സുധിയുടെ ജോലി പോയ കാര്യം ശ്രുതി അറിഞ്ഞു!! രേവതിയെയും കൂട്ടി ഹണിമൂണിന് പോകാൻ ഒരുങ്ങി സച്ചിയുടെ കിടിലൻ തീരുമാനം!! | Chembaneer Poovu Today Episode 04 Oct 2024 Video Viral
Chembaneer Poovu Today Episode 04 Oct 2024 Video Viral
Chembaneer Poovu Today Episode 04 Oct 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ഒരു ലക്ഷം രൂപ സുധി അമ്മയെ തിരികെ ഏൽപ്പിക്കുന്നതായിരുന്നു.അതോടെ പ്രശ്നം തീർന്നില്ലേയെന്ന് പറഞ്ഞപ്പോൾ, രേവതി പ്രശ്നം തീർന്നില്ലെന്നും, എൻ്റെ വീട്ടുകാർക്കുണ്ടായ അപമാനം ഇല്ലാതാവുമോ എന്നും പറയുകയാണ്. സുധി പണം കൊടുത്തപ്പോൾ സച്ചി അത് വാങ്ങി ശ്രീകാന്തിന് പകുതി കൊടുത്ത് രണ്ടു പേരും എണ്ണി നോക്കുകയാണ്. ഇതിൽ നാലായിരം രൂപ കുറവുണ്ടെന്ന് പറയുകയാണ് സച്ചി.
അത് ടിക്കറ്റ് കാൻസൽ ചെയ്തതിന് അവർ ബാക്കി ഇത്രയാണ് തന്നതെന്ന് പറയുകയാണ്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അച്ഛന് ഒരു ലക്ഷം തന്നെ നൽകണമെന്ന് പറയുകയാണ്. ശ്രുതി ഉടൻ തന്നെ റൂമിലേക്ക് പോയി നാലായിരം രൂപ എടുത്തു വന്ന് അച്ഛന് കൊടുക്കുകയാണ്. ഇനി പലചരക്ക് സാധനങ്ങൾക്കുള്ള പണമൊക്കെ അടുത്ത മാസം തൊട്ട് തരുമെന്ന് പറയുകയാണ്. ശ്രുതി പോയപ്പോൾ സച്ചി സുധിയോട് നീ നിൻ്റെ ഭാര്യയെ കണ്ട് പഠിക്കെന്ന് പറയുകയാണ്.
പിന്നീട് കാണുന്നത് രേവതി റൂമിൽ എന്തൊക്കെയോ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് സച്ചി വരുന്നത്. അവർ ഹണിമൂണിന് പോവാൻ നോക്കുകയാണെന്നും, നമ്മൾ ഇതുവരെ എവിടെയും പോയില്ലെന്ന് പറയുകയാണ്. എങ്കിൽ നമുക്ക് പോകാമെന്നും, പറഞ്ഞ് തമാശ രൂപത്തിൽ പലതും പറയുകയാണ്. ഇത് കേട്ട് രേവതിക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത് സുധിയെയാണ്. സുധി പാർക്കിലൊക്കെ നടന്നു കഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കുകയാണ്. അപ്പോൾ ടിഫിനിൽ മുട്ട കാണാഞ്ഞപ്പോൾ ചന്ദ്രയെ വിളിക്കുകയാണ്.
ചന്ദ്രയോട് പലതും സംസാരിച്ച ശേഷം ഭക്ഷണം കഴിക്കുകയാണ്. അപ്പോഴാണ് ശ്രുതി വിളിക്കുന്നത്. ഞാൻ കാർ ഷോറൂമിനടുത്തുണ്ടെന്നും, സുധിയെ കാണാൻ വന്നതാണെന്ന് പറയുകയാണ്. ഞാൻ ഷോറൂമിലില്ലെന്നും, പുറത്താണെന്നും പറയുകയാണ്. ഞാൻ ഷോറൂമിൽ കയറിയിരിക്കാമെന്ന് ശ്രുതി പറഞ്ഞപ്പോൾ, അതു വേണ്ടെന്നും ഞാൻ വരാൻ വൈകുമെന്നും പറയുകയാണ്. ഇന്നവൾ എല്ലാം കണ്ടെത്തുമെന്നു കരുതി ആകെ വെപ്രാളപ്പെട്ട് നിൽക്കുകയാണ് സുധി.ഇതൊക്കെയാണ് ഇന്നത്തെ ചെമ്പനീർപ്പൂവിൽ നടക്കാൻ പോകുന്നത്.