അനന്തപുരി അടക്കി വാഴാൻ നവ്യ!! നവ്യ ഗർഭിണി ആണെന്ന സത്യം അംഗീകരിക്കാതെ അഭി; കനക ദുർഗയ്ക്ക് അധികാരം നൽകി മുത്തശ്ശൻ!! | Patharamattu Today Episode 29 June 2024
Patharamattu Today Episode 29 June 2024
Patharamattu Today Episode 29 June 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നവ്യയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിൻ്റെ ഉത്തരവാദി ഞാനല്ലെന്ന് പറയുകയാണ് അഭി.അതിന് നവ്യ അഭിയെ അടിക്കുകയാണ്. ഗർഭിണിയാണെന്ന് അറിഞ്ഞ് സന്തോഷിക്കേണ്ട സമയം നീ ഇങ്ങനെയാണോ പറയേണ്ടതെന്ന് പറയുകയാണ് ജയൻ. പിന്നീട് ജലജ റൂമിൽ പോയി അഭിയെ വഴക്കു പറയുകയാണ്. നീ മദ്യപിച്ച് സംസാരിച്ചതാണ് എല്ലാവർക്കും നിന്നോട് ദേഷ്യം വന്നതെന്ന് പറയുകയാണ് ജലജ.
നീ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് മുൻപ് നിനക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ എന്ന് പറയുകയാണ് ജലജ. പിന്നീട് കാണുന്നത് കനക ദുർഗ്ഗയുടെ വീടാണ്. നന്ദുവും ഗോവിന്ദനും പലതും സംസാരിക്കുന്നതിനിടയിലാണ് കനക ദുർഗ വരുന്നത്. അപ്പോഴാണ് നയനയുടെ ഫോൺ വരുന്നത്. നവ്യ ഗർഭിണിയാണെന്ന വാർത്തയാണ് നയന പറയുന്നത്. ആദ്യം അത്ര താൽപര്യം കാണിച്ചില്ലെങ്കിലും പിന്നീട് ഞാൻ അങ്ങോട്ട് വരാമെന്ന് പറയുകയാണ് കനകദുർഗ്ഗ. അങ്ങനെ പലഹാരങ്ങളൊക്കെ ഉണ്ടാക്കി കനക ദുർഗ്ഗ രണ്ടു ദിവസം അവിടെ താമസിക്കാൻ പോവുകയാണ്.
കനകദുർഗ്ഗ അവിടെ എത്തിയ ശേഷം നവ്യയെ കെട്ടിപ്പിടിക്കുകയാണ് കനകദുർഗ്ഗ. നവ്യ കൂട്ടി റൂമിലേയ്ക്ക് പോവുകയാണ്. അപ്പോഴാണ് നയനയോട് ഇവിടെ നടന്നതൊന്നും പറയരുതെന്ന് നവ്യയോട് പറയാൻ പറയുന്നത്. ജലജയോട് പലതും മുത്തശ്ശൻ പറയുന്നുണ്ട്. നവ്യ അമ്മയോട് പറയാൻ പോകുമ്പോഴാണ് നയന വിഷയം മാറ്റുന്നത്. എന്നാൽ നവ്യ എല്ലാം അമ്മയും അറിയണമെന്നും, നീ പറയുന്നതു പോലെ പറയാതിരുന്നാൽ ശരിയാവില്ലെന്ന് പറയുകയാണ്.
അങ്ങനെ നവ്യ അഭി കുഞ്ഞിൻ്റെ അച്ഛനല്ലെന്ന് പറഞ്ഞതും, നിർമ്മലിൻ്റെ കാര്യമൊക്കെ പറയുകയുമാണ്. ഇതുകേട്ട കനക ദുർഗ്ഗ ദേഷ്യത്തിൽ അഭിയോട് ചോദിക്കാൻ പോവുകയാണ്. മുത്തശ്ശനെ ഓർത്തെങ്കിലും ഒന്നും ചോദിക്കരുതെന്ന് പറഞ്ഞപ്പോൾ, അത് പറ്റില്ലെന്നും, ചോദിക്കുമെന്ന് പറഞ്ഞ് അഭിയോട് ദേഷ്യത്തിൽ പലതും പറയുകയാണ്. നിനക്ക് എൻ്റെ കുഞ്ഞിൻ്റെ വയറ്റിലുള്ളത് നിൻ്റെ കുഞ്ഞാണെന്ന് ഉറപ്പില്ലെങ്കിൽ എൻ്റെ കൂടെ വിടെന്ന് പറയുകയാണ് കനകദുർഗ്ഗ. അപ്പോഴാണ് മുത്തശ്ശി കനകദുർഗ്ഗയോട് ഇവിടെ നിൽക്കാൻ പറയുന്നത്. ഇത് കേട്ട് അഭിയ്ക്കും ജലജയ്ക്കും ദേഷ്യം വരികയാണ്.ഇതൊക്കെ ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.