നയനയ്ക്ക് നേരെ ദേവയാനിയുടെ കയ്യേറ്റം!! അനന്തപുരി തറവാട്ടിൽ നയനയെ എടുത്ത് പൊക്കി ആദർശ്; ദേവയാനിയുടെ സമനില തെറ്റുന്നു!! | Patharamattu Today Episode 17 Aug 2024 Video Viral
Patharamattu Today Episode 17 Aug 2024 Video Viral
Patharamattu Today Episode 17 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിനേക്കാൾ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ദേവയാനിയുടെ പെരുമാറ്റം കണ്ട് വിഷമിച്ചിരിക്കുന്ന ആദർശിനെ ജയൻ സമാധാനിപ്പിക്കുന്നതായിരുന്നു. എന്നാൽ ദേവയാനിയും ആദർശ് നയനയെ സ്നേഹിച്ചു തുടങ്ങി എന്നു കരുതി വിഷമത്തിലായിരുന്നു. അപ്പോഴാണ് ജലജ വന്ന് ഏട്ടത്തി കരുതിയതൊന്നുമല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും, ആദർശ് അമ്മയെ ഒഴിവാക്കി നയനയെ മാത്രം സ്നേഹിച്ചു തുടങ്ങിയെന്ന്.
ഇത് കേട്ടപ്പോൾ ദേവയാനി എൻ്റെ മകൻ നിൻ്റെ മകനെപ്പോലെയല്ല എന്നും, എൻ്റെ മോൻ അവളെയൊരു ഭാര്യയായി കാണുകയില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് നയനയെയാണ്. നയനയുടെ സന്തോഷം കണ്ട് കനക എൻ്റെ മോളിപ്പോൾ നല്ല സന്തോഷത്തിലാണല്ലോയെന്നും, എനിക്ക് സന്തോഷവുമായെന്ന് പറയുകയാണ് കനക. അപ്പോൾ നയന മുല്ലപ്പൂവിൻ്റെ കാര്യമൊക്കെ പറഞ്ഞു. അതൊന്നും കാര്യമാക്കേണ്ടെന്നും, നിങ്ങൾ സ്നേഹത്തിൽ ജീവിച്ച് ഒരു കുഞ്ഞിനെ കുറിച്ചൊക്കെ ചിന്തിക്കണമെന്ന് പറയുകയാണ്.
അപ്പോൾ നയന ഞാൻ വീട്ടിലൊന്ന് പോയിട്ട് വരാമെന്നും, നന്ദുവിൻ്റെ അവസ്ഥ എങ്ങനെയുണ്ടെന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ കനകയ്ക്ക് സന്തോഷമാവുകയാണ്. അങ്ങനെ നയന നന്ദാവനത്തിൽ എത്തുകയാണ്. നന്ദുവിനെ കാണുകയും, നിൻ്റെ മുഖത്തെ വിഷമം മാറിയിട്ടില്ലേയെന്നും പറയുകയാണ്. എനിക്കിപ്പോൾ പ്രശ്നമൊന്നുമില്ലെന്ന് പറയുകയാണ് നന്ദു. ചേച്ചി ഇപ്പോൾ ആദർശേട്ടൻ എങ്ങനെയെന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ കുറച്ചൊക്കെ സ്നേഹമുണ്ടെന്നും, അതൊക്കെ മുത്തശ്ശൻ പറഞ്ഞിട്ടാണോ അറിയില്ലെന്ന് പറയുകയാണ് നയന.ഇപ്പോൾ അനി വിളിക്കാറുണ്ടോ എന്ന് നയന ചോദിച്ചപ്പോൾ, വിളിച്ചിരുന്നെന്നും, ഞാൻ എടുത്തില്ലെന്നും, പിന്നീട് മെസേജും അയച്ചെന്നും, അതിന് മറുപടിയും ഞാൻ കൊടുത്തില്ലെന്ന് പറയുകയാണ് നന്ദു.
കല്യാണം കഴിയുന്നതുവരെ അങ്ങനെ തന്നെ പോവട്ടെയെന്ന് പറയുകയാണ് നയന. അന്ന് നയന അവിടെ നിൽക്കുകയാണ്. എന്നാൽ അനന്തപുരിയിൽ ദേവയാനിക്ക് ഉറക്കം വരാതെ പലതും ആലോചിച്ചിരിക്കുകയാണ്. അപ്പോഴാണ് ജലജ വന്ന് പലതും പറയുന്നത്. ജലജ പോയ ശേഷം ജയൻ വരികയാണ്. നീ രാവിലെ ചെയ്തതൊക്കെ ഞാൻ കണ്ടെന്നും, അവനെ അവൻ്റെ വഴിക്ക് വിടണമെന്ന് പറയുകയാണ് ജയൻ. പല കാര്യങ്ങളും ജയൻ പറഞ്ഞപ്പോൾ, ദേവയാനിക്ക് ദേഷ്യം വരികയാണ്. എനിക്കൊരിക്കലും ഇങ്ങനെയൊരു മരുമകളെ വേണ്ടെന്ന് പറയുകയാണ് ദേവയാനി. പിറ്റേ ദിവസം രാവിലെയായപ്പോൾ അനന്തപുരിയിൽ ഒരാൾ വരികയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.