നൂലുകെട്ടും വിദേശത്ത് തന്നെ; സ്വർണത്തിൽ കുളിച്ച് സുന്ദരനനായി അയാൻ ബേബി; കാത്തിരുന്നു കിട്ടിയ കണ്മണിയ്ക്ക് പേര് ചൊല്ലി അർച്ചന!! | Archanaa Suseelan Baby Ayaan Noolukettu Viral
Archanaa Suseelan Baby Ayaan Noolukettu Viral
Archanaa Suseelan Baby Ayaan Noolukettu Viral : മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് അർച്ചന സുശീലൻ. ഈ കഴിഞ്ഞ ഡിസംബർ 28 ന് താരത്തിനും ഭർത്താവ് പ്രവീണിനും ആൺകുഞ്ഞ് പിറന്നത്. ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രവീൺ ആണ്. പിന്നീടാണ് അർച്ചന തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി ആരാധകർക്ക് മുമ്പിൽ എത്തിയത്. ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത് അയാൻ എന്നാണ്. അർച്ചനയുടെയും പ്രവീണിന്റെയും കുഞ്ഞിന്റെയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് കൊച്ചു മിടുക്കന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളാണ്. അർച്ചന സുശീലൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചത്. താരം പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത് വലിയ ആർഭാടമില്ലാതെ അധികം ആഭരണങ്ങളൊന്നും അണിയാതെയാണ് ചടങ്ങ് നടത്തിയതെന്നാണ്. വളരെ പരമ്പരാഗതമായി കുട്ടിയെ കസവുമുണ്ട് അണിയിച്ച് ചന്ദനക്കുറി തൊട്ട് ആണ് ചടങ്ങിന് ഒരുക്കിയത്.
ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളിൽ കൂടുതലും അർച്ചനയുടെ സൗന്ദര്യത്തെ കുറിച്ചുള്ളതാണ്. അതി സുന്ദരിയായി കേരള സാരിയിൽ എത്തിയ അർച്ചനയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഫാമിലിയുടെ ഡ്രസ്സ് കൊടും ഫാമിലി ഫോട്ടോയും സൂപ്പറായിട്ടുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ കുട്ടിയുടെ നൂല് കെട്ട് ചടങ്ങും വിദേശത്ത് വച്ച് തന്നെ നടത്തിയോ എന്നുള്ള കമന്റുകളും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. വെച്ചാണ് കോവിഡ് കാലത്ത് വിദേശത്ത് വെച്ചാണ് ഇരുവരും വിവാഹിതർ ആയത്. തുടർന്ന് വിദേശത്ത് വച്ച് തന്നെയാണ് താരങ്ങൾക്ക് ആൺകുഞ്ഞ് പിറന്നത്.
തുടർന്ന് താരം നാട്ടിലേക്ക് അധികം വന്നിട്ടേയില്ല. തുടർന്ന് ഇപ്പോൾ ലൈഫ് ടൈം അവിടെത്തന്നെ താരം സെറ്റിൽ ആയിരിക്കുകയാണ്. മാനസപുത്രി എന്ന സീരിയലിലൂടെയാണ് മലയാളികളുടെ മലയാളികളുടെ മനസ്സിലേക്ക് അർച്ചന ചേക്കേറിയത്. നെഗറ്റീവ് റോളിൽ വന്ന് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന നടി എന്ന പ്രത്യേകത കൂടി താരത്തിനുണ്ട്. തുടർന്ന് താരം കോമഡി വേഷങ്ങൾ ചെയ്തുവെങ്കിലും രക്ഷകർക്ക് ഇപ്പോഴും ഇഷ്ടം പഴയ ആ ഗ്ലോറി എന്ന കഥാപാത്രത്തെയാണ്. തുടർന്ന് താരം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും മലയാളികളുടെ മനസ്സിൽ നല്ലൊരു ഇമേജ് നേടിയെടുക്കാൻ സാധിച്ചു.