സിദ്ധുവിന്റെ തിരിച്ചു വരവ് രഞ്ജിതയെ പ്രാന്തിയാക്കി; സുമിത്രയെ കണ്ട് ഞെട്ടലോടെ അനിരുദ്ധ് അത് ചെയ്യുന്നു; സരസ്വതിയെ ഒതുക്കി സിദ്ധു!! | Kudumbavilakku Today Episode 13 May 2024 Video
Kudumbavilakku Today Episode 13 May 2024 Video
Kudumbavilakku Today Episode 13 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്കിൽ കഴിഞ്ഞ ആഴ്ച വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജ പങ്കജിൻ്റെ വീട്ടിൽ വരികയും, പൂജയെ കൂട്ടി കറങ്ങാൻ പോവാൻ പറയുകയാണ്. പിന്നീട് സുമിത്രയുടെ വീട്ടിൽ വന്ന ചിത്ര സുമിത്രയോട് ചേച്ചിയുടെ ജീവിതത്തിലേക്ക് സിദ്ധാർത്ഥേട്ടൻ വരുമോ എന്ന് ചോദിക്കുകയാണ്. അതൊരിക്കലും ഉണ്ടാവില്ലെന്നാണ് സുമിത്ര പറയുന്നത്.
ദീപുവും ചിത്രയും അപ്പുവുമൊക്കെ സിദ്ധാർത്ഥിനെ കാണുകയാണ്. സിദ്ധാർത്ഥിനോട് പലതും ചോദിക്കുകയായിരുന്നു. അപ്പോഴാണ് ദീപു ശ്രീനിലയത്തെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്. പക്ഷേ ദീപുവിന് ശ്രീനിലയത്തിൻ്റെ കാര്യത്തിൽ ബന്ധമില്ലെന്നാണ് സിദ്ധാർത്ഥിൻ്റെ മനസിലെന്ന് ദീപു സിദ്ധാർത്ഥിൻ്റെ സംസാരത്തിലൂടെ മനസിലാക്കുന്നുണ്ട്. പിന്നീട് പങ്കജ് പൂജയെ കൂട്ടി പുറത്ത് പോയപ്പോൾ അമ്മ വലിയ മാനസിക പ്രയാസത്തിലാണെന്ന് പറഞ്ഞ് പൂജയുടെ മനസ് മാറ്റുകയാണ്.
സുമിത്രയുടെ വീട്ടിൽ സിദ്ധാർത്ഥിന് മരുന്ന് കൊടുക്കാൻ കൽപ്പിക്കുകയാണ് സരസ്വതിയമ്മ. എന്നാൽ എനിക്ക് പറ്റില്ലെന്ന് സുമിത്ര പറഞ്ഞപ്പോൾ, അവൻ മരിക്കാനായിരിക്കും നീ കരുതുന്നതെന്നൊക്കെ പറഞ്ഞപ്പോൾ, സുമിത്ര മരുന്ന് നൽകാൻ പോവുകയാണ്. മരുന്ന് നൽകിയ ശേഷം സിദ്ധാർത്ഥ് സുമിത്ര പഴയ കാര്യങ്ങൾക്കൊക്കെ മാപ്പു പറയുകയാണ്. എന്നാൽ സുമിത്ര ഒന്നും പറയുന്നില്ല. സരസ്വതിയമ്മ സിദ്ധുവിനെയും സുമിത്രയെയും യോജിപ്പിക്കാൻ പല കാര്യങ്ങളും ചെയ്യുന്നുണ്ട്.
പിന്നീട് സച്ചിൻ സുമിത്രയുടെ വീട്ടിൽ വരികയാണ്. അപ്പോൾ പല വഴക്കുകളും കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ് സച്ചിനെ അടിക്കുകയാണ്. എൻ്റെ മോൾക്ക് നിന്നെ വേണ്ടെന്ന് പറയുകയാണ് സിദ്ധാർത്ഥ്. പിന്നീട് സിദ്ധാർത്ഥ് പലതും സംസാരിക്കുന്നതിനിടയിൽ അനിരുദ്ധിനെ കുറിച്ച് പറഞ്ഞു പോവുകയാണ്.ഇത് കേട്ടപ്പോൾ സുമിത്ര ഞെട്ടുകയാണ്. അങ്ങനെ അനിരുദ്ധ് സിദ്ധാർത്ഥിനെ കാണാൻ വീട്ടിൽ വരികയും അപ്പോൾ സുമിത്രയെ കണ്ട് ഞെട്ടുകയാണ്. വളരെ സന്തോഷത്തിൽ മകനെ കെട്ടിപ്പിടിക്കുകയാണ്. പിന്നീട് സ്വര മോളെ കൂട്ടി അനിരുദ്ധ് വരികയും സുമിത്രയുടെ കൂടെ സ്വരമോൾ ചിലവഴിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് ഈ ആഴ്ച നടക്കാൻ പോകുന്നത്.