നട്ടലില്ലാത്ത ആദർശിന് നയന ഒരുക്കിയ എട്ടിന്റെ പണി!! ഇറക്കി വിട്ട നയനയെ അനന്തപുരിയിലേക്ക് കൈ പിടിച്ച് കയറ്റി ആദർശ്; ദേവയാനി ചെയ്തത് കണ്ടോ!! | Patharamattu Today Episode 07 March 2024 Video
Patharamattu Today Episode 07 March 2024 Video
Patharamattu Today Episode 07 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുകയാണ്. വളരെയധികം അപമാനിക്കുകയാണ് ആദർശ് നയനയെ. ഈ വിവരം ആദർശ് ദേവയാനിയെ അറിയിക്കുകയാണ്.
നയനയോട് ഞാൻ ഈ വീട്ടിൽ നിന്ന് പോകാൻ പറഞ്ഞിട്ടുണ്ടെന്നും, അവളെ ഞാൻ ഈ വീട്ടിൽ നിന്നും, എൻ്റെ ജീവിതത്തിൽ നിന്നും പുറത്താക്കിയിരിക്കുകയാണെന്ന് പറയുകയാണ് ആദർശ്. ഇത് കേട്ട് ദേവയാനിക്ക് സന്തോമഷമായി. പിന്നീട് കാണുന്നത് മുത്തശ്ശൻ ഉമ്മറത്തിരുന്ന് പലതും ആലോചിക്കുകയാണ്. അപ്പോഴാണ് മുത്തശ്ശി വന്ന് എന്താണ് നിങ്ങൾക്ക് പറ്റിയതെന്നും, എന്തുണ്ടെങ്കിലും തുറന്നു പറയാനും പറയുകയാണ്. അപ്പോഴാണ് ജയൻ വരുന്നത്. അച്ഛന് വേറെ പ്രശ്നമില്ലെന്നും, കൊച്ചുമക്കളുടെ കാര്യം ഓർത്താണെന്നും, പ്രത്യേകിച്ച് ആദർശിൻ്റെ ജീവിതം എന്നു പറയുകയാണ്. ദേവയാനിയെ ഓർത്താണ് ആദർശ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് പറയുകയാണ് മുത്തശ്ശി.
പിന്നീട് മുത്തശ്ശൻ റൂമിലേക്ക് പോവുകയാണ്. അപ്പോഴാണ് നയന വേദനിച്ചു കൊണ്ട് വസ്ത്രങ്ങളൊക്കെ എടുത്തു വയ്ക്കുകയാണ്. അപ്പോഴാണ് ജാനകി വന്ന് ആദർശിനെ വിളിക്കുന്നത്. മുത്തശ്ശൻ നിന്നെ റൂമിലേയ്ക്ക് വിളിക്കുന്നുണ്ടെന്ന് പറയുകയാണ്. ഉടൻ തന്നെ മുത്തശ്ശൻ്റെ റൂമിലെത്തിയ ആദർശിനോട് മുത്തശ്ശൻ തൻ്റെ വലിയൊരു ആഗ്രഹം പറയുകയാണ്. നീ ഞാൻ പറയുന്ന ഒരു കാര്യം അനുസരിക്കണമെന്നും, നയന മോളുടെ കണ്ണീർ ഈ വീട്ടിൽ വീഴാൻ പാടില്ലെന്നും, നീ മോളെ ഭാര്യയായി സ്വീകരിക്കണമെന്നും, ദേവയാനിയെ പറഞ്ഞു മനസിലാക്കണമെന്നും പറയുകയാണ്. നയന പോയെന്ന് കരുതി ആദർശ് താഴേയ്ക്ക് ഇറങ്ങി വരുമ്പോൾ, ജലജ ആദർശിനോട് ആദർശ് നിൻ്റെ ജീവിതത്തിലെ ഇരുട്ട് വെളിച്ചത്തിലേയ്ക്ക് ഇറങ്ങിപ്പോയെന്ന് പറയുകയാണ്.
ഉടൻ ആദർശ് ബാഗെടുത്ത് ഇറങ്ങി പോകുന്ന നയനയെ പിടിച്ചു നിർത്തുകയാണ്. നീ പോ വേണ്ടെന്നും, തിരിച്ച് അകത്തു കയറാനും പറയുകയാണ്.ഇത് കണ്ട് നിന്ന ദേവയാനിക്ക് ദേഷ്യം അടക്കാനാവുന്നില്ല. അപ്പോൾ ജലജ ദേവയാനിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ പലതും പറയുകയാണ്. പിന്നീട് മുത്തശ്ശൻ പറഞ്ഞതു പ്രകാരം പൂവിട്ട് നയനയെ അനുഗ്രഹിക്കുന്ന ചടങ്ങ് നടത്താൻ പോവുകയാണ്. നയന അകത്ത് കയറി പോയി പ്രാർത്ഥിക്കുകയാണ്. അപ്പോൾ മുത്തശ്ശി മുത്തശ്ശനോട് ആദർശിന് എന്ത് പറ്റിയെന്ന് ചോദിക്കുമ്പോൾ ഒന്നും മുത്തശ്ശൻ പറയുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.