അനന്തപുരിയുടെ തീരുമാനം തെറ്റ്!! അനാമികയുടെ കയ്യിൽ നിന്നും തന്നെ ജാനകിയ്ക്ക് ഇടിവെട്ട് പണി കിട്ടുന്നു!! | Patharamattu Today Episode 05 Oct 2024 Video Viral
Patharamattu Today Episode 05 Oct 2024 Video Viral
Patharamattu Today Episode 05 Oct 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ വിവാഹ ചടങ്ങുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ നന്ദു ആശുപത്രിയിലായതിനാൽ നയനയും ആദർശും ആശുപത്രിയിലായിരുന്നു. നന്ദുവിന് ബോധം തെളിഞ്ഞപ്പോൾ നയനയും ആദർശും എന്തിനാണ് നീ ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ, അനി വിവാഹശേഷം സുഖമായി ജീവിക്കട്ടെ എന്ന് കരുതിയാണെന്ന് പറയുകയാണ് നന്ദു. എല്ലാവരെയും മറന്ന് നീ ഇങ്ങനെ ചെയ്യരുതായിരുന്നെന്ന് പറയുകയാണ് ആദർശ്. പിന്നീട് ജാനകി അനിയോട് നിൻ്റെ പ്രിയപ്പെട്ട ചേട്ടൻ എവിടെ പോയെന്നും, നയനയാണ് താലിമാല ലുസാക്കിവച്ചതെന്ന് പറയുകയാണ്.
അങ്ങനെ ഏടത്തി ചെയ്യില്ലെന്ന് പറയുകയാണ് അനി. ജയനും അജയനും പലതും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദർശും നയനയും വരുന്നത്. എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ, നന്ദു തല കറങ്ങി വീണെന്നും അവളെ ആശുപത്രിയിൽ കൊണ്ടുവിടാൻ പോയതാണെന്ന് പറയുകയാണ് നയന. ശേഷം എല്ലാവരുടെയും അടുത്തേക്ക് പോവുകയാണ്. അപ്പോഴാണ് ജയൻ അനിക്ക് നന്ദുവിനെ ഇഷ്ടമായിരുന്നെന്ന് ജാനകി പറഞ്ഞിരുന്നെന്നും, അതു കൊണ്ടാണോ മോൾക്ക് ഇങ്ങനെ വന്നതെന്ന് ചോദിച്ചപ്പോൾ, സ്നേഹിച്ചവരെയായിരുന്നു ഒന്നിപ്പിക്കേണ്ടതെന്ന് പറയുകയാണ് ആദർശ്.
നയന നവ്യയോടും കനകയോടും നടന്ന കാര്യങ്ങൾ പറയുകയാണ്. ഇത് കേട്ട് കനക പൊട്ടിക്കരയുകയാണ്. അമ്മ ഇങ്ങനെ കരഞ്ഞാൽ ഇവിടെയുള്ളവർ എല്ലാം അറിയുമെന്നും, അവളെ മോശമായി പറയുമെന്നും, അതിനാൽ ഇവിടെ ആരോടും ഒന്നും പറയരുതെന്ന് പറയുകയാണ് നയന. അപ്പോഴാണ് ഗോവിന്ദൻ വരുന്നത്. ഗോവിന്ദനോട് നടന്നത് പറഞ്ഞ് ഉടൻ ആശുപത്രിയിലേക്ക് പോവുകയാണ് കനകയും ഗോവിന്ദനും. നയന നേരെ അനാമികയുടെ അടുത്ത് പോയപ്പോൾ, നയനയെ കൊണ്ട് പലതും പറയുകയായിരുന്നു എല്ലാവരും. നയന യെ കണ്ടതും ദേവയാനി ആദർശിനെയും കൂട്ടി എവിടെ പോയതാണെന്ന് ചോദിക്കുകയാണ്.
അപ്പോഴാണ് നന്ദു തല കറങ്ങി വീണപ്പോൾ ഞങ്ങൾ അവളെ ആശുപത്രിയിലേക്ക് കൂട്ടിപ്പോയതാണെന്ന കാര്യം പറയുകയാണ്. ഇത് കേട്ടപ്പോൾ അനാമികയ്ക്ക് സന്തോഷമാവുകയാണ്. എന്നെ താലികെട്ടിയത് കണ്ടപ്പോഴാവും അവൾക്ക് തല കറങ്ങിയതെന്ന് ഓർക്കുകയാണ് അനാമിക. അപ്പോൾ ജലജ താലി താഴെ വീണതും,നീ എന്തിനാണ് ശരിയായി മുറുക്കാതെ ഇരുന്നതെന്നും പറയുകയാണ്. ഇത് കേട്ട് നയന അറിയാത്ത കാര്യങ്ങൾ പറയരുതെന്നും, നല്ലൊരു ദിവസമായ ഇന്ന് എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.