ചന്ദ്രയ്ക്ക് മുന്നിൽ സർവ്വ അധികാരം പുറത്ത് എടുത്ത് രേവതി!! ശ്രുതി ഇനി വെറും ഒരു വേലക്കാരി മാത്രം; സച്ചി രേവതിയെ കുറിച്ച് തുറന്ന് പറഞ്ഞു!! | Chembaneer Poovu Today Episode 07 Aug 2024 Video Viral
Chembaneer Poovu Today Episode 07 Aug 2024 Video Viral
Chembaneer Poovu Today Episode 07 Aug 2024 Video Viral : ഏഷ്യാനെറ്റിലെ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ചെമ്പനീർപൂവ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതി വീട്ടിൽ വന്നതായിരുന്നു. അമ്മയോടും അനുജത്തിയോടും പലതും സംസാരിച്ച ശേഷം മടങ്ങുകയാണ്. ആ സമയത്താണ് സച്ചി ഫിനാൻഷ്യൽ ഓഫീസിൽ പോയി പകുതി പണം നൽകുകയാണ്. മുഴുവൻ കാശ് തരാൻ പറ്റില്ലെങ്കിൽ, കാറെടുത്തിട്ട് വരാനും, അത് ഇവിടെ വച്ചിട്ട് പോവാനും പറയുകയാണ്. ഞാൻ ബാക്കി പണം അടുത്ത് തന്നെ കൊണ്ടുവരാമെന്ന് പറയുകയാണ്. എങ്കിൽ നാല് ദിവസം കൊണ്ട് ബാക്കി പണവുമായി വരാൻ പറയുകയാണ്.
സുഹൃത്തിൻ്റെ കൂടെ നേരെ ബാറിലേക്ക് പോവുകയാണ് സച്ചിൻ. പിന്നീട് കാണുന്നത് സുധി ഇൻറർവ്യൂ കഴിഞ്ഞ് വരുന്നതാണ്. ശ്രുതിക്കും,അമ്മയ്ക്കും സന്തോഷമാവുകയാണ്. സുധി വലിയ പൊങ്ങച്ചം പറയുകയാണ്. പക്ഷേ ജോലി അത്ര നല്ലതൊന്നുമല്ലെന്നും, എങ്കിലും അവിടെ ജോലിക്ക് പോകാനാണ് പ്ലാനെന്ന് പറയുകയാണ് സുധി. ഇനി ഇപ്പോൾ നാളെ മുതൽ ജോലിക്ക് പോവണമല്ലോയെന്നും,സ്വന്തമായൊരു ബിസിനസ് തുടങ്ങി പെട്ടെന്ന് പണക്കാരനാകാനായിരുന്നു എൻ്റെ പ്ലാനെന്നും, അത് ഇപ്പോൾ ഇല്ലാതായെന്നും പറയുകയാണ് സുധി. അപ്പോഴാണ് രേവതി കയറി വരുന്നത്. രേവതിയെ കണ്ടതും ചന്ദ്ര നീ എവിടെ പോയതാണെന്നും, വീട്ടിൽ പോയതാണെന്ന് രേവതി പറയുകയാണ്.
സുധി ക്ഷീണിച്ച് വന്നതാണെന്നും, അതിനാൽ ജ്യൂസ് ഉണ്ടാക്കി വരാൻ രേവതിയോട് പറയുകയാണ്. രേവതി ശ്രുതിയോട് മാതളം കിച്ചനിലുണ്ടെന്നും അതെടുത്ത് ജ്യൂസ് ഉണ്ടാക്കി കൊടുക്കാൻ പറയുകയാണ് രേവതി.ഇത് കേട്ടപ്പോൾ ചന്ദ്രയ്ക്ക് ദേഷ്യം വരികയാണ്. രേവതിയെ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് ബാറിലിരുന്ന് സച്ചിൻ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗജാനന്ദൻ്റെ ആൾക്കാർ അവിടെ വന്ന് സച്ചിനെ പലതും പറയുന്നത്.
ദേഷ്യം പിടിച്ച സച്ചിൻ അയാളുടെ തല മേശയിലിട്ട് അടിക്കുകയാണ്. ശേഷം ബാറിൽ നിന്ന് പോവുകയാണ്. പുറത്തിറങ്ങിയ സച്ചി വീട്ടിൽ പോവുന്നില്ലെന്നും, ഞാൻ എവിടേക്കെങ്കിലും പോവുകയാണെന്ന് പറയുകയാണ് സച്ചി. രാത്രിയായപ്പോൾ ശ്രുതി ജോലി കഴിഞ്ഞ് വരികയാണ്. ഇന്ന് ജോലി കൂടുതലായതിനാൽ കുറേനിൽക്കേണ്ടി വന്നെന്നും, ക്ഷീണം പിടിച്ചെന്നും പറഞ്ഞപ്പോൾ, സുധി ശ്രുതിയെ എടുത്തു കൊണ്ട് പോവുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.