ദീപുവിന് ഇനിയും ചതി പറ്റും; ശ്രീനലയത്തെ കുറിച്ചുള്ള ആ പരമ സത്യം ദീപു വെളിപ്പെടുത്തി; സുമിത്രയ്ക്ക് വേണ്ടി ആ തീരുമാനം എടുത്ത് സിദ്ധു!! | Kudumbavilakku Today Episode 06 June 2024 Video
Kudumbavilakku Today Episode 06 June 2024 Video
Kudumbavilakku Today Episode 06 June 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് ഇപ്പോൾ നല്ല കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സ്വര മോളെയും കൂട്ടി അനന്യയുടെ വീട്ടിൽ പോയതായിരുന്നു. എൻ്റെ മോൾ നിൻ്റെ കൂടെ വരില്ലെന്ന് പറയുകയാണ് അനന്യ. പിന്നീട് കാണുന്നത് ശീതൾ ജോലി ചെയ്യുമ്പോൾ നിന്നെ ജോലിക്കാരിയാക്കാനാണോ നിൻ്റെ അമ്മ ഇവിടെ നിർത്തിയതെന്ന് പറയുകയാണ് സരസ്വതി അമ്മ.
പിന്നീട് പലതും പറഞ്ഞ് ശീതളിൻ്റെ മനസ് മാറ്റുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥും അനിരുദ്ധും ശ്രീനിലയത്തെക്കുറിച്ച് പലതും പറയുകയാണ്. അപ്പോഴാണ് ദീപു വരുന്നത്. ദീപുവിനെ കണ്ടതും അനിരുദ്ധ് തിരിച്ചു പോകാൻ പറയുകയാണ്. എനിക്ക് ചേച്ചിയെയും ചേച്ചിക്കെന്നെയും കാണാതിരിക്കാനാവില്ലെന്നും, നിനക്കെപ്പോൾ മുതലാണ് അമ്മയായത് തുടങ്ങി പലതും പറയുകയാണ്. പിന്നീട് ഞാൻ വന്നത് സിദ്ധുവേട്ടനെ കാണാനാണെന്ന് പറയുകയാണ്.
ദീപുവും സിദ്ധുവും സംസാരിക്കുകയാണ്. പിന്നീട് കാണുന്നത് പ്രേമയെയാണ്. സുമിത്ര പോകാത്തതിന് അപമാനിച്ചു കൊണ്ടു നിൽക്കുകയാണ്. അപ്പോഴാണ് സ്വരമോൾ ഒറ്റയ്ക്ക് താഴേയ്ക്ക് വരുന്നത്. ഇത് കണ്ടപ്പോൾ കൊച്ചിനെയും കൊണ്ട് സ്ഥലം വിടാൻ പറയുകയാണ്. അപ്പോഴാണ് പിറകിൽ നിന്നും അനന്യ ഇറങ്ങി വരുന്നത്. കുഞ്ഞിൻ്റെ ഡ്രസും ടോയ്സും കൊടുത്തുവിട്ടത് നന്നായെന്ന് അനന്യയോട് പറഞ്ഞപ്പോൾ, കുഞ്ഞിൻ്റെ അല്ലെന്നും എൻ്റെ ഡ്രസാണെന്ന് പറയുകയാണ് അനന്യ. ഇത് കേട്ടപ്പോൾ അനന്യയോട് ദേഷ്യപ്പെടുകയാണ് പ്രേമ.
അങ്ങനെ അവർ അവിടെ നിന്നും ഇറങ്ങുകയാണ്. പിന്നീട് ദീപു സിദ്ധാർത്ഥി നോട് ശ്രീനിലയം തിരികെ പിടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് പറയുകയാണ്. എന്നാൽ ഞാൻ പിന്മാറില്ലെന്ന് പറയുകയാണ് സിദ്ധു. പരമശിവത്തിന് ഞാൻ വലിയൊരു തുക കൊടുക്കാനുണ്ടെന്നും, കഴിഞ്ഞ ദിവസം വന്നപ്പോൾ അയാൾ പറഞ്ഞ കാര്യങ്ങൾ പറയുകയാണ്. ശ്രീനിലയം വിഷയത്തിൽ പിന്മാറിയില്ലെങ്കിൽ എൻ്റെ ഭാര്യയെയും മകനെയും കൊല്ലുമെന്ന് പറഞ്ഞതു മൊക്കെ പറഞ്ഞു. അതൊക്കെ കേട്ടപ്പോൾ സിദ്ധു ഞെട്ടുകയാണ്. അവൻ ഒന്നും ചെയ്യില്ലെന്നും, ഞാൻ നിന്നെ സഹായിക്കാമെന്നും പറയുകയാണ് സിദ്ധാർത്ഥ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.