നിന്റെ ക്യാഷിനല്ല സച്ചി കുടിക്കുന്നത്!! എന്റെ ഭർത്താവിനെ അനാവശ്യം പറയരുത്; ഭാര്യയെ അപമാനിച്ച സുധിയുടെ കൈ ഓടിച്ച് സുധി!! | Chembaneer Poovu Today Episode 14 Aug 2024 Video Viral
Chembaneer Poovu Today Episode 14 Aug 2024 Video Viral
Chembaneer Poovu Today Episode 14 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര ചെമ്പനീർപ്പൂവ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശ്രീകാന്ത് റസ്റ്റോറൻ്റിൽ സച്ചിക്കും രേവതിക്കും പാർട്ടി വച്ചിരുന്നു. ആ കാര്യം രേവതിയോട് പറയുകയാണ്. പാർട്ടിക്ക് പോകാൻ ഒരുങ്ങി വരാൻ പറഞ്ഞപ്പോൾ അത് കപ്പിൾസിനുള്ള പാർട്ടിയാണെന്ന് പറയുകയാണ് രേവതി. ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാർ അല്ലല്ലോ എന്ന് പറയുകയാണ് രേവതി.ഇത് കേട്ടപ്പോൾ ഒന്നും മിണ്ടാതിരുന്ന സച്ചി നിൻ്റെ ഭർത്താവാണ് പറയുന്നത് ഒരുങ്ങി വരാനെന്ന് പറയുകയാണ്.
അങ്ങനെ ഉടുക്കേണ്ട സാരിയും രേവതിയോട് പറഞ്ഞപ്പോൾ, രേവതിക്ക് വലിയ സന്തോഷമാവുകയാണ്. അപ്പോഴാണ് സുധിയും ശ്രുതിയും ശ്രീയുടെ റസ്റ്റോറൻ്റിൽ എത്തുന്നത്. അവരെ സ്വീകരിച്ച ശേഷം ഭക്ഷണം എടുക്കാൻ പോയപ്പോഴാണ് സച്ചിയും രേവതിയും വരുന്നത്. വളരെ നല്ല റസ്റ്റോറൻ്റാണ് എന്നൊക്കെ ശ്രുതി പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രേവതിയെയും സച്ചിയെയും കാണുന്നത്. ഇവരെ കണ്ടപ്പോൾ രണ്ടു പേർക്കും ദേഷ്യം വരികയാണ്.
അവരുടെ അടുത്തുള്ള ചെയറിൽ പോയിരുന്നപ്പോൾ, നിങ്ങൾ എന്താണ് ഇവിടെയെന്ന് ചോദിക്കുകയാണ് സുധി. ഞങ്ങൾ ഭക്ഷണം കഴിക്കാനെന്ന് പറയുകയാണ് സച്ചി. ഇത് ഹൈ ക്ലാസിൻ്റെ റസ്റ്റോറൻ്റാണെന്നും, ഇതിൻ്റെ ബില്ല് കേട്ടാൽ ഞെട്ടുമെന്നും പറയുകയാണ്. ഞങ്ങൾ ശ്രീകാന്ത് വിളിച്ചിട്ട് വന്നതാണെന്ന് പറയുകയാണ് രേവതി. അപ്പോഴാണ് ശ്രീ വന്നപ്പോൾ, ഇവരെയും നീ വിളിച്ചിരുന്നോ എന്ന് ചോദിക്കുന്നത്. ഇത് ഫാമിലി ഗെറ്റ് ടുഗതറാണെന്ന് പറയുകയാണ് ശ്രീ. ഇടയ്ക്കിടെ സുധി രേവതിയെയും സച്ചിനെയും അപമാനിക്കുന്നുണ്ടെങ്കിലും, അതിന് തക്ക മറുപടി സച്ചി നൽകുന്നുണ്ട്. വഴക്ക് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ശ്രീ എല്ലാവരും എന്തെങ്കിലും സംസാരിക്കാൻ പറയുന്നത്.
അപ്പോഴാണ് ശ്രുതി രേവതിയെ കുറിച്ച് ചോദിക്കുന്നത്. നിങ്ങളുടെ ലൗ മാര്യേജ് ആയിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. അപ്പോൾ സച്ചി പറയുകയാണ് ഇവൻ ഒന്നും പറഞ്ഞില്ലേയെന്നും, ഇവനുമായി ഉറപ്പിച്ച കല്യാണമായിരുന്നു രേവതിയുടേതെന്നും, ഇവൻ കല്യാണദിവസം ഓടിപ്പോയപ്പോഴാണ് ഞാൻ കെട്ടിയതെന്നും പറയുകയാണ് സച്ചി. ഇത് കേട്ടപ്പോൾ ശ്രുതി അപ്പോൾ നിങ്ങളുടേത് ഒരു സഹതാപ കല്യാണമാണല്ലേ എന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ സുധിക്ക് സന്തോഷമായി. എനിക്കിഷ്ടമില്ലാത്ത കല്യാണത്തിന് എന്നെ നിർബന്ധിച്ചതാണെന്നും, എല്ലാത്തിനും കാരണം അച്ഛനാണെന്നും, ഒന്നിനും കൊള്ളാത്ത ആളാണ് ഞങ്ങളുടെ അച്ഛൻ തുടങ്ങി പലതും അച്ഛനെക്കുറിച്ച് മോശമായി പറയുന്നത് കേട്ട് സച്ചി സുധിയുമായി അടിയാവുകയാണ്. രണ്ടു പേരെയും പിടിച്ചു വച്ചെങ്കിലും സച്ചിക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നയായിരുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ ചെമ്പനീർപ്പൂവിൽ നടക്കാൻ പോകുന്നത്,