രഞ്ജിതയുടെ ചതി തുറന്ന് പറഞ്ഞ് പ്രതീഷ്!! സിദ്ധുവിന്റെ പണിയിൽ കുടുങ്ങി രഞ്ജിത; സുമിത്രയോട് യാത്ര പറഞ്ഞ് പൂജ!! | Kudumbavilakku Today Episode 14 June 2024 Video Viral
Kudumbavilakku Today Episode 14 June 2024 Video Viral
Kudumbavilakku Today Episode 14 June 2024 Video Viral : ഒടുവിൽ ഏറെ നാളായുള്ള തന്റെ ആഗ്രഹം പോലെ സുമിത്ര ശ്രീനിലയം വീട്ടിലേക്ക് കാലെടുത്ത് വെച്ച് കയറിയിരിക്കുകയാണ്. സിദ്ധാർഥിന്റെ അച്ഛൻ ശിവദാസമേനോൻ സുമിത്രയ്ക്ക് സന്തോഷത്തോടെ എഴുതി കൊടുത്ത ശ്രീനിലയം ചതിയിലൂടെ സ്വന്തമാക്കിയ രഞ്ജിത അത് വിറ്റത് ഗുണ്ടയും ബിസിനസ്‌കാരനുമായ പരമശിവത്തിന് ആയിരുന്നു. രോഹിത്തിന്റെ മരണത്തോടെ കോമയിൽ ആയിപ്പോയ സുമിത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ അവൾക്ക് എല്ലാം നഷ്ടമായിരുന്നു.
പിന്നീട് തന്റെ ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ അവളുടെ ശത്രുപക്ഷത്ത് രോഹിത്തിന്റെ സ്വത്തുക്കൾ എല്ലാം കൈവശപ്പെടുത്തിയ രഞ്ജിതയും പരമശിവവും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സുമിത്രയുടെ ജീവിതത്തിനു വഴിത്തിരിവായത് സിദ്ധാർഥിന്റെ വരവ് ആയിരുന്നു. തന്നെ ഉപേക്ഷിച്ചു തന്റെ മുൻപിൽ വെച്ച് തന്നെ മറ്റൊരു സ്ത്രീയോടൊപ്പം ജീവിച്ച സിദ്ധാർഥ് അവളുടെ ജീവിതത്തിൽ ഇന്നാരുമല്ല എങ്കിലും സ്വന്തം തെറ്റുകളിൽ കുറ്റബോധം ഉള്ള സിദ്ധാർഥ് തിരിച്ചു വന്നത് സുമിത്രയോടൊപ്പം ഉള്ള ജീവിതം സ്വപനം കണ്ടായിരുന്നു.
അത് നടക്കില്ല എന്നറിഞ്ഞിട്ടും അവൾക്ക് നഷ്ടമായ തങ്ങളുടെ ശ്രീനിലയം വീട് തിരിച്ചു സുമിത്രയെ തന്നെ ഏൽപ്പിക്കുമെന്ന് സിദ്ധാർഥ് തീരുമാനിച്ചു. ഒടുവിൽ അയാളത് പ്രാവർത്തികമാക്കുകയും ചെയ്തു. ഇന്നിപ്പോൾ കുടുംബത്തോടൊന്നിച്ചു ശ്രീനിലായത്തിലേക്ക് തിരിച്ചെത്തിയ സുമിത്രയ്ക്ക് പഴയ ഓർമ്മകൾ എല്ലാം ഒരു സ്‌ക്രീനിൽ എന്ന പോലെ മനസ്സിൽ തെളിയുകയാണ്. പൂജയെ തന്നോടൊപ്പം താമസിപ്പിക്കാൻ തീരുമാനിച്ച സുമിത്രയെ ചോദ്യം ചെയ്യുകയാണ് ശീതൾ.
സരശ്വതിയമ്മ കുത്തി വെച്ച വിഷം ശീതളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. അതെ സമയം രഞ്ജിതയുടെ കള്ള സ്നേഹത്തിൽ വീണ് പോയ പൂജ സുമിത്രയോട് രഞ്ജിതയെ പുകഴ്ത്തി സംസാരിക്കുകയാണ്. അച്ഛന്റെ സഹോദരി ഒക്കെയാണെങ്കിലും നീ അവളെ വിശ്വസിക്കരുത് എന്ന് സുമിത്ര അവളെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ പൂജയ്ക്ക് സുമിത്ര പറയുന്നത് തലയിലേക്ക് കയറുന്നില്ല എന്നതാണ് സത്യം.