അനന്തപുരിയുടെ അവകാശി ഇനി നയന; നവ്യയ്ക്ക് മുന്നിൽ നയനയുടെ വിജയം; ദേവയാനിയുടെ സ്വഭാവത്തിന് മുത്തശ്ശൻ വിധിച്ച ശിക്ഷ!! | Patharamattu Today Episode 29 March Video
Patharamattu Today Episode 29 March Video
Patharamattu Today Episode 29 March Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വിഷമകരമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശിനോട് മുത്തശ്ശൻ പലതും പറയുകയാണ്. നീ നിൻ്റെ അമ്മയുടെ സ്വഭാവത്തിൽ വലിയ വിഷമത്തിലാണല്ലേ എന്ന് ചോദിക്കുകയാണ്. അമ്മ എന്താണ് ഇത്രയും നയനയെ വെറുക്കുന്നതെന്ന് പറയുകയാണ് ആദർശ്.
നയന അസാധ്യ കഴിവുള്ള കുട്ടിയാണെന്നും, നീ കല്യാണം കഴിക്കുന്നതിന് മുൻപ് അവൾ ജോലി ചെയ്താണ് ജീവിച്ചതെന്നും, അതിനാൽ അവൾക്ക് സ്വന്തമായി ജീവിക്കാൻ സാധിക്കുമെന്നും, ഈ വീട്ടിലെ ജീവിതം അവളെ വിഷമിപ്പിക്കുന്നതിനാൽ അവൾ ഈ വീട് വിട്ടിറങ്ങാനും സാധ്യതയുണ്ടെന്ന് പറയുകയാണ് മുത്തശ്ശൻ. ഇത് കേട്ട് ആദർശ് വിഷമിച്ച് നിൽക്കുകയാണ്.പിന്നീട് കാണുന്നത് ജലജയെയാണ്. ആകെ ദേഷ്യം പിടിച്ച് നിൽക്കുകയാണ് ജലജ.
ഈ വീട് മുത്തശ്ശൻ ഇളയ കൊച്ചുമകനായ അനിയുടെ പേരിൽ എഴുതി കൊടുക്കാൻ പോവുകയാണ്. അതിനാൽ ഇനി നമ്മൾ വിചാരിച്ചതെന്നും നടക്കാൻ പോവുന്നില്ലെന്നും, നമ്മൾ ഈ വീട്ടിൽ നിന്ന് പുറത്താവുമെന്നും പറയുകയാണ്. ഇതൊക്കെ കേട്ട് അഭിയ്ക്ക് ഒന്നും മനസിലാവുന്നില്ല. അപ്പോഴാണ് നയന ദേവയാനിയുടെ റൂമിലേയ്ക്ക് പോവുകയാണ്. അമ്മേ എന്ന് വിളിച്ച് റൂമിൽ കയറിയപ്പോൾ, നീ എന്തിനാ വീണ്ടും വന്നതെന്ന് പറയുകയാണ്. അമ്മേ, ഞാൻ പറയുന്നത് കേൾക്കണമെന്നും, മീനാക്ഷിയേടത്തി അമ്മയോട് പണം ചോദിച്ച കാര്യം ഞാൻ അറിഞ്ഞിരുന്നില്ലെന്നും, അമ്മ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പറയുകയാണ് നയന.
ദേവയാനിയാണെങ്കിൽ, നീ അധികം സംസാരിക്കേണ്ടെന്നും, നീയാണ് എൻ്റെ മകനെ എന്നിൽ നിന്നകറ്റിയതെന്ന് പറയുകയാണ് ദേവയാനി. അമ്മ കരുതുന്ന പോലെയൊന്നുമില്ലെന്നും, ആദർശേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ലെന്നും പറയുകയാണ്. അതിനാൽ അമ്മ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോവരുതെന്ന് പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ, ദേവയാനി ഒന്നും പറയുന്നില്ല. പിറ്റേ ദിവസം രാവിലെ എല്ലാവരും ചായ കുടിച്ച് കഴിഞ്ഞപ്പോൾ, ദേവയാനി വന്ന് നയനേ എന്ന് വിളിക്കുകയാണ്. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. ഇന്നലെ കലിതുള്ളിയ ദേവയാനിക്ക് ഇന്നെന്ത് പറ്റി എന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.