രോഹിത്തിന്റെ സ്വത്തുക്കൾ ഇനി സുമിത്രയ്ക്ക് സ്വന്തം!! രോഹിത്തിനെ പോലെ സുമിത്രയെയും പൂട്ടാൻ ആ വൃത്തികെട്ട വഴിയുമായി രഞ്ജിതയും!! | Kudumbavilakku Today Episode 20 Feb 2024 Video
Kudumbavilakku Today Episode 20 Feb 2024 Video
Kudumbavilakku Today Episode 20 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് ഇപ്പോൾ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ ഉണ്ടായ എപ്പിസോഡിൻ്റെ അവസാനത്തിൽ പൂജ ഓഫീസിൽ നിന്ന് പങ്കജിൻ്റെ കൂടെ വരുന്നതിനെ മോശമായ രീതിയിൽ സുമിത്രയോട് പറയുകയാണ്. എന്നാൽ സുമിത്ര പൂജയുടെ കാര്യം നോക്കാൻ എനിക്കറിയാമെന്നും, അമ്മ അത് ഓർത്ത് വിഷമിക്കേണ്ടെന്നും പറയുകയാണ്. പിന്നീട് സുമിത്ര പൂജ ഭക്ഷണമൊക്കെ കഴിച്ച ശേഷം സ്കൂളിൽ നടന്ന കാര്യങ്ങൾ പറയുകയുണ്ടായി. രഞ്ജിത ഇന്ന് ഇൻസൾട്ട് ചെയ്യപ്പെട്ടതിനാൽ മോൾ സൂക്ഷിക്കണമെന്ന് പറയുകയാണ് സുമിത്ര.
ഞാൻ സൂക്ഷിച്ചോളാം അമ്മേയെന്നും, അമ്മയെ സ്കൂളിൽ സ്വസ്ഥമായി ജോലി ചെയ്യാൻ അവർ സമ്മതിക്കില്ലെന്ന് പറയുകയാണ് പൂജ. പിന്നീട് കാണുന്നത് പങ്കജും അരവിന്ദും വീട്ടിലെത്തുന്നതാണ്. രഞ്ജിത വലിയ ദേഷ്യത്തിലായിരുന്നു.പങ്കജ് രഞ്ജിതയോട് കാര്യമന്വേഷിച്ചപ്പോൾ, സ്കൂളിൽ നടന്ന കാര്യങ്ങൾ പറയുകയുണ്ടായി. ഫീസടക്കാത്ത കുട്ടികളെ പുറത്താക്കിയതിന് അവൾ ഇടപെട്ട് കുട്ടികളെ ക്ലാസിൽ കയറ്റുകയും, എന്നെ ഇൻസൾട്ട് ചെയ്യുകയുമാണ് ഉണ്ടായത്. അവളോട് ചേർന്ന് പരമശിവവും സംസാരിച്ചു.
ഞാൻ ആകെ നാണം കെട്ടുനിൽക്കുന്ന അവസ്ഥയായിരുന്നു. അതിനാൽ അവളെ ഞാൻ വെറുതെ വിടില്ല. അവളെ സ്കൂളിൽ നിന്നും പുറത്താക്കുമെന്ന് ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് പോവുകയാണ് രഞ്ജിത. അപ്പോൾ, അരവിന്ദ് വന്ന് പങ്കജിനോട് നിൻ്റെ അമ്മ സുമിത്രയുടെ സ്കൂളിലെ ജോലി കളയിപ്പിച്ചാൽ പൂജയും ഓഫീസിൽ നിന്ന് പോവുമെന്നും, പിന്നെ നീ വിചാരിച്ചതെന്നും നടക്കില്ലെന്ന് പറയുകയാണ് അരവിന്ദ്. ഇത് കേട്ട് പങ്കജിന് ഭ്രാന്ത് പിടിക്കുകയാണ്. പിന്നീട് കാണുന്നത് പിറ്റേ ദിവസം രാവിലെ തന്നെ സുമിത്ര സ്കൂളിലേക്ക് പോവുകയായിരുന്നു.
സുമിത്രയ്ക്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ലെറ്റർ നൽകാൻ പ്രിൻസിപ്പളിനോട് പറയുകയാണ്. അങ്ങനെ സുമിത്രയെ വിളിക്കുകയാണ്. സുമിത്ര വന്ന ശേഷം ആ ലെറ്റർ നൽകുകയാണ്. അത് തുറന്നു നോക്കിയ സുമിത്ര, ഇതെങ്ങനെ ശരിയാവുമെന്നും, ജോലിയിൽ കയറുമ്പോൾ തന്നെ ഇത്ര വർഷത്തേക്ക് എന്ന് എഴുതിയിരുന്നല്ലോ എന്ന് പറഞ്ഞ് പോവുകയാണ് സുമിത്ര.ഇത് കേട്ട് ആകെ ഞെട്ടി നിൽക്കുകയാണ് രഞ്ജിത.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.