സിദ്ദിഖിന്റ വീട്ടിൽ സന്തോഷ വാർത്ത!! ലോകം മുഴുവൻ കൈകളിലേന്തി ഷഹീൻ സിദ്ദിഖ്; മകളെ പരിചയപ്പെടുത്തി അമൃതയും ഷാഹിനും.!! | Shaheen Sidhique Introduce Their Daughter Dua Shaheen
Shaheen Sidhique Introduce Their Daughter Dua Shaheen
Shaheen Sidhique Introduce Their Daughter Dua Shaheen : മലയാളത്തിലെ പ്രമുഖ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷാഹിനും ഡോക്ടർ അമൃത ദാസിനും അടുത്തിടെ ആണ് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞാണ് ജനിച്ചത് എന്ന വിവരം അമൃത ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിന് പേര് നൽകിയിരിക്കുന്നത് ദുആ ഷഹീൻ എന്നാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് ഈ പുതിയ അതിഥിയെത്തിയത് ജൂലൈ പത്തിന് ആയിരുന്നു.ആദ്യം കുട്ടിയുടെ കുഞ്ഞി കാലുകളുടെ ചിത്രം പങ്കുവെച്ചാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.
ഞങ്ങൾക്ക് പെൺകുട്ടി പിറന്നതോടെ ഞങ്ങൾ കൂടുതൽ അനുഗ്രഹിക്കപെട്ടു എന്നും കൂടാതെ ഞങ്ങളുടെ വീട് രണ്ടടി കൂടി വളർന്നുവെന്നുമാണ് പങ്കുവച്ചത്. എന്നാലിപ്പോൾ അമൃതയുടെ ഏറ്റവും പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.തന്റെ ഭർത്താവിനോടും മകളോടും ഒപ്പം ഇരിക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ലോകം മുഴുവൻ ഇപ്പോൾ എന്റെ കൈകളിൽ ഒതുങ്ങുന്നു എന്നാണ് തന്റെ കുഞ്ഞിനെ മടിയിൽ വെച്ച് അമൃത പോസ്റ്റിന് ചുവടെ കുറിച്ചത്.
ഭർത്താവ് ഷാഹിൻ സിദ്ധിക്കിന്റെ ഇൻസ്റ്റഗ്രാമിൽ കൊളാബ് ചെയ്താണ് പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 2022 ന് ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. സിനിമാ മേഖലയിലേക്ക് ഷാഹിൻ പത്തേമാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ചു.തുടർന്ന് കസബ, ഒരു കുട്ടനാടൻ വ്ലോഗ്, ടേക്ക് ഓഫ്, വിജയ് സൂപ്പറും പൗർണമിയും എന്നിങ്ങനെ ഉള്ള ചിത്രങ്ങളിലും അഭിനയിച്ചു. ഒടുവിൽ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രം അമ്പലമുക്കിലെ വിശേഷങ്ങൾ എന്നതാണ്.
കൂടാതെ അണിയറയിൽ ഇപ്പോൾ ഷാഹിദിന്റെ മറുവശം എന്ന ചിത്രം ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് തിരക്കഥാകൃത്തും നടനുമായ അനു റാം ആണ്. ആഴം കല്യാണിസം എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം അനുറാമിന്റെ സംവിധാനത്തിൽ നിന്നുള്ള ചിത്രം എന്ന വിശേഷണം കൂടിയുണ്ട് മറുവശം എന്ന ചിത്രത്തിന്.