A place where you need to follow for what happening in world cup

വെറും 5 സെന്റിൽ ഫുൾ ഇന്റീരിയർ അടക്കം 20 ലക്ഷത്തിന് പണി തീർത്ത വീട്!! സാധാരണക്കാരായ ഏതൊരു കുടുംബത്തിനും ഇത് ഒരുപാട് ഇഷ്ടമാകും!! | 950 Sqft Home Build In 5 Cent For Low Budget

950 Sqft Home Build In 5 Cent For Low Budget : പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ ഓരോരുത്തരുടെയും ആഗ്രഹങ്ങളും, ആവശ്യങ്ങളും വ്യത്യസ്തമായിരിക്കും. അത്യാവശ്യം ആഡംബരങ്ങളെല്ലാം നൽകി എന്നാൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായി ഒരു വീട് നിർമ്മിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി ചെയ്യുകയാണെങ്കിൽ ഉദ്ദേശിച്ച രീതിയിൽ തന്നെ വീടുപണി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കാണിച്ചുതരികയാണ് ഇവിടെ നൽകിയിരിക്കുന്ന ഈയൊരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

വെറും 5 സെന്റ് സ്ഥലത്ത് 950 സ്ക്വയർ ഫീറ്റിലാണ് ഈ ഒരു ഒറ്റ നില വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ മുറ്റം മുഴുവൻ മെറ്റൽ പാകി മനോഹരമാക്കിയിരിക്കുന്നു. അതുപോലെ മുറ്റത്തിന് ചുറ്റും നൽകിയിരിക്കുന്ന കോമ്പൗണ്ട് വാളും മനോഹരമായി തന്നെയാണ് പണിതുയർത്തിയിട്ടുള്ളത്. മുറ്റം കടന്ന് എത്തിച്ചേരുന്നത് വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ്.അവിടെ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വലിപ്പത്തിൽ തന്നെ ഒരു ഗസ്റ്റ് ഏരിയ ഒരുക്കിയിരിക്കുന്നു. അതിഥികളെ സ്വീകരിക്കാനായി ഇവിടെ ഒരു സോഫ സെറ്റ് സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. അതുപോലെ ചെറിയ ഒരു ഷോ വാൾ ഏരിയയും ഇവിടെ വുഡ് ഫിനിഷിങ്ങിൽ ചെയ്തെടുത്തിട്ടുണ്ട്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുള്ളത്.

ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ അതിനോട് ചേർന്ന് തന്നെ ഒരു കോമൺ ടോയ്ലറ്റ് എന്നിവ നൽകിയിരിക്കുന്നു. വാഷ് ഏരിയയുടെ ഇടതുവശത്തായി ഒരു ബെഡ്റൂം നൽകിയിട്ടുണ്ട്. അവിടെ തുണികളും മറ്റും സൂക്ഷിക്കാനായി വാർഡ്രോബുകളും സജ്ജീകരിച്ച് നൽകിയിരിക്കുന്നു. അതുപോലെ ലിവിങ് ഏരിയയിൽ നിന്നും മുകളിലേക്ക് ഒരു സ്റ്റെയർ ഏരിയ കൂടി നൽകിയിട്ടുണ്ട്.

ഈ വീട്ടിലെ രണ്ടാമത്തെ ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെയും തുണികൾ അടുക്കി വയ്ക്കാനുള്ള വാർഡ്രോബുകൾ മനോഹരമായി ഒരുക്കിയിട്ടുണ്ട്. വീടിന്റെ മർമ്മ പ്രധാന ഭാഗമായ കിച്ചണിലേക്ക് എത്തിച്ചേരുമ്പോൾ ആധുനിക രീതിയിൽ എല്ലാവിധ ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. പ്രധാനമായും ഒലീവ് ഗ്രീൻ,ബ്ലാക്ക് തീമിലാണ് അടുക്കളയുടെ വാർഡ്രോബും മറ്റും സജ്ജീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 20 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Annu’s World