സ്വാസികയ്ക്ക് ഇതിൽ പരം എന്ത് വേണം; വിശേഷം ആഘോഷമാക്കാൻ ഓടിയെത്തി കുടുംബം; തിരുവനന്തപുരത്തെ വീട്ടിൽ പ്രിയതമനൊപ്പം ആഘോഷം ഗംഭീരം!! | Swasika At Husband Prem Jacob Home Viral Video
Swasika At Husband Prem Jacob Home Viral Video
Swasika At Husband Prem Jacob Home Viral Video : രാമൻറെ സീത എന്ന പര്യായം രാവണന്റെ സീത എന്ന നിലയിലേക്ക് മാറിയത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന പരമ്പര പുറത്തുവന്നതിന് ശേഷമാണ്. രാമനായാലും രാവണൻ ആയാലും സീതയെ മലയാളികൾ ഇരുകൈയും നീട്ടി നെഞ്ചേറ്റിയത് അത് അഭിനയിച്ചു ഫലിപ്പിച്ച നായികയുടെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് സീതയായി മലയാളികൾക്കിടയിൽ നിറഞ്ഞുനിൽക്കുവാൻ സ്വാസിക എന്ന താരത്തിന് കഴിഞ്ഞത് അഭിനയരംഗത്തുള്ള അവരുടെ പ്രഗൽഭ്യം ഒന്നുകൊണ്ട് മാത്രമാണ്. അടുത്തിടെ സീരിയൽ രംഗത്തുനിന്ന് തന്നെയുള്ള സഹപ്രവർത്തകനായ പ്രേമുമായി വിവാഹം കഴിഞ്ഞ സ്വാസിക സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറസാന്നിധ്യമാണ്.
മോഡൽ, അഭിനേതാവ് എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ പ്രേമിനെ സ്വാസിക വിവാഹം കഴിച്ചപ്പോൾ എല്ലാവർക്കും അത് സന്തോഷം തന്നെയായിരുന്നു. ഇരുവരുടെതും ഒരു പ്രണയവിവാഹം ആണെന്ന് കൂടി അറിഞ്ഞതോടെ വാർത്തകൾക്ക് പ്രസക്തി കൂടുകയും ചെയ്തു. എന്നാൽ കരിയറിൽ വളരെ ശോഭിച്ചു നിൽക്കുകയും നിരവധി തിരക്കുകൾക്കിടയിൽ ജീവിക്കുകയും ചെയ്യുന്നതിനാൽ വിവാഹ ശേഷമുള്ള പല ചടങ്ങുകൾക്കും കൃത്യമായി നടത്തുവാൻ താരങ്ങൾക്ക് സാധിച്ചിരുന്നില്ല. മൂവാറ്റുപുഴയിൽ നിന്ന് ഇപ്പോൾ ആദ്യമായാണ് സ്വാസിക ഭർത്താവിൻറെ വീട് ആയ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത് പോലും. അതിൻറെ വിശേഷങ്ങളുമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടുവാനും സ്വാസിക മറന്നില്ല. മൂവാറ്റുപുഴയിൽ നിന്ന് അധികം ട്രാഫിക് ഒന്നുമില്ലാതെ പാലാ- രാമപുരം റോഡിലൂടെയാണ് പ്രേമും സ്വാസികയും തിരുവനന്തപുരത്തേക്കുള്ള യാത്ര ആരംഭിച്ചത്.
മനോഹരമായ രാമപുരത്തിന്റെ ദൃശ്യങ്ങൾ ഓരോന്നും തന്റെ വീഡിയോയിൽ ഒപ്പിയെടുത്ത സ്വാസിക അമ്മ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വിശേഷങ്ങളും പങ്കുവച്ചിട്ടുണ്ട്. പ്രേമിന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടികളുമായാണ് ആദ്യമായി സ്വാസിക പ്രേമിന്റെ വീട്ടിലേക്ക് എത്തിയത്. അതിന് തിരഞ്ഞെടുത്തതാകട്ടെ പത്തനാപുരത്തെ ഒരു നേഴ്സറിയും ആണ്. പിന്നീട് പ്രേമിന്റെ വീട്ടിലെത്തിയ ഓരോ വിശേഷങ്ങൾ ആളുകളിലേക്ക് എത്തിച്ച സ്വാസികക്ക് നിറഞ്ഞ അനുമോദനം തന്നെയാണ് വീഡിയോയ്ക്ക് താഴെ ഉയർന്നു വരുന്നത്. വിവാഹത്തിനു ശേഷമുള്ള തിരക്കുകൾക്കിടയിൽ പോലും തങ്ങളെ ഒപ്പം ചേർത്തു പിടിക്കുവാൻ സ്വാസിക കാണിക്കുന്ന മനസ്സിനെയാണ് ആളുകൾ മതിക്കുന്നത്.
ഒപ്പം സ്വാസികയുടെ സ്വഭാവവും പ്രേമുമായുള്ള കോമ്പോയും ഒക്കെ ആളുകൾ കമന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അടുത്ത ഒരു വീഡിയോയുമായി വേഗം വരാം എന്ന് പറഞ്ഞു പോകുന്ന സ്വാസികയുടെ വീഡിയോ വളരെ ചെറുതായി പോയി എന്ന് പരിഭവം പറയുന്നവരുടെ എണ്ണവും കുറവല്ല. എന്തുതന്നെയായാലും സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ തന്നെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കുവാൻ ഇരുവർക്കും സാധിക്കട്ടെ എന്ന ആശംസകളും ആരാധകർ പറയുന്നു