അവസാനം ജ്യോൽസ്യൻ തന്നെ നേരിട്ട് എത്തി ആ സത്യം പറയുന്നു!! നന്ദു പുഴയിൽ ചാടിയത് അറിഞ്ഞ് ഞെട്ടി അനന്തപുരി!! | Patharamattu Today Episode 03 Oct 2024 Video Viral
Patharamattu Today Episode 03 Oct 2024 Video Viral
Patharamattu Today Episode 03 Oct 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് ഉപേന്ദ്രൻ വരുന്നത്.ഉപേന്ദ്രനോട് സംസാരിക്കാൻ പുറത്തുപോയ വേണുവരാത്തത് കണ്ടപ്പോൾ ആദർശ് പുറത്തേക്ക് പോവുകയാണ്. ആദർശിനോട് ബിസിനസിനെ കുറിച്ചാണ് പറയുന്നതെന്നും, ഇയാൾഅതിൻ്റെ പണം തരാനുണ്ടെന്നും പറഞ്ഞപ്പോൾ അങ്കിൾ തരാനുള്ള ഞാൻ തന്നു കൊള്ളാം എന്ന് പറയുകയാണ് ആദർശ്.
അങ്ങനെ ഉപേന്ദ്രനെ പറഞ്ഞു അയയ്ക്കുകയാണ്. അങ്ങനെ ഉപേന്ദ്രൻ കൂട്ടരും പോവുകയാണ്. പിന്നീട് വേണു ആദർശിനെ കൂട്ടി അകത്തു വന്നതിനുശേഷം കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അവിടെ പൂജ നടക്കുകയാണ് അപ്പോഴാണ് നന്ദുവിൻ്റെ സുഹൃത്തുക്കളായ രാജേഷും വിഘ്നേഷും വരുന്നത്. നന്ദുവിൻ്റെ കാണാത്തതിൻ്റെ കാര്യം പറയുകയാണ്. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് നന്ദുവിൻ്റെ ഫോൺ വരുന്നത്. നീ എവിടെയാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഇവിടെ അടുത്തുള്ള ഒരു പുഴക്കരയിലുണ്ടെന്നും, ഞാൻ ജീവനോടെ ഉണ്ടായാൽ അതിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവില്ലെന്നും, അവന് എന്നെക്കുറിച്ചുള്ള ഓർമ്മകൾ മാത്രമാണ് ഉണ്ടാവുക എന്നും അതിനാൽ ഞാൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറയുകയാണ്.
ഇത് കേട്ട ഉടനെ രാജേഷ് പുറപ്പെടുകയാണ്. അപ്പോഴേക്കും നന്ദു പാലത്തിൽ നിന്ന് താഴേക്ക് ചാടിയിരുന്നു. ഉടൻതന്നെ അവിടെയുള്ള മത്സ്യതൊഴിലാളികൾ നന്ദുവിനെ രക്ഷിച്ചെങ്കിലും, പുഴയിലെ വെള്ളം കുടിച്ചതിനാൽ മരണത്തിൻ്റെ വക്കിലെത്തി നിൽക്കുകയായിരുന്നു നന്ദു. ജനങ്ങൾ ഒക്കെ ചേർന്ന് വധുവിനെ ആശുപത്രിയിലെത്തിക്കാൻ നോക്കുമ്പോഴാണ് അവിടെ രാജേഷ് എത്തുന്നത്. കാര്യമന്വേഷിച്ചപ്പോൾ അവർ കാര്യം പറയുകയാണ്. ഓഡിറ്റോറിയത്തിൽപൂജകൾ ഒക്കെ കഴിഞ്ഞ ശേഷം അനി അനാമികയുടെ കഴുത്തിൽ താലി ചാർത്തുകയാണ്.അങ്ങനെ വിവാഹം കഴിഞ്ഞപ്പോൾ പെട്ടെന്ന് രാജേഷ് അവിടെ എത്തുകയാണ്.
താലി പന്തലിലേക്ക് കയറിവന്ന രാജേഷ് നയനയെ വിളിക്കുകയും നായയോട് നടന്ന കാര്യങ്ങൾ പറയുകയാണ്. ഇത് കേട്ട ഉടനെ നയന പൊട്ടിക്കരയുകയാണ്. ഉടൻതന്നെ ആദർശ് വരികയും , ആദർശിനോട് കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ, അച്ഛനോട് ഞാൻ പെട്ടെന്ന് വരാമെന്ന് പറഞ്ഞു ആദർശും നയനയും പുറത്തു പോവുകയാണ് അങ്ങനെ നായയും ആദർശം കൂടി നന്ദുവിനെ കൊണ്ടുപോയ ആശുപത്രിയിലേക്ക് എത്തുകയാണ്. അവിടെയെത്തിയപ്പോൾ ഡോക്ടറെ കണ്ടപ്പോൾ നന്ദു ആ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പറയുകയാണ് ഡോക്ടർ. കുറച്ച് സീരിയസാണെന്നും, കുറെ വെള്ളംകുടിച്ചുണ്ടെന്നും പറഞ്ഞു. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിലുള്ളത്.