മകൻ ആ വലിയ ക്രൂ,രൻ ആണെന്ന് അറിഞ്ഞ സുമിത്രയുടെ നെഞ്ച് പിടയുന്നു!! കാണാനും കേൾക്കാനും ബുദ്ധിമുട്ടുന്ന രഹസ്യങ്ങളുടെ ചുരുളഴിഞ്ഞ് കുടുംബവിളക്ക്!! | Kudumbavilakku Today Episode 08 June 2024 Video Viral
Kudumbavilakku Today Episode 08 June 2024 Video Viral
Kudumbavilakku Today Episode 08 June 2024 Video Viral : കുടുംബവിളക്ക് കൂടുതൽ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെ കടന്ന് പോകുകയാണ്. രഞ്ജിതയുടെയും പങ്കജിന്റെയും ഗൂഢാലോചന വിജയിക്കുകയാണ് പങ്കജിന്റെ പൂജ വീഴുന്നു. രോഹിത്തിന്റെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയാണ് പൂജ. എന്നാൽ രോഹിത്തിന്റെ മരണത്തോടെ കള്ളാപ്രമാണം ഉണ്ടാക്കി എല്ലാം തന്റെ പേരിൽ ആക്കി അനുഭവിക്കുകയാണ് രോഹിതിന്റെ സഹോദരി രഞ്ജിത.
എന്നാൽ ഇപ്പോൾ എല്ലാ സത്യങ്ങളും പൂജ അറിയാൻ കാലമായി എന്ന് തിരിച്ചറിഞ്ഞ രഞ്ജിത തന്റെ ഏക മകനെക്കൊണ്ട് പൂജയെ വിവാഹം കഴിപ്പിക്കുക എന്ന പ്ലാനിലാണ്. പൂജയെ പങ്കജ് വിവാഹം കഴിച്ചാൽ സ്വത്തുക്കൾ ഒന്നും ഒരിക്കലും തങ്ങൾക്ക് നഷ്ടപ്പെടില്ല എന്ന് രഞ്ജിതയ്ക്ക് അറിയാം. പൂജയ്ക്ക് സുമിത്രയുടെ സഹോദരൻ ദീപുവിന്റെ മകനോട് ഒരിഷ്ടം ഉണ്ടായിരുന്നു എന്നാൽ ഇരുവരെയും തമ്മിൽ പിരിയിക്കാൻ അപ്പുവിന്റെ സ്വന്തം അച്ഛനെ വരെ ഉപയോഗിച്ച് കരുക്കൾ നീക്കിയത് പങ്കജാണ്.
ഇപ്പോൾ രഞ്ജിതയുടെ വീട്ടിലാണ് പൂജയുടെ താമസം. പൂജയ്ക്ക് മനോഹരമായ ഒരു സർപ്രൈസ് പങ്കജ് കൊടുക്കുകയും പൂജ അത് കണ്ട് സ്നേതോഷിക്കുകയും അവനോടൊപ്പം ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്യുന്ന ദൃശ്യങ്ങളാണ് കാണാൻ കഴിയുന്നത്. പൂജയ്ക്കിതെന്ത് പറ്റി പൂജ അപ്പുവിനെ മറന്നോ എന്നൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതെ സമയം അനിരുധും അനന്യയും സ്വര മോളും ഒന്നിക്കുകയും ശീതൾ തന്നോടൊപ്പം എത്തുകയും ഒക്കെ ചെയ്തപ്പോൾ പ്രതീക്ഷിനെ വല്ലാതെ മിസ്സ് ചെയ്യുകയാണ് സുമിത്രയ്ക്ക്.
പ്രതീഷിനെ അന്വേഷിച്ചിറങ്ങാൻ ഒരുങ്ങുകയാണ് സുമിത്ര. എന്നാൽ പ്രതീഷ് ജയിലിൽ ആണെന്ന് അറിയാവുന്ന അനിരുധ് ആകെ നിസ്സഹായനായി ആണ് സുമിത്രയുടെ വാക്കുകൾ കെട്ട് നിൽക്കുന്നത്. അതെ സമയം ദീപുവിന്റെ കടങ്ങൾ വീട്ടാനുള്ള പണം മുഴുവനും സിദ്ധാർഥ് ദീപുവിന് കൊടുത്തു ദീപു ആ പണവുമായി കടങ്ങൾ വീട്ടാൻ പോവുകയും ചെയ്തു. ഇനി എത്രയും വേഗം ശ്രീനിലയം സ്വന്തമാക്കുക എന്നതാണ് സിദ്ധാർഥിന്റെ ലക്ഷ്യം.