ഡയറിയിൽ നിന്നും കണ്ടെടുത്ത ആ രഹസ്യം പൂജ കാണിക്കുന്നു!! സുമിത്ര വീണ്ടും വിവാഹിതയാകുന്നു; കുടുംബവിളക്കിൽ വമ്പൻ ട്വിസ്റ്റ്!! | Kudumbavilakku Today Episode 13 July 2024 Video
Kudumbavilakku Today Episode 13 July 2024 Video
Kudumbavilakku Today Episode 13 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമായ കുടുംബവിളക്ക് നിർണായകമായ ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷിന് രഞ്ജിത ഒരു ജോലി ഓഫർ ചെയ്യുകയായിരുന്നു. രഞ്ജിതയോട് എനിക്ക് ഓഫീസ് ജോലി വേണ്ടെന്നും, ഓഫീസ് ജോലി ആകുമ്പോൾ ജോലിക്കാരുടെ ഇടയിൽ നിന്നും ജയിൽപുള്ളി എന്നതിൻ്റെ പേരിൽ പലതും കേൾക്കേണ്ടിവരും എന്ന് പറയുകയാണ്. അപ്പോഴാണ് അരവിന്ദ് തൽക്കാലം ഇവിടെ കാറിൻ്റെ ഡ്രൈവറുടെ വെയ്ക്കൻസി ഒഴിവുണ്ട് എന്ന് പറയുന്നത്.
അത് കേട്ടപ്പോൾ പ്രതീഷിന് ഇഷ്ടമാവുകയും സമ്മതിക്കുകയുമാണ്. എന്നാൽ പ്രതീഷിൻ്റെ മുന്നിൽ നല്ലതായി കാണിക്കാൻ പ്രതീഷിന് പറ്റിയ ജോലി അല്ലെന്ന് പറയുകയാണ് രഞ്ജിത. എന്നാൽ പ്രതീഷ് ഞാനത് ചെയ്തുകൊള്ളാം എന്നും നാളെ വരാം എന്നും പറഞ്ഞു പോവുകയാണ്. പിന്നീട് കാണുന്നത് പൂജ ജോലികഴിഞ്ഞ് ശ്രീനിലയത്തിൽ എത്തുകയാണ്. അപ്പോഴാണ് അനന്യ പങ്കജിനെ കൂടെ ഒക്കെ കറങ്ങി വരുന്നു എന്നൊക്കെ പറഞ്ഞ് പൂജയെ വഴക്കു പറയുന്നത്. എന്നാൽ അവൻ എൻ്റെ കസിനാണെന്ന് പൂജ പറഞ്ഞപ്പോൾ, ഏത് കസിനാണെങ്കിലും ഇത്തരത്തിലുള്ള വരവൊന്നും നടക്കില്ലെന്ന് പറയുകയാണ്.
ഇത് കേട്ട് കൊണ്ടാണ് സുമിത്ര വരുന്നത്. നിങ്ങൾ വഴക്കിടുക ആണോ എന്നൊക്കെ പറഞ്ഞു രണ്ടുപേരെയും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് സുമിത്ര പിന്നീട് പൂജയെ കൂട്ടി റൂമിൽ പോയി സുമിത്ര സംസാരിക്കുകയാണ്. അപ്പോഴാണ് അമ്മയ്ക്ക് ഇപ്പോൾ എല്ലാം കിട്ടി എന്നും, ഞാൻ ഒറ്റപ്പെട്ടതുപോലെ ആയിരുന്നുവെന്ന് തോന്നിയപ്പോൾ എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് പങ്കജ് മാത്രമാണെന്നും, അവൻ നല്ലൊരു കുട്ടിയാണ് എന്നൊക്കെ പറയുന്നത്. നീ എൻ്റെ മകൾ തന്നെയാണ് എന്നും, എനിക്ക് നാല് മക്കളാണ് എന്നൊക്കെ പറഞ്ഞ് സുമിത്ര പൂജയെ പലതും പറഞ്ഞു സമാധാനിപ്പിക്കുകയാണ്.
പിന്നീട് കാണുന്നത് സരസ്വതിഅമ്മ സച്ചിൻ കൊല്ലാൻ വരുന്നതായി സ്വപ്നം കാണുന്നതാണ്. സ്വപ്നത്തിൽ നിന്ന് ഉണർന്ന് ആകെ പേടിച്ചു വിറ കിടക്കുകയാണ്. പിന്നീട് സുമിത്ര പഴയ സാധനങ്ങളൊക്കെ വൃത്തിയാക്കുകയാണ്. അപ്പോഴാണ് പഴയ ആൽബം കിട്ടുന്നത്. അനിരുദ്ധ് വന്ന് അതിലെ ചെറുപ്പക്കാലത്തെ പ്രതീഷിൻ്റെയും അനിരുദ്ധിൻ്റെയും ഫോട്ടോകൾ എടുത്ത് പോവുകയാണ്. ശേഷം പ്രതീഷിൻ്റെ റൂമിൽ വയ്ക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.