ബൈജു എഴുപുന്നയുടെ മകൾ വിവാഹിതയായി!! കൂട്ടുകാരന്റെ മകളുടെ കല്യാണത്തിന് ഓടിയെത്തി സുരേഷ് ഗോപി!! | Suresh Gopi Baiju Ezhupunna’s Daughter Wedding
Suresh Gopi Baiju Ezhupunna’s Daughter Wedding
Suresh Gopi Baiju Ezhupunna’s Daughter Wedding : ഒരു കാലത്ത് നൈന്റീസ് കിഡ്സിന്റെ പേടിസ്വപ്നം ആയിരുന്ന വില്ലൻ ആയിരുന്നു ബൈജു എഴുപുന്ന. നിരവധി ചിത്രങ്ങളിലൂടെ വില്ലനും ഗുണ്ടയുമൊക്കെയായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം. ഹിറ്റ് ചിത്രങ്ങളിൽ എല്ലാം വില്ലൻ ആയിരുന്നത് കൊണ്ട് തന്നെ താരത്തിനു അത്ര വലിയ പ്രേക്ഷക പിന്തുണ ഒന്നും ലഭിച്ചിരിക്കുന്നില്ല. എന്നാൽ പിന്നീട് പല സിനിമകളിലും തമാശ റോളുകൾ ചെയ്ത് മുന്നോട്ട് വന്നതോടെ താരം പ്രേക്ഷകരുടെ പ്രിയ നടനായി മാറുകയും ചെയ്തു.
ഇന്നിപ്പോൾ നിരവധി ചിത്രങ്ങളിലൂടെ ബൈജു മലയാളത്തിൽ സജീവമാണ്. ദേവാസുരം എന്ന മോഹൻലാൽ ചിത്രത്തിൽ സെലക്ട് ആയി അവസാന നിമിഷം ആ അവസരം സല്നഷ്ടമായതിനെക്കുറിച്ച് താരം ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അതിനു പകരം കുറേ വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോടൊപ്പം ആറാട്ടിൽ മുഴു നീള കഥാപാത്രം ആണ് തനിക്ക് ലഭിച്ചതെന്നും ബൈജു പറഞ്ഞു.
നടൻ മാത്രമല്ല ഒരു നിർമാതാവ് കൂടിയാണ് അദ്ദേഹം. സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ സുന്ദര പുരുഷൻ എന്ന ചിത്രത്തിന്റെ നിർമാതാവ് ബൈജു എഴുപുന്നയാണ്. 2013 ൽ മുൻ മിസ്സ് ഇന്ത്യ പാർവതി ഓമനക്കുട്ടനെ നായികയാക്കി കെ ക്യു എന്നൊരു ചിത്രവും താരം നിർമിച്ചിരുന്നു. ഇപോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തിന്റെ നിമിഷങ്ങളിൽ ആണ് താരം. ബൈജുവിന്റെ മകളുടെ വിവാഹമാണ് നടക്കുന്നത്.
മകൾ അനിറ്റയെ വിവാഹം കഴിക്കുന്നത് സ്റ്റീഫൻ ആണ്. 3 ആഴ്ച മുൻപ് നടന്ന വിവാഹ നിശ്ചയം ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മമ്മൂട്ടി, ടിനി ടോം, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, പിഷാരടി, ബാല, ഷീലു എബ്രഹാം എന്നിങ്ങനെ നിരവധി താരങ്ങൾ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു. പള്ളിയിൽ വെച്ച് നടന്ന കെട്ടിൽ വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.