സച്ചിയ്ക്ക് വേണ്ടി മീൻ പിടിച്ച് വെച്ച് രേവതി!! രേവതിയെ പിരിയാൻ വയ്യാതെ സച്ചി; ചന്ദ്രമതിയുടെ പ്ലാൻ പാളിയോ!! | Chembaneer Poovu Today Episode 06 September 2024
Chembaneer Poovu Today Episode 06 September 2024
Chembaneer Poovu Today Episode 06 September 2024 : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതി പോയതിനാൽ സച്ചി രേവതിയെ വിളിക്കുന്നതായിരുന്നു. രേവതി ഇല്ലാത്തതിനാൽ ഭക്ഷണം ഒന്നും പിടിക്കുന്നില്ലെന്നും, അതിനാൽ ഞാൻ അങ്ങോട്ട് വരാം എന്ന് പറയുകയാണ്. ഇത് കേട്ട സന്തോഷത്തിൽ രേവതി കിച്ചനിലേക്ക് ഓടുകയാണ്. പിന്നീട് കാണുന്നത് ശ്രീകാന്ത് വർഷയെയും കൂട്ടി പോകുന്നതിനിടയിൽ വഴിയിൽ ഇറങ്ങി പലതും സംസാരിക്കുകയായിരുന്നു. എനിക്ക് നിന്നോട് സുഹൃത്ത് എന്നതിലുപരി എന്തോ ഒരിഷ്ടമുണ്ടെന്ന് പറയുകയാണ് വർഷ.
എന്നാൽ ശ്രീകാന്തിന് മനസിൽ പ്രണയണ്ടെങ്കിലും, അച്ഛന്മാർ തമ്മിലുള്ള പിണക്കം ഓർത്ത് ശ്രീയ്ക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നും, നീയുമായി ജീവിക്കാനാണ് എൻ്റെ തീരുമാനമെന്ന് പറയുകയും, ശ്രീകാന്തിൻ്റെ മുഖത്ത് ഒരു മുത്തം നൽകുകയാണ്. ആ സമയത്താണ് വർഷയുടെ അച്ഛനുമമ്മയും റോഡിലൂടെ പോകുമ്പോൾ മകളെ കണ്ട് വണ്ടി നിർത്തുന്നത്. മകൾക്ക് ശ്രീയോടുള്ള അറ്റാച്ച്മെൻ്റ് കണ്ട് ദേഷ്യം പിടിക്കുകയാണ് രണ്ടു പേർക്കും.
ആ സമയത്ത് സുധി വണ്ടി ടെസ്റ്റ് ഡ്രൈവിന് വന്നപ്പോൾ കസ്റ്റമറുമായി പലതും സംസാരിക്കുന്നതിനിടയിൽ അയാൾ പലപ്പോഴായി വണ്ടി നിർത്തിയപ്പോൾ, സുധി പലപ്പോഴായി തവണ വണ്ടി നിർത്തിയാൽ ഞങ്ങൾ ഷോറൂമിലെത്താൻ രാത്രിയാവുമെന്ന് പറയുകയാണ്. ശേഷം അയാൾ ഇറങ്ങി സുധിയോട് ഓടിക്കാനും, അയാളുടെ വീടു വരെ ഒന്ന് പോകണമെന്ന് പറയുകയാണ്. വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ ബന്ധുക്കൾ വരുന്നതിനാൽ, അയാൾ മാർക്കറ്റിൽ പോയി മത്സ്യവും, സാധനങ്ങളും വാങ്ങി വരാൻ പറഞ്ഞപ്പോൾ, സുധിക്ക് ദേഷ്യം വരികയാണ്. ഞാൻ നിങ്ങളുടെ സെർവ്വൻ്റല്ലെന്നു പറയുകയും, നിങ്ങൾ കാറൊന്നും വാങ്ങേണ്ടെന്ന് പറഞ്ഞ് സുധി പോവുകയാണ്.
ഉടൻ തന്നെ മുതലാളിയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. സുധി ഷോറൂമിൽ എത്തിയപ്പോൾ, മുതലാളി സുധിയെ വഴക്കു പറയുകയും, ഒരു കോടിയുടെ ഡീലാണ് നഷ്ടപ്പെടുത്തിയതെന്ന് പറയുകയാണ്. നീ വന്നതു മുതൽ എനിക്ക് നീ ശരിയല്ലെന്ന് മനസിലായിരുന്നെന്നും, നിനക്ക് ഇനി ഇവിടെ ജോലിയില്ലെന്ന് പറയുകയാണ്. ജോലി പോയപ്പോൾ സുധി ആകെ ഞെട്ടുകയാണ്. ആ സമയത്താണ് വർഷയുടെ അച്ഛനും അമ്മയും വർഷയും ശ്രീകാന്തും തമ്മിലുള്ള ബന്ധമോർത്ത് ദേഷ്യപ്പെടുന്നതാണ്. ഇതൊക്കെയാണ് ഇന്ന് ചെമ്പനീർ പൂവിൽ നടക്കാൻ പോകുന്നത്.