ഒടുവിൽ സത്യം തിരിച്ചറിഞ്ഞ് ആദർശ്!! അനാമിക അനി വിവാഹം മുടങ്ങി; ജാനകിയെ തകർത്തു കൊണ്ട് ആദർശ് നന്ദു – അനി വിവാഹം നടത്തുന്നു !! | Patharamattu Today Episode 26 September 2024 Video Viral
Patharamattu Today Episode 26 September 2024 Video Viral
Patharamattu Today Episode 26 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നാളെ കല്യാണം നടക്കാൻ പോകുമ്പോൾ അനിയെ കാണാത്തതിൻ്റെ ടെൻഷനിൽ ആദർശും നയനയും റസ്റ്റോറൻ്റിൽ എത്തുന്നതായിരുന്നു. അവിടെ എത്തിയപ്പോൾ, കുടിച്ച് കിടക്കുന്ന അനിയെ കണ്ട് ആദർശ് തകർന്നു പോവുകയും, അനിയെ തല്ലുകയുമാണ്. സുഹൃത്തുക്കളോട് എന്തിനാണ് നിങ്ങൾ ഇങ്ങനെ മദ്യം നൽകിയതെന്ന് ചോദിച്ചപ്പോൾ, അവൻ്റെ അവസ്ഥ ഇങ്ങനെയായിരുന്നെന്ന് പറയുകയാണ്.
പിന്നീട് ആദർശ് അനിയെ കുളിപ്പിച്ച ശേഷം, എന്താണ് പ്രശ്നമെന്ന് ചോദിക്കുകയാണ്. അത് നയനേച്ചിക്കറിയാമെന്ന് പറയുകയാണ് സുഹൃത്തുക്കൾ. അതിനു ശേഷം ആദർശ് നയനയോട് നിനക്കറിയാമെന്നാണല്ലോ അവർ പറഞ്ഞതെന്നും, ആരാണ് അനിയെ സ്നേഹിക്കുന്ന പെണ്ണെന്ന് ചോദിക്കുകയാണ്. അനി സ്നേഹിക്കുന്ന പെൺകുട്ടി നന്ദുവാണെന്ന് പറയുകയാണ് നയന. ഇത് കേട്ടപ്പോൾ ആദർശ് ഞെട്ടുകയാണ്. പിന്നീട് നടന്ന കാര്യങ്ങളൊക്കെ പറയുകയാണ്.
അപ്പോൾ ആദർശ് നയനയോട് നീ എന്തു കൊണ്ടാണ് ഈ കാര്യം പറയാതിരുന്നതെന്ന് പറഞ്ഞപ്പോൾ, ആദർശേട്ടൻ ഇതെങ്ങനെയെടുക്കുമെന്ന് കരുതിയാണ് പറയാതിരുന്നതെന്ന് പറയുകയാണ് നയന. പിന്നീട് ആദർശ് അനിയെയും കൂട്ടി പോവുകയാണ്. നേരെ പോയത് ആശുപത്രിയിൽ മുത്തശ്ശൻ്റെ അടുത്താണ്. അവിടെ എത്തിയപ്പോൾ ഡോക്ടറോട് മുത്തശ്ശനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്നു പറഞ്ഞപ്പോൾ,
അത് പറ്റില്ലെന്നും, കല്യാണം നടക്കാത്ത കാര്യമൊക്കെ പറഞ്ഞപ്പോൾ, അത് അറിഞ്ഞാൽ മൂർത്തി സാറിൻ്റെ ജീവൻ തന്നെ അപകടത്തിലാവുമെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ നയന ഒന്നും വേണ്ടെന്നും, നാളെ കല്യാണം നടക്കട്ടെയെന്നും പറയുകയാണ്. എല്ലാവർക്കും സന്തോഷമുണ്ടെന്ന് കരുതി നാളെ കല്യാണം നടക്കണമെന്നില്ലെന്നും, എനിക്ക് എൻ്റെ അനിയൻ്റെ ജീവനാണ് വലുതെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.