് എന്താണ് സ്പെഷൽ വേണ്ടതെന്ന് ചോദിക്കുകയാണ് ദയാനന്ദനെന്ന് പറഞ്ഞു സിഎസ്. നമുക്കൊന്നും വേണ്ടെന്നും, ജ്യൂസ് മതിയെന്നും പറയുന്നു. പിന്നീട് കാണുന്നത് രജിസ്ട്രാഫീസിൽ പ്രകാശനും, വിക്രമും ഒക്കെ നിൽക്കുന്നത്. രജിസ്ട്രാഫീസറോട് ഇത് അന്ന് നടന്ന പോലെയൊന്നുമല്ലെന്നും, ആ വരുന്ന പെൺകുട്ടിയാണ് എൻ്റെ മകൻ്റെ ഭാര്യയായി വരാൻ പോകുന്നതെന്നും പറയുകയാണ് പ്രകാശൻ.അങ്ങനെ ശരണ്യ അണിഞ്ഞൊരുങ്ങി കല്യാണപ്പെണ്ണായി വരികയാണ്.