നയന ഇല്ലാതെ വളഞ്ഞ് ആദർശ്!! നയന എന്ന സ്വർണ്ണക്കല്ലിനെ തിരിച്ചറിഞ്ഞ് അനന്തപുരി; ദേവയാനിയെ അപമാനിച്ച അനന്തമൂർത്തി!! | Patharamattu Today Episode 24 July 2024 Video Viral
Patharamattu Today Episode 24 July 2024 Video Viral
Patharamattu Today Episode 24 July 2024 Video Viral : പത്തരമാറ്റ് കൂടുതൽ സങ്കീർണമായ നിമിഷങ്ങളിലൂടെ കടന്ന് പോകുകയാണ് ഇപ്പോൾ. അനന്തപുരിയിൽ നിന്നിറങ്ങിയ നയന വീട്ടിൽ നന്ദുവിനോടും അച്ഛനോടും ഒപ്പം താമസിക്കുകയാണ് ഇപ്പോൾ. ആദർശിന്റെ പുതിയ കസ്റ്റമറിനു വേണ്ടി ഡിസൈൻ ചെയ്യേണ്ട ആവശ്യം വന്നപ്പോൾ ആദർശ് ആകെ പെട്ടു. ആദർശിന്റെ ആകെയുള്ളത് പഴയ ഡിസൈനുകൾ മാത്രമായിരുന്നു.
ആദർശിന്റെ കടയിലെ ജീവനക്കാരി ആദർശിനോട് നയനയെ വിളിച്ചു ഡിസൈൻ ചോദിക്കാൻ പറഞ്ഞു എങ്കിലും ആദർശ് അതിനു തയ്യാറായില്ല ഒടുവിൽ പവിത്ര തന്നെ നയനയെ വിളിച്ചു ആവശ്യപ്പെടുന്നു. എന്നാൽ ആദർശ് ചോദിക്കാതെ താൻ ഡിസൈൻ ഒന്നും ചെയ്ത് തരില്ല എന്ന് നയന പവിത്രയോട് പറയുകയും ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ ആദർശ് നയനയെ വിളിക്കുകയും ഡിസൈൻ ആവശ്യപ്പെടുകയും ചെയ്യുകയും നയന ഡിസൈൻ വരച്ചു അയച്ചു കൊടുക്കുകയും ചെയ്തു.
നയനയുടെ ഡിസൈൻ കസ്റ്റമെഴ്‌സിന് ഏറെ ഇഷ്ടമാകുകയും അവർ നയനയെ ആദർശിന്റെ മുൻപിൽ വെച്ച് ഒരുപാട് പ്രശംസിക്കുകയും ചെയ്തു. അതെ സമയം നയന വീട്ടിൽ നിന്ന് പോയതിന്റെ സന്തോഷത്തിലാണ് ജലജ. ഇനി ഒരെണ്ണം കൂടി ഇവിടുന്ന് പോകാൻ ഉണ്ടെന്ന് അതും കൂടി പോയാൽ ശുദ്ധികലശം നടത്താം ജലജ പറയുമ്പോൾ അത് കെട്ട് നിന്ന കനകദുർഗ ഒരെണ്ണം കൂടി പോയാൽ ഇവിടെ ശുദ്ധിയാകും എന്ന് കരുതണ്ട എന്ന് ജലജയോട് പറയുകയും ചെയ്തു.
നന്ദുവിന്റെയും തന്റെയും കാര്യം ആരോടും പറയാൻ കഴിയാതെ ആകെ വീർപ്പു മുട്ടുകയാണ് നന്ദു. എന്നാൽ വിവരങ്ങൾ എല്ലാം നയനയോട് തുറന്ന് പറയാൻ ആവശ്യപ്പെടുകയാണ് അനി. നന്ദു ഫോൺ വിളിച്ചു കൊണ്ടിരിക്കുമ്പോൾ കടന്ന് വരുന്ന നയന അവളെന്തോ മറയ്ക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയാണ്. നന്ദു സത്യം തുറന്ന് പറയുകയാണെങ്കിൽ താൻ വീണ്ടും മറ്റൊരു പ്രശ്നത്തിലേക്ക് വീണു പോകുകയാണ് എന്ന് നയന തിരിച്ചറിയും. നയന ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ട് തന്നെ അറിയണം.