ചന്ദ്രയെ തേച്ചൊട്ടിച്ച് രേവതിയുടെ കിടിലൻ പണി!! സച്ചിയ്ക്കായി കാത്ത് സൂക്ഷിച്ച ആ വലിയ സമ്മാനം നൽകി രേവു!! | Chembaneer Poovu Today 24th August 2024
Chembaneer Poovu Today 24th August 2024
Chembaneer Poovu Today 24th August 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സച്ചി പല സംശയങ്ങളും രവീന്ദ്രനോട് ചോദിക്കുന്നതായിരുന്നു. പിന്നീട് കുളി കഴിഞ്ഞ് സച്ചി വന്നപ്പോൾ, രേവതി വസ്ത്രമെടുത്ത് വയ്ക്കുകയായിരുന്നു. അത് കണ്ട് സച്ചി. ഇത്തരം ഡ്രസൊന്നും ഞാൻ ട്രിപ്പുമായി പോകുമ്പോൾ ഇടാറില്ലെന്ന് പറയുകയാണ്. എന്നാൽ രേവതി പറഞ്ഞതിനാൽ, സച്ചി ജീൻസും ഡ്രസും ധരിച്ച് ഇൻ ഷർട്ടൊക്കെയാക്കി വരികയാണ്.ഇത് കണ്ട് രേവതി ഞെട്ടുകയാണ്.
ഉടൻ തന്നെ രേവതി അച്ഛനെ വിളിക്കുകയും, അപ്പോൾ ശ്രീയും വരികയാണ്. നല്ല ഭംഗിയുണ്ടെന്ന് പറയുകയാണ് ശ്രീയും അച്ഛനും. എന്നാൽ സുധിയും ശ്രുതിയും ചിരിക്കുകയാണ്. അപ്പോഴാണ് ചന്ദ്ര വരുന്നത്. ചന്ദ്ര അപമാനിക്കുകയാണ് സച്ചിയെ.വണ്ടി ഓടിക്കാൻ പോകുന്നവൻ എന്തിനാണ് ഇങ്ങനെ വേഷം കെട്ടി നടക്കുന്നതെന്ന് പറയുകയാണ് ചന്ദ്ര. അപ്പോൾ രേവതി അങ്ങനെ ഇന്നവർക്കേ ഇന്ന ഡ്രസ് ഇടാവു എന്നൊന്നും ഇല്ലെന്നും, എല്ലാവർക്കും എന്തു ഡ്രസും ധരിക്കാമെന്ന് പറയുകയാണ്.
പിന്നീട് രവീന്ദ്രൻ അച്ഛമ്മയ്ക്ക് അയച്ചുകൊടുക്കാനെന്ന് പറഞ്ഞ് സച്ചിയുടെ ഫോട്ടോസ് എടുക്കുകയാണ്. ശേഷം ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കാൻ സമയമില്ലെന്ന് പറഞ്ഞ് പോകാൻ ഒരുങ്ങിയ സച്ചിക്ക് രേവതി വായിൽ വച്ചു കൊടുക്കുന്നത് കണ്ട് ചന്ദ്രയ്ക്കും സുധിക്കൊക്കെ ദേഷ്യം വരികയാണ്. പിന്നീട് പൂരി കഴിച്ച ശേഷം, നല്ല രുചിയുണ്ടെന്ന് പറഞ്ഞ് അച്ഛനെയും, ശ്രീയെയും വിളിക്കുകയാണ്. അവർ കഴിക്കുമ്പോൾ ശ്രീ സുധിയെ വിളിച്ചപ്പോൾ, സച്ചി സുധിയെ അപമാനിക്കുകയാണ്.
അവന് ഇതൊക്കെ കഴിച്ചാൽ അസിഡിറ്റി വരുമെന്നും, അവന് അവൻ്റെ ഭാര്യ പറയുന്ന എ,ബി,സി, ഡി കൊടുത്താൽ മതിയെന്നും പറയുകയാണ്.ഇത് കേട്ട് ശ്രുതിക്ക് ദേഷ്യം വരികയാണ്. പിന്നീട് സച്ചി പോയപ്പോൾ, രേവതി യാത്ര അയക്കുകയാണ്. അപ്പോഴാണ് ഒരു സെൽഫി എടുക്കാമെന്ന് രേവതി പറയുന്നത്.അങ്ങനെ സച്ചി സെൽഫിയൊക്കെ എടുത്ത് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.