നീ വന്നതിന് ശേഷം ഞാൻ ഒരുപാട് വളർന്നു; നീ ആണ് എന്റെ രാജകുമാരി; ഇസ മോൾക്ക് ഒരു പിറന്നാൾ ആശംസ പറയാൻ മറക്കല്ലേ!! | Tovino Thomas Daughter Izza Birthday Viral News
Tovino Thomas Daughter Izza Birthday Viral News
Tovino Thomas Daughter Izza Birthday Viral News : നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്തിട്ടുള്ള താരമാണ് ടോവിനോ തോമസ്. പേര് കേൾക്കുമ്പോൾ തന്നെ വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങൾ താരത്തിന്റെ ആരാധകർക്ക് എണ്ണി പറയുവാൻ കഴിയും. ഓരോ കഥാപാത്രവും വ്യത്യസ്തമായ അഭിനയത്തിലൂടെയാണ് ടോവിനോ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ സിനിമയും അതിലെ കഥാപാത്രങ്ങളും ആളുകൾക്ക് എന്നും ഓർത്തിരിക്കാൻ പ്രിയപ്പെട്ടവ തന്നെയാണ്. ടോവിനോയെ ആരാധിക്കുന്ന വലിയ ഒരു ആരാധക വൃന്ദം സിനിമ ലോകത്തിന് പുറത്ത് നിലനിൽക്കുമ്പോൾ തന്നെ താരം ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് തൻറെ കുടുംബത്തിനാണ്. മകൾക്കും മകനും ഭാര്യക്കും ഒപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ഒക്കെ ടോവിനോ ആസ്വദിക്കാറുണ്ട്
അവ തൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ഒരിക്കൽപോലും താരം മറക്കാറില്ല എന്നതാണ് വസ്തുത. ഇന്ന് ടോവിനോയുടെ മകൾ ഇസയുടെ ജന്മദിനമാണ്. വ്യത്യസ്തമായ ഒരു വീഡിയോയുമായി സോഷ്യൽ മീഡിയയിൽ എത്തി കൊണ്ടാണ് താരം തൻറെ പ്രിയപ്പെട്ട പുത്രിക്ക് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്.
ഒപ്പം നിരവധിപേർ ഇസക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിനു താഴെ രേഖപ്പെടുത്തി കഴിഞ്ഞു. സൂപ്പർ ഹീറോയുടെ സൂപ്പർ ഗേളിന് ഒരായിരം ജന്മദിന ആശംസകൾ ആണ് സഹതാരങ്ങളും ആരാധകരും അറിയിക്കുന്നത്. മകളുടെയും മകന്റെയും കുറുമ്പുകളും അവർക്കൊപ്പം ഉള്ള രസകരമായ മുഹൂർത്തങ്ങളും ഒക്കെ പങ്കുവെക്കുന്ന ടോവിനോ മകളുടെ ഈ ജന്മദിനം എങ്ങനെ കെങ്കേമം ആക്കും എന്ന് അറിയുവാനുള്ള കാത്തിരിപ്പിലാണ് ആരാധകർ
മൂന്നു ചുവരുകൾക്കുള്ളിൽ ഇസയ്ക്കൊപ്പം നിൽക്കുന്ന വീഡിയോയാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിനൊപ്പം ചുവടുവെയ്ക്കുകയും മകളെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ടോവിനോയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛൻറെ വിജയങ്ങൾ കണ്ടു വളരുന്നതോടൊപ്പം കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇസക്കും കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.