രോഹിത്തിനെ ഒളിപ്പിച്ചു വെച്ച രഞ്ജിതയെ പിടികൂടി സുമിത്ര; സുമിത്ര രോഹിത്ത് ചിത്രം മാറ നീക്കി പുറത്ത് വരുന്നു; അമ്മയെ തേടിയെത്തി അനിരുദ്ധ്!! | Kudumbavilakku Today Episode 24 April 2024 Video
Kudumbavilakku Today Episode 24 April 2024 Video
Kudumbavilakku Today Episode 24 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് സീസൺ 2 -ൽ വളരെ രസകരമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്വരമോൾ അനിരുദ്ധിനോട് ടീച്ചർ അമ്മയും അച്ഛമ്മയും ഒരുപോലെ ഉണ്ടെന്നു പറയുകയായിരുന്നു. എന്നാൽ ഉടൻ തന്നെ വിഷയം മാറ്റി വിശ്വം സ്വരമോളെ കൂട്ടി പോവുകയായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. പങ്കജിൻ്റെ കൂടെ പൂജ ഓഫീസിലേക്ക് പോവുകയാണ്. പൂജയെ പറഞ്ഞയക്കാൻ സുമിത്ര താഴേക്ക് വന്ന് സമയമായതിനാൽ സരസ്വതിയമ്മ ഷെൽഫിൽ വച്ച ഡയറി നോക്കാൻ പോവുകയാണ്.
തിരക്കിൽ നോക്കുന്നതിനിടയിൽ സാരികളൊക്കെ താഴെ വീഴുകയാണ്. ആരോ വരുന്ന സൗണ്ട് കേട്ടു ഷെൽഫ് അടച്ച് സരസ്വതിഅമ്മ കിടക്കയിൽ ഇരിക്കുകയാണ്. അപ്പോഴാണ് അരവിന്ദ് വരുന്നത്. എന്താണ് ഇതെല്ലാം വീണിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ, അതൊക്കെ സുമിത്രയുടെ പണിയാണെന്ന് പറയുകയാണ് സരസ്വതി അമ്മ. രഞ്ജിതയ്ക്ക് ഇത് കണ്ടാൽ ദേഷ്യം വരും എന്ന് അരവിന്ദ് പറഞ്ഞപ്പോൾ, എങ്കിൽ ഉള്ളിലേക്ക് വയ്ക്കാൻ പറയുകയാണ്. ഇല്ലെങ്കിൽ ഞാൻ പോലീസിനോട് എന്നെ കാറിടിപ്പിച്ചത് പറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.
ഭീഷണി വഴങ്ങി അരവിന്ദ് പെട്ടെന്നുതന്നെ സാധനങ്ങളൊക്കെ എടുത്തു വയ്ക്കുകയാണ്. അപ്പോഴാണ് സുമിത്രയ്ക്ക് ഒരു പാർസൽ വരുന്നത്. പാഴ്സൽ വാങ്ങി സുമിത്ര മുകളിലേക്ക് പോവുകയാണ്.പിന്നീട് കാണുന്നത് സ്വര മോൾ ചക്കിയോട് പാട്ടുപാടി കളിക്കുകയാണ്. എനിക്കൊന്നും വേണ്ടെന്നും പറഞ്ഞപ്പോൾ,മോൾ ഡാഡിയോട് സംഗീതം പഠിപ്പിച്ച ടീച്ചറെ കുറിച്ച് ഒന്നും പറയരുത് എന്ന് പറയുകയാണ് വിശ്വം. അപ്പോൾ സ്വരമോൾക്ക് കാര്യം മനസ്സിലായി. ഞാൻ പറയാതിരിക്കാൻ വേണ്ടിയിട്ടാണ് അല്ലേ എന്നോട് ഐസ്ക്രീം വേണേ എന്നൊക്കെ ചോദിച്ചത് എന്ന് സ്വരമോൾ ചോദിക്കുകയാണ്.പിന്നീട് വിശ്വം പോയപ്പോൾ എന്തോ ഒരു തട്ടിപ്പ് ഉണ്ടല്ലോ എന്ന് സ്വര ചക്കിയോട് പറയുകയാണ്.
പിന്നീട് കാണുന്നത് സുമിത്ര രോഹിത്തിൻ്റെയും സുമിത്രയുടെയും ഫോട്ടോ തൂക്കുകയാണ്. ഇത് കണ്ട് സരസ്വതിയമ്മ അതെന്താണ് ചോദിക്കുകയാണ്.അത്ത് ഒരു ഫോട്ടോ ആണെന്ന് മാത്രം പറഞ്ഞപ്പോൾ, ഇതും ഇവിടുന്ന് മോഷ്ടിച്ചതാണോ, ഡയറിയൊക്കെ മോഷ്ടിച്ചത് പോലെയെന്ന് സരസ്വതിഅമ്മ ചോദിച്ചപ്പോൾ, സുമിത്ര അമ്മയോട് ആരാ പറഞ്ഞെ ഡയറി മോഷ്ടിച്ചെന്ന് ചോദിച്ചപ്പോൾ, ഉറങ്ങുകയായിരുന്നില്ല, ഞാൻ എല്ലാം കേട്ടു എന്ന് സുമിത്രയ്ക്ക് മനസിലാക്കി കൊടുത്തു.അങ്ങനെ രണ്ടു പേരും കൂടി പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. പിന്നീട് കാണുന്നത് കുറെ വർഷങ്ങൾക്കു ശേഷം സിദ്ധാർത്ഥ് എയർപോർട്ടിൽ നാട്ടിൽ എത്തുന്നതാണ്. ശേഷം അവിടെ കാത്തുനിന്ന സുഹൃത്തിനോട് ആദ്യം പോകേണ്ടത് എനിക്ക് ശ്രീനിലയത്തിലേക്കാണെന്ന് പറയുകയാണ്. പിന്നീട് രഞ്ജിത ഫോട്ടോ തൂക്കിയതിന് വഴക്കു പറയുകയാണ് സുമിത്രയെ. എന്നാൽ സുമിത്ര രഞ്ജിതയോട് ഓരോ സത്യങ്ങൾ പറയുകയാണ്. മരിക്കുന്നതിന് 3 ദിവസം മുൻപ് രഞ്ജിത രോഹിത്തിനെ കണ്ട് സംസാരിച്ച കാര്യങ്ങളൊക്കെ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.