രേവതിയുടെ മോഷണ കുടുംബം!! സചിയില്ലാത്ത നേരം നോക്കി പോലീസ് വന്ന് രേവതിയോട് ആ ക്രൂരത കാണിക്കുന്നു!! | Chembaneer Poovu Today Episode 21 September 2024 Video Viral
Chembaneer Poovu Today Episode 21 September 2024 Video Viral
Chembaneer Poovu Today Episode 21 September 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വർഷ ഫോണിൽ സംസാരിക്കുന്നത് ആരാണെന്നറിയാൻ മധുസൂദനൻ വർഷ ബാത്ത് റൂമിൽ പോയ സമയം ഫോണിൽ നോക്കുകയാണ്.ശ്രീയാണെന്ന് കണ്ട് മധുസൂദനന് ദേഷ്യം വരികയാണ്. റൂമിൽ പോയി ദേഷ്യത്തിൽ ഇരിക്കുകയാണ് മധുസൂദനൻ. അപ്പോഴാണ് മഹിമ വരുന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ, മധുസൂദൻ വർഷ ശ്രീയെയാണ് ഇത്ര സമയവും വിളിച്ചുകൊണ്ടിരുന്നതെന്ന് പറയുകയാണ്.
അവളെ ഞാൻ കാണട്ടെ എന്ന് പറഞ്ഞ് ദേഷ്യത്തിൽ പറഞ്ഞ് പോവുകയാണ്. പിന്നീട് കാണുന്നത് രാവിലെ തന്നെ രേവതി എല്ലാവർക്കും ചായ നൽകുകയാണ്. അപ്പോഴാണ് പോലീസ് വരുന്നത്. പോലീസ് വന്ന് ശ്രുതി കൊടുത്ത കേസിൻ്റെ കാര്യങ്ങളും പറയുന്നതിനിടയിൽ രേവതിയെ കണ്ടപ്പോൾ, ഇതാരാണെന്ന് ചോദിക്കുകയാണ്. മരുമകളാണെന്ന് ചന്ദ്ര പറഞ്ഞപ്പോൾ, ഇവരുടെ അനിയനല്ലേ ഇവിടുത്തെ ബൈക്ക് എടുത്ത കേസിലെ പ്രതിയായിരുന്നതെന്നും, അവരെ ഇവരാണ് രക്ഷിച്ചതെന്നും, പറയുകയാണ്. രേവതിക്ക് ആകെ വിഷമമാവുകയാണ്. പോലീസുകാർ പോയപ്പോൾ, ചന്ദ്ര രേവതിയെ അപമാനിക്കുകയാണ്.
വലിയ അന്തസുളള കുടുംബമാണെന്ന് പറഞ്ഞിട്ട്, ഇതാണോടീ നിൻ്റെ കുടുംബത്തിലെ അന്തസ് തുടങ്ങി പലതും പറഞ്ഞ് ദേഷ്യപ്പെടുകയാണ്. രേവതി ആകെ വിഷമിക്കുകയാണ്. രവീന്ദ്രനോടും നിങ്ങളുടെ പൊന്നു മരുമകളുടെ സ്വഭാവം കണ്ടില്ലേയെന്ന് പറയുകയാണ്. അപ്പോൾ രവീന്ദ്രന് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. ചന്ദ്ര പോയ ശേഷം രവീന്ദ്രൻ രേവതിയെ സമാധാനിപ്പിക്കുകയാണ്. ഈ ഒരു കാര്യമെന്താണ് മോളെ എന്നോട് പറയാതിരുന്നതെന്ന് ചോദിക്കുകയാണ്.
സച്ചിയേട്ടൻ ആരോടും പറയേണ്ടെന്ന് പറഞ്ഞതിനാലാണ് ഞാൻ പറയാതിരുന്നതെന്ന് പറയുകയാണ്. അപ്പോഴാണ് ലക്ഷ്മി അമ്മ രേവതി രണ്ട് ദിവസമായി ഫോൺ വിളിക്കാത്തതെന്ന് കരുതി രേവതിയെ വിളിക്കുന്നത്. രേവതി ഫോൺ എടുത്തപ്പോൾ സംസാരത്തിൽ വ്യത്യാസം കണ്ട് ലക്ഷ്മി എന്തു പറ്റിയെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് ഉണ്ണി ബൈക്ക് മോഷ്ടിച്ച കാര്യം ഇവിടെ അറിഞ്ഞത് രേവതി പറയുന്നത്.ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.