രഹസ്യമാക്കിയ നന്ദു അനി ബന്ധം അറിഞ്ഞ് പൊട്ടിത്തെറിച്ച് ഗോവിന്ദൻ!! നവ്യയ്ക്ക് തണലായി നയന; കുരുക്ക് ഇനി അഭിയിലേക്ക്!! | Patharamattu Today Episode 21 June 2024
Patharamattu Today Episode 21 June 2024
Patharamattu Today Episode 21 June 2024 : സീരിയൽ പ്രേമികൾ മനമറിഞ്ഞ് സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജലജയും നവ്യയും തമ്മിലുള്ള വഴക്കായിരുന്നു നവ്യയ്ക്ക് എൻ്റെ കാര്യങ്ങളൊക്കെ അറിയാവുന്നതുകൊണ്ടാണ് എന്നോട് റെസ്പെക്ട് ഇല്ലാത്തതെന്ന് ആലോചിക്കുകയാണ് ജലജ. പിന്നീട് കാണുന്നത് കനക ദുർഗ്ഗയെയാണ്. നന്ദു എവിടെയാണ് പോയതെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അനിയുടെ ബൈക്കിൽ നന്ദുവരുന്നത് കാണുന്നത്. ഇത് കണ്ടപ്പോൾ ദേഷ്യപ്പെടുകയാണ് കനകദുർഗ്ഗ.
നന്ദുവിനോടും അനിയോടുമായി കനകദുർഗ്ഗയും ഗോവിന്ദനും പലതും പറയുകയാണ്. അനി കല്യാണം ഉറപ്പിച്ച പയ്യനാണെന്നും, അതിനാൽ നന്ദുവുമായി ചുറ്റിക്കറങ്ങാൻ പാടില്ലെന്ന് പറയുകയാണ് ഗോവിന്ദൻ. ഇവർ പറയുന്നത് കേട്ട് വിഷമത്തോടെ അനി പോവുകയാണ്. അനി പോയപ്പോൾ ഗോവിന്ദൻ നന്ദുവിനെ അടിക്കുകയാണ്. ആകെ വിഷമിച്ച് നന്ദു അകത്തേക്ക് പോയപ്പോൾ, കനക ദുർഗ്ഗഗോവിന്ദനോട് നിങ്ങൾ തല്ലരുതായിരുന്നെന്ന് പറയുകയാണ് കനകദുർഗ്ഗ. പിന്നീട് കാണുന്നത് ആദർശ് ഓഫീസിൽ പോവാൻ ഒരുങ്ങുമ്പോൾ, നയന വന്ന് നവ്യയുടെ കാര്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്.
എന്നാൽ നയന അറിയാതെ നവ്യയുടെ കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് ആദർശ്. നയനയോട് ദേഷ്യത്തിൽ തന്നെ സംസാരിക്കുകയാണ് ആദർശ്. നന്ദു ആകെ വിഷമത്തിൽ ഇരിക്കുകയാണ്. അപ്പോഴാണ് ഗോവിന്ദനും കനക ദുർഗ്ഗയും നന്ദുവിനെ പലതും പറഞ്ഞ് ഉപദേശിക്കുകയാണ്. ആ വീട്ടിൽ എൻ്റെ രണ്ടു മക്കൾ എത്രമാത്രം ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്നും, അതിനാൽ ഇനി ഒരു ബുദ്ധിമുട്ട് എൻ്റെ മകൾക്ക് കൂടി ഉണ്ടാവരുതെന്ന് പറയുകയാണ് ഗോവിന്ദൻ. അച്ഛൻ കാരണമില്ലാതെ തല്ലാറില്ലല്ലോയെന്നും, അതിനാൽ അച്ഛൻ തല്ലിയതിന് വിഷമമില്ലെന്ന് പറയുകയാണ് നന്ദു. പിന്നീട് കാണുന്നത് മുത്തശ്ശനും മുത്തശ്ശിയും ദേവയാനിയും പലതും സംസാരിക്കുകയാണ്.
ഇന്നത്തെ ബ്രെയ്യ്ക്ക് ഫാസ്റ്റ് വളരെ രുചികരമാണെന്ന് പറയുകയാണ് മുത്തശ്ശൻ.നയനയെ പുകഴ്ത്തുന്നത് കണ്ട് ദേവയാനിയ്ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല. അപ്പോഴാണ് നയന വരുന്നത്. നയനയെ കണ്ടതും മുത്തശ്ശൻ പലതും പറയുമ്പോഴും ദേവയാനി ദേഷ്യത്തിൽ തന്നെയാണ് നയനയോട് പെരുമാറുന്നത്. നയന പിന്നീട് നവ്യയുടെ അടുത്തു പോവുകയാണ്. അപ്പോൾ നവ്യ നിർമ്മൽ നവ്യയെ ചേർത്ത് മോശമായി അയച്ച വീഡിയോ കാണിക്കുകയാണ്. ഇത് സോഷ്യൽ മീഡിയയിലോ മറ്റോ ഇട്ടാൽ നമ്മൾ എന്തു ചെയ്യുമെന്ന് പറയുകയാണ് നവ്യ. അങ്ങനെയൊന്നും ഉണ്ടാവില്ലെന്നും, ഇതിന് അപ്പോഴേക്കും നമുക്ക് പരിഹാരം കാണാമെന്നും പറയുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ പത്തരമാറ്റിൽ നടക്കാൻ പോകുന്നത്.