ഒടുവിൽ സരസ്വതി അമ്മ കളി മാറ്റി പിടിച്ചു; സുമിത്രയെ വീഴ്ത്താൻ ഇനി രഞ്ജിതയ്ക്കാവില്ല; ജയിൽ മോചിതനായ പ്രതീഷ് ആ രഹസ്യം വെളിപ്പെടുത്തുന്നു!! | Kudumbavilakku Today Episode 16 April 2024 Video
Kudumbavilakku Today Episode 16 April 2024 Video
Kudumbavilakku Today Episode 16 April 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്കിൻ്റെ സീസൺ രണ്ടിൽ വ്യത്യസ്ത കഥകളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മയെ നോക്കാൻ സുമിത്ര രഞ്ജിതയുടെ വീട്ടിൽ താമസിക്കുകയായിരുന്നു. പൂജയും കൂടി താമസിക്കാൻ പങ്കജ് പറഞ്ഞപ്പോൾ, രഞ്ജിതയും സമ്മതിക്കുകയായിരുന്നു. അപ്പോൾ നിൻ്റെ തലയിലാവുമെന്ന് കരുതിയല്ലേ ഇവരെ താമസിപ്പിക്കാൻ സമ്മതിച്ചതെന്ന് പറയുകയാണ് സരസ്വതിയമ്മ.
അപ്പോഴാണ് സുമിത്രയും പൂജയും ഡ്രസൊക്കെ എടുക്കാൻ വീട്ടിലേയ്ക്ക് പോകുന്നത്.പിന്നീട് കാണുന്നത് വ്രതമെടുത്ത് ക്ഷീണിതയായ സ്വരമോളെ കൂട്ടി അനിരുദ്ധും അനന്യയും ആശുപത്രിയിലേയ്ക്ക് പോവുകയാണ്. അപ്പോഴാണ് ട്രാഫിക്കിൽ പെട്ടപ്പോൾ സുമിത്രയും പൂജയും റോഡ് മുറിച്ചു കടക്കുന്നത് അനിരുദ്ധ് കാണുന്നത്. അമ്മേ എന്ന് വിളിക്കുകയായിരുന്നു. അനന്യയോട് അമ്മയെപ്പോലെണ്ടെന്ന് പറഞ്ഞപ്പോൾ, ഒരാളെപ്പോലെ പലരും ഉണ്ടാവുമെന്നും നീ വണ്ടിയെടുക്കെന്നും പറയുകയാണ് അനന്യ.
അങ്ങനെ അവർ പോവുന്നു. സുമിത്രയും പൂജയും വീട്ടിൽ എത്തിയപ്പോൾ, പൂജ അമ്മ താമസിക്കാൻ സമ്മതിച്ചതെന്തിനാണെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് രഞ്ജിതയുടെ പല രേഖകളും അവിടെ നിൽക്കുന്നതിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് സ്വരമോൾ ആശുപത്രിയിൽ കിടക്കുന്നതാണ്. അപ്പോഴാണ് പങ്കജ് സരസ്വതിയോട് സുമിത്രയും പൂജയും വരാത്തത് തിരക്കുകയാണ്. ഞാൻ കൂട്ടിയിട്ട് വരാമെന്ന് പറഞ്ഞ് പങ്കജ് കാറെടുത്ത് പോവുകയാണ്.
സുമിത്രയും പൂജയും ഒരുങ്ങി നിൽക്കുമ്പോഴാണ് പങ്കജ് എത്തുന്നത്. പോവാമെന്ന് പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് അപ്പു വരുന്നത്. അപ്പുവിൻ്റെ വീട്ടിലാണ് പൂജ പോകുന്നതെന്നറിഞ്ഞ് പങ്കജ് ഞെട്ടുകയാണ്. അങ്ങനെ പൂജ അപ്പുവിൻ്റെ കൂടെയും സുമിത്ര പങ്കജിൻ്റെ കൂടെയും പോകുന്നു. പിന്നീട് കാണുന്നത് അനന്യയേയും അനിരുദ്ധിനേയും ഡോക്ടർ വിളിക്കുകയാണ്. നിങ്ങൾ വേർപിരിയുമെന്ന ഭയമാണ് സ്വര മോൾക്ക് ഉള്ളതെന്നും, മോളെ അത് പറഞ്ഞ് മനസിലാക്കണമെന്ന് പറയുകയാണ് ഡോക്ടർ. പിന്നീട് കാണുന്നത് സരസ്വതിയമ്മയോട് രഞ്ജിത പലതും പറയുകയാണ്. അപ്പോഴാണ് സുമിത്ര വരുന്നത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.