ശ്രുതി സുധി ജോഡികളെ പിന്നിലാക്കി സച്ചി രേവതി; ആ സന്തോഷ വാർത്ത വീട്ടുമുറ്റത്ത് എത്തുന്നു; രവീന്ദ്രൻ സച്ചിയ്ക്ക് ആ വലിയ സമ്മാനം നൽകുന്നു!! | Chembaneer Poovu Latest 29th August 2024 Written Update
Chembaneer Poovu Latest 29th August 2024 Written Update
Chembaneer Poovu Latest 29th August 2024 Written Update : ഏഷ്യാനെറ്റ് പ്രേക്ഷകർ കുറച്ചു മാസങ്ങൾ കൊണ്ട് തന്നെ മനമറിഞ്ഞു സ്വീകരിച്ച പരമ്പരയാണ് ചെമ്പനീർ പൂവ്. ഇന്നത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശ്രീകാന്തിനോട് വർഷ എന്നെ ഒന്ന് വീട്ടിൽ കൊണ്ടുവിടാൻ പറയുകയാണ്. എന്നാൽ ശ്രീകാന്ത് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. അങ്ങനെ വർഷയെയും കൂട്ടി വീട്ടിൽ എത്തിയപ്പോൾ മധുസൂദനൻ കോടതിയിലെ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ് എത്തിയിരിക്കുന്ന സമയമാണ്. വർഷ ശ്രീയെ പരിചയപ്പെടുത്തുകയും, പിന്നീട് ശ്രീ സാറിൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന രവീന്ദ്രൻ്റെ മകനാണ് ഞാൻ. ഇത് കേട്ടപ്പോൾ മധുസൂദനനും ഭാര്യയും ഞെട്ടുകയാണ്.
എന്നാൽ പുറത്തൊന്നും കാണിക്കാതെ നല്ല രീതിയിൽ ശ്രീയോട് പെരുമാറുകയാണ്. ശ്രീ പോയ ശേഷം മധുസൂദനൻ വർഷയോട് രവീന്ദ്രൻ്റെ കാര്യങ്ങളൊക്കെ പറയുകയാണ്. അച്ഛനല്ലേ തെറ്റ് ചെയ്തതെന്നും, പിന്നെ എന്തിനാണ് അവരെ കുറ്റം പറയുന്നതെന്നും, നിങ്ങളുടെ പ്രശ്നത്തിൻ്റെ പേരിൽ ഞാൻ ശ്രീയുമായുള്ള ഫ്രണ്ട് ഷിപ്പൊന്നും ഒഴിവാക്കാൻ പോകുന്നില്ലെന്ന് വർഷ പറഞ്ഞു. ഇത് കേട്ടപ്പോൾ അമ്മ വർഷയെ അടിക്കാൻ പോവുകയാണ്. പിന്നീട് കാണുന്നത് സച്ചി രവീന്ദ്രനെയും കൂട്ടി വീട്ടിൽ എത്തുകയാണ്. സച്ചിമാലയൊക്കെയിട്ട് സ്വീകരിച്ച ശേഷം രേവതിയോട് ആരതി എടുത്തു വരാൻ പറയുകയാണ്.
അപ്പോൾ ശ്രുതിയും സുധിയും വരികയാണ്. രവീന്ദ്രൻ ഇത്രയും കാലം കിട്ടാതിരുന്ന പെൻഷൻ ഒരു ലക്ഷം കിട്ടിയെന്ന് പറഞ്ഞപ്പോൾ, പൈസയൊക്കെ സൂക്ഷിച്ചു വയ്ക്കണമെന്ന് പറയുകയാണ് സച്ചി. ഇത് കേട്ടപ്പോൾ സുധിക്കും, ശ്രുതിക്കും, ചന്ദ്രമതിക്കും ദേഷ്യം വരികയാണ്. അച്ഛമ്മയെ വിളിച്ചു പറയണ്ടേയെന്ന് രവീന്ദ്രനോട് രേവതിപറഞ്ഞപ്പോൾ, രവീന്ദ്രൻ വിളിച്ചു പറയുകയാണ്. സ്പീക്കറിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്.
അപ്പോൾ സച്ചിയോട് ശാന്തി മുഹൂർത്തം കഴിഞ്ഞ കാര്യം അച്ഛമ്മ പറഞ്ഞത് കേട്ടപ്പോൾ, ചന്ദ്രമതിക്ക് ദേഷ്യം വരികയാണ്. പെട്ടെന്ന് തന്നെ ഒരു കുഞ്ഞുവാവവരട്ടെ എന്നൊക്കെ പറഞ്ഞ് ഫോൺ വച്ചപ്പോൾ, ചിലരെപ്പോലെ കള്ളന്മാരൊന്നും ജനിക്കല്ലേ എന്ന് സച്ചി പറഞ്ഞപ്പോൾ, ശ്രുതിക്ക് ദേഷ്യം വരികയാണ്. അപ്പോൾ രവീന്ദ്രനോട് ശ്രുതി പരാതിയും പറയുന്നുണ്ട്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.