ദേവയാനിയെ മുഖത്തടിച്ച നയന ഇനി അനന്തപുരിയ്ക്ക് പുറത്ത്!! നയനയെ വലിച്ചിഴച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞ് ആദർശ്; ചങ്കുപൊട്ടി കരഞ്ഞ് നയന!! | Patharamattu Today Episode 17 Feb 2024 Feb Video
Patharamattu Today Episode 17 Feb 2024 Feb Video
Patharamattu Today Episode 17 Feb 2024 Feb Video : പത്തരമാറ്റ് അതി സങ്കീർണ്ണ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. നയനയും ആദർശും തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കാത്തിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ആദർശും നയനയും തമ്മിൽ പിരിയുകയാണ്. നയനയെ ഒരു ശത്രുവായി മാത്രം കാണുന്ന ദേവയാനിക്കും ജലജയ്ക്കും അഭിക്കും നയനയെ എത്രയും വേഗം ആ വീട്ടിൽ നിന്ന് പുറത്താക്കണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം.
എന്നാൽ ഇപോഴിതാ അവരെ പോലും ഞെട്ടിച്ചു കൊണ്ട് ആദർശ് തന്നെ നയനയെ പുറത്താക്കിയിരിക്കുകയാണ്. അനന്തപുരിയിൽ നയനയെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ആദർശ് തന്നെയാണ്. സ്വന്തം വീട്ടുകാരോടുള്ള അവളുടെ സ്നേഹത്തെയും അവളുടെ കഴിവിനെയും എല്ലാം ഏറെ ബഹുമാനത്തോടെയാണ് ആദർശ് കണ്ടത്. പറമ്പരഗതമായി കളിമൺ പ്രതിമകൾ ഉണ്ടാക്കി ജീവിച്ചിരുന്ന നയനയുടെ കുടുംബം കടക്കെണിയിൽ ആയതോടെ വീട്ടുകാരെ സഹായിക്കാൻ നയന നേരിട്ട് എത്തി മണ്ണ് കുഴക്കുന്ന ജോലി ചെയ്യുകയും.
വലിയൊരു തറവാട്ടിലെ മരുമകൾ ആയ നയന മണ്ണ് കുഴച്ച് ഇത്തരം ജോലികൾ ചെയുന്നത് ആരോ വീഡിയോ എടുത്ത് വൈറൽ ആകുകയും ഇത് അനന്തപുരി തറവാടിന് വലിയ നാണക്കേട് ജണ്ടാക്കുകയും ചെയ്തിരുന്നു. തന്റെ വീട്ടുകാരോടുള്ള നയനയുടെ സ്നേഹം ഒരു വലിയൊരു തെറ്റായാണ് ആദർശിന്റെ അമ്മ ദേവയാനി കാണുന്നത്. അതെ സമയം നയനയോടൊപ്പം നയനയുടെ വീട്ടിൽ എത്തിയ ആദർശ് ഒരു കൗതുകത്തിനു മണ്ണ് കുഴക്കാൻ കൂടുകയും ഇത് അഭിയുടെ സുഹൃത് വീഡിയോ എടുത്ത് അഭിക്ക് അയക്കുകയും ചെയ്തു.
അഭി ഇത് ഒട്ടും താമസിയാതെ തന്നെ ദേവയാനിയുടെ അടുത്ത് എത്തിച്ചു. തന്റെ മകൻ ഇത് ചെയ്യുന്നത് കണ്ടതോടെ ദേവയാനി നയനയെ വീണ്ടും വിസ്തരിക്കുകയും സഹികെട്ട നയന ദേവയാനിയെ എതിർത്തു സംസാരിക്കുകയും ചെയ്തു. എന്നാൽ ഇത് കണ്ട് സഹിക്കാനാവാതെ അമ്മയെ ഏറെ സ്നേഹിക്കുന്ന ആദർശ് നയനയെ അനന്തപുരിയിൽ നിന്ന് തന്നെ പുറത്താക്കുകയാണ് ചെയ്യുന്നത്.