ഇത് പുതിയ രേവതി!! ചന്ദ്രമതിയുടെ ഭരണം പൊളിച്ചടക്കി രേവതിയുടെ കൂടെ നിന്ന് സച്ചി; ചെമ്പനീർ പൂവിൽ ഇനി സച്ചി രേവതി കോമ്പോ!! | Chembaneer Poovu Episode 22 nd August 2024
Chembaneer Poovu Episode 22 nd August 2024
Chembaneer Poovu Episode 22 nd August 2024 : ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ , രേവതി സുഖമില്ലാതെ കിടക്കുമ്പോൾ, വെള്ളം പോലും നൽകാത്തതിന് സച്ചി ചന്ദ്രയെ വഴക്കു പറയുന്നതായിരുന്നു. എന്നാൽ ചന്ദ്ര ഒന്നും അനങ്ങുന്നില്ല. ശേഷം ശ്രുതിയോട് നീ ഒരു പെണ്ണല്ലേയെന്നും, നീയും ഇവരെപ്പോലെ തന്നെയാണല്ലേ എന്നു പറയുകയാണ് സച്ചി. അവളല്ലേ ഭക്ഷണം ഉണ്ടാക്കിയതെന്നും, എന്നിട്ടും അവൾക്ക് കുറച്ച് വെള്ളം കൊടുക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ എന്ന് പറഞ്ഞ് സച്ചിവെള്ളവുമായി മുകളിൽ പോയി.
രേവതി വലിയ വിഷമത്തിൽ സച്ചിയെ ചേർത്ത് പിടിക്കുകയാണ്. ഡോക്ടറുടെ അടുത്ത് പോവാമെന്ന് പറഞ്ഞപ്പോൾ രേവതി കേൾക്കാത്തതിനാൽ സച്ചി കഷായം വച്ചു കൊടുക്കാൻ പോവുകയാണ്. അങ്ങനെ കഷായവുമായി മുകളിൽ പോയപ്പോൾ, ഇന്ന് ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ കഷായം കുടിക്കുമ്പോൾ ഛർദ്ദി വരുന്നെന്ന് പറയുകയാണ് രേവതി.എന്നാൽ ഭക്ഷണശേഷം കഷായം കുടിക്കാമെന്ന് പറഞ്ഞ് സച്ചി താഴെ പോയി പ്ലെയ്റ്റെടുത്ത് ദേഷ്യത്തോടെ ചോറെടുത്ത് പോവുകയാണ്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രയും, ശ്രുതിയും സച്ചിയുടെ കളി കണ്ട് അപമാനിച്ച് ചിരിക്കുകയാണ്. രേവതിക്ക് ക്ഷീണമുള്ളതിനാൽ സച്ചി വായിൽ വച്ചു കൊടുക്കുകയാണ്. സച്ചിയുടെ സ്നേഹം കണ്ട് രേവതിക്ക് വലിയ സന്തോഷമാവുകയാണ്. രേവതിയെ സച്ചി കൂടുതൽ സ്നേഹിച്ചു തുടങ്ങുകയാണ്. പിറ്റേ ദിവസം രാവിലെ രേവതി വലിയ സന്തോഷത്തിലാണ് എഴുന്നേറ്റത്. സച്ചി തന്നെ സ്നേഹിച്ചു തുടങ്ങിയല്ലോ എന്നതായിരുന്നു രേവതിയുടെ സന്തോഷത്തിന് കാരണം. സച്ചി നല്ല ഉറക്കമായിരുന്നു.
രേവതി കുളിയൊക്കെ കഴിഞ്ഞ് താഴെ പോകുമ്പോൾ, ചന്ദ്ര രേവതിക്ക് ഇന്നെന്താ ഇത്ര സന്തോഷമെന്നും, ചിരിച്ചു കൊണ്ടാണല്ലോ വരുന്നത് എന്നൊക്കെ ആലോചിക്കുകയാണ്. പൂജാമുറിയിൽ ചെന്ന് വിളക്ക് വയ്ക്കാൻ പോയപ്പോൾ, നീ വിളക്ക് വയ്ക്കേണ്ടെന്നും എൻ്റെ മരുമകളായ ശ്രുതി ഈ വീട്ടിലെ വിളയ്ക്കുമെന്ന് പറയുകയാണ് ചന്ദ്ര.ഇത് കേട്ടപ്പോൾ രേവതിക്ക് വിഷമമാവുകയാണ്.ഇതൊക്കെയാണ് ഇന്നത്തെ ചെമ്പനീർ പൂവിൽ നടക്കാൻ പോകുന്നത്.