ഭാര്യയ്ക്ക് വീട്ടിൽ നിൽക്കാനാവില്ല!! പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി പാഷാണം ഷാജി; മക്കളായി കണ്ടവർ കൂടെയില്ലാത്ത സങ്കടത്തിൽ താരം!! | Pashanam Shaji Home Tour Video Viral
Pashanam Shaji Home Tour Video Viral
Pashanam Shaji Home Tour Video Viral : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പാഷാണം ഷാജി. മിമിക്രി താരമായി എത്തി ഇന്നിപ്പോൾ മലയാള സിനിമയിലെ കോമഡി താരങ്ങളിൽ പ്രധാനപ്പെട്ട താരമാണ് പാഷാണം ഷാജി. സാജു നവോദയ എന്ന സ്റ്റേജ് നെയ്മിൽ ആണ് താരം അറിയപ്പെട്ടിരുന്നത് എങ്കിലും പിന്നീട് തന്റെ ഒരു സൂപ്പർ ഹിറ്റ് സ്കിറ്റിലെ കഥാപാത്രം ആയ പാഷാണം ഷാജി എന്ന പേരിൽ താരം കൂടുതൽ ഫേമസ് ആകുകയും, ഇന്നിപ്പോൾ എല്ലാ മലയാളികളും അദ്ദേഹത്തെ പാഷാണം ഷാജി എന്ന പേരിൽ അഭിസംബോധന ചെയ്യുന്നു.
താരത്തിന്റെ ഭാര്യ രെശ്മിയും എല്ലാവർക്കും ഏറെ പരിചിതമായ മുഖമാണ്. ഇരുവരും ഒരുമിച്ചു ചില റിയാലിറ്റി ഷോകളിലും മറ്റു ടെലിവിഷൻ പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ഇരുവരും ഒരുമിച്ചു യൂട്യൂബിൽ വ്ലോഗ്ഗും ചെയ്തിരുന്നു. പെറ്റ്സുകളെക്കൊണ്ട് നിറഞ്ഞ ഒരു വേണ്ടായിരുന്നു ഇവരുടേത്. അവരുടെ വിശേഷങ്ങൾ ഒക്കെയായി ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിൽ എത്തുകയും അത് കാണാൻ ഒരുപാട് മലയാളികൾ കാത്തിരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ പുതിയൊരു വീട്ടിലേക്ക് മാറികിരിക്കുകയാണ് ഇരുവരും. ഫ്ലാറ്റിലാണ് ഇരുവരുടെയും ഇപ്പോഴത്തെ താമസം. കിളികളൊക്കെ എവിടെ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയും ആയി എത്തിയിരിക്കുകയാണ് ഇപ്പോൾ താര ദമ്പതികൾ. ഭാര്യ രശ്മിക്ക് അലർജി മൂലം കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി ഹോസ്പിറ്റലിൽ എത്തുകയും ഡോക്ടർ പെറ്റ്സിനെയൊക്കെ വീട്ടിൽ നിന്ന് മാറ്റണം എന്ന് പറയുകയും ചെയ്തു.
എന്നാൽ അവരെ മാറ്റാതെ തങ്ങൾ അവിടെ നിന്ന് മാറിയെന്നാണ് സാജു നവോദയ പറയുന്നത്.ഫ്ലാറ്റ് ജീവിതം തങ്ങളെ സംബന്ധിച്ചിടത്തോളം അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണ് ഇരുവരും പറയുന്നത്. ഈയടുത്ത് റിലീസ് ആകുന്ന കുടുംബശ്രീയും കുഞ്ഞാടും എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ താരം എത്തുന്നുണ്ട്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ.