രേവതി ആരാണെന്ന് സത്യം തിരിച്ചറിഞ്ഞ് സച്ചി!! ആ വാക്കുകൾ കേട്ട് സത്യം തിരിച്ചറിഞ്ഞ സച്ചി ഇനി രേവതിയ്ക്കൊപ്പം!! | Chembaneer Poovu Today Episode 09 Aug 2024 Video Viral
Chembaneer Poovu Today Episode 09 Aug 2024 Video Viral
Chembaneer Poovu Today Episode 09 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സച്ചി ആകെ വിഷമത്തിൽ കുടിച്ചാണ് വന്നത്. വീട്ടിൽ ആകെ പ്രശ്നമുണ്ടാക്കി ഉറങ്ങിയ ശേഷം രാവിലെ എഴുന്നേറ്റ് പുറത്ത് പോകാൻ ഇറങ്ങുകയായിരുന്നു. അപ്പോൾ രേവതി ഭക്ഷണം പാചകം ചെയ്യുകയായിരുന്നു. സച്ചി കുടിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ ഓർക്കുകയാണ്. അതിനു ശേഷം റൂമിലേക്ക് പോവുകയാണ്. പോകാൻ ഒരുങ്ങുന്ന സച്ചിയോട് നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്നും, നിങ്ങൾ ഇന്നലെ കുടിച്ച് വന്നതുകൊണ്ടാണ് ഞാൻ രാത്രി ഒന്നും പറയാതിരുന്നതെന്നും, നിങ്ങളോട് കാറിൽ ഗജാനന്ദനാണ് കഞ്ചാവ് വച്ചതെന്ന് ഞാൻ അറിഞ്ഞിട്ടും പറയാതിരുന്നതാണല്ലോ നിങ്ങളുടെ പ്രശ്നം.
കുടിച്ച് വന്ന് നിങ്ങൾ ഇവിടെ നിന്ന് കാണിച്ചുകൂട്ടുമ്പോൾ, നിങ്ങൾക്ക് ഈ വീട്ടിൽ ഒരു വിലയും ഉണ്ടാവില്ലെന്നും, ഇപ്പോൾ ഈ വീട്ടിൽ ഒരു പുതിയ പെൺകുട്ടി ഉണ്ടെന്നും, അവൾ നിങ്ങൾക്ക് ഒരു വിലയും തരില്ലെന്നും, നിങ്ങൾ എന്നെ എന്തു പറയുന്നുണ്ടെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കരുതെന്നും, എന്തെങ്കിലും പറയാനുണ്ടെങ്കിൽ റൂമിൽ വച്ച് എന്ത് വേണമെങ്കിലും പറഞ്ഞോളൂവെന്നും, അടിച്ചാലും പ്രശ്നമില്ലെന്നും പറഞ്ഞ് രേവതി പോവുകയാണ്. മറിച്ചൊരു ഉത്തരം പറയാൻ സച്ചിക്കായില്ല.
ഇതൊക്കെ കേട്ട് കൊണ്ട് രവീന്ദ്രൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. സച്ചി പോകുമ്പോൾ ഞാൻ പറയേണ്ടതാണ് മോൾ പറഞ്ഞതെന്നും, നിനക്ക് അവൾ പറയുന്നതിന് ഒന്നും തിരിച്ച് പറയാൻ പറ്റിയില്ലല്ലോ എന്ന് പറയുകയാണ് രവീന്ദ്രൻ. ഇന്നലെ വന്നത് പോലെ ഇനി ഇന്നും വരരുതെന്ന് പറയുകയാണ് സച്ചിയോട്. പിന്നീട് കാണുന്നത് ശ്രുതി ഷോപ്പിൽ സംസാരിച്ചിരിക്കുകയാണ്. അപ്പോഴാണ് സുധി വന്ന് നമുക്കൊന്ന് പുറത്ത് പോകാമെന്ന് പറയുന്നത്. ഷോറൂമിലെ കാറെടുത്ത് ശ്രുതിയെ കൂട്ടി കറങ്ങാൻ പോവുകയാണ് സുധി. ശ്രുതി വലിയ സന്തോഷത്തിലാണ്.
നമുക്കും ഒരു കാറു വാങ്ങണമെന്ന് സുധി പറയുന്നുണ്ട്. കാറിൽ നിന്ന് ഇറങ്ങിയ ശേഷം സുധിയോട് നിൻ്റെ ഇപ്പോഴത്തെ ജോലി എങ്ങനെയുണ്ടെന്ന് ചോദിക്കുന്നുണ്ട്. എനിക്ക് ബോറാവുന്നുണ്ടെന്നും, അത്രയൊന്നും പിടിച്ചു നിൽക്കാൻ ആവില്ലെന്ന് പറയുകയാണ് സുധി. മറ്റൊരു ജോലി കിട്ടുന്നതു വരെ നീ ഈ ജോലിയിൽ തുടരണമെന്നും, അല്ലെങ്കിൽ സച്ചിയുടെ അപമാനം നിനക്ക് കൂടുതൽ കേൾക്കേണ്ടി വരുമെന്നും, എനിക്ക് രേവതിയുടെ മുന്നിൽ ഒരു വിലയും ഉണ്ടാവില്ലെന്ന് പറയുകയാണ് ശ്രുതി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.