ഇനി അവർ രണ്ടല്ല ഒന്നാണ്!! ശ്രുതി ആരാണെന്ന് തിരിച്ചറിഞ്ഞ ചന്ദ്രമതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; രേവതിയെ ചുംബനം കൊണ്ട് മൂടി സച്ചി!! | Chembaneer Poovu Today Episode 17 Aug 2024 Video Viral
Chembaneer Poovu Today Episode 17 Aug 2024 Video Viral
Chembaneer Poovu Today Episode 17 Aug 2024 Video Viral : ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ ചെമ്പനീർപൂവ് വളരെ സംഘർഷഭരിതമായ മുഹൂർത്തങ്ങളുമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡുകളിൽ വലിയ വിഷമകരമായ രംഗങ്ങൾ തന്നെയാണ് നടന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ രേവതി നടന്ന കാര്യങ്ങളൊക്കെ ദേവുവിനോട് പറയുന്നത് കേട്ട് ചന്ദ്രമതി രേവതിയെ വഴക്കു പറയുകയായിരുന്നു. അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് തീരെ സഹിക്കാൻ പറ്റില്ലെന്ന് രേവതി ചന്ദ്രയോട് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും അച്ഛനെക്കുറിച്ച് തന്നെ പറഞ്ഞപ്പോൾ വലിയ വിഷമം ആവുകയും, വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ് രേവതി.
നേരെ പോയത് അമ്പലത്തിലേക്കാണ്. വളരെ വിഷമത്തോടെ അമ്പലത്തിൽ എത്തിയപ്പോൾ അവിടെ അമ്മയും ദേവുവും ഉണ്ടായിരുന്നു. ആ സമയത്ത് രേവതി നീ എന്താ അമ്പലത്തിലെന്ന് ചോദിച്ചപ്പോൾ രേവതി ഒരു മറുപടിയും പറയുന്നില്ല. വിഷമത്തോടെ ഭഗവാനെ തൊഴുമ്പോൾ,പൂജാരിയും രേവതിയോട് ചോദിക്കുകയാണ്. എന്നാൽ ഒന്നുമില്ലെന്ന് പറഞ്ഞ് രേവതി നേരെ അമ്പലത്തിലെ പൈപ്പിലെ വെള്ളത്തിൽ നിന്നും തലയിലൂടെ വെള്ളമൊഴിക്കുകയും, ശേഷം ശയനപ്രദക്ഷിണം ചെയ്യുകയാണ്. രേവതിയുടെ വിഷമകരമായ അവസ്ഥ കണ്ട് അമ്മയും ദേവുവും വിഷമത്തിൽ ആവുകയാണ്. പ്രദക്ഷിണം ചെയ്യുമ്പോൾ അമ്മ കൂടെ തന്നെ പോവുകയാണ്. അപ്പോൾ ദേവു ഉടൻ തന്നെ സച്ചിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ചേച്ചി വിഷമത്തിൽ അമ്പലത്തിൽ വന്നിരിക്കുകയാണെന്നും, എന്താണെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല എന്ന് പറയുകയാണ്. പിന്നെ കാണുന്നത് ശ്രുതിയുമായി സുധി സംസാരിക്കുകയാണ്.
ബിസിനസ് കാര്യങ്ങളെ കുറച്ച് വളരെയധികം ഉപദേശങ്ങൾ നൽകുകയാണ്. നല്ല രീതിയിൽ ബിസിനസ് ചെയ്യണം എന്നൊക്കെ പറയുകയാണ് ശ്രുതി. ശേഷം ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്നത്തെ ഭക്ഷണത്തിന് എന്താണ് രുചി വ്യത്യാസം എന്ന് പറഞ്ഞപ്പോൾ, അമ്മ ഉണ്ടാക്കിയതാണെന്നും, രുചിയില്ലേ എന്ന് പറഞ്ഞപ്പോൾ, രേവതിയുടെ അത്ര രുചി അമ്മയുടെ ഭക്ഷണത്തിന് ഇല്ലെന്ന് ശ്രുതി പറഞ്ഞപ്പോൾ, അമ്മയുടെ ഭക്ഷണം നല്ല രുചിയാണെന്ന് പറയുകയാണ്. അപ്പോഴാണ് സച്ചി അമ്പലത്തിൽ എത്തുന്നത്. സച്ചി രേവതിയോട് ചോദിച്ചപ്പോൾ, ഒന്നും പറയുന്നില്ല. അപ്പോഴാണ് പൂജാരി വന്ന് സച്ചിയോട് കുട്ടി നല്ല വിഷമത്തിലാണെന്നും, എന്നും സന്തോഷത്തോടെ അമ്പലത്തിൽ വന്നിരുന്നതാണ് രേവതിയെന്നും പറയുകയാണ് പൂജാരി. ശേഷം രേവതി തളർന്ന് സച്ചിയുടെ മേലെ വീഴുകയാണ്.
ശേഷം സച്ചിയെയും കൂട്ടി രേവതി വീട്ടിൽ എത്തുകയാണ്.ചന്ദ്രയോട് നിങ്ങൾ എന്താണ് രേവതിയെ പറഞ്ഞത് എന്നൊക്കെ ചോദിച്ചപ്പോൾ, ചന്ദ്ര ഒന്നും പറയുന്നില്ല. ശേഷം രേവതി റൂമിൽ കൊണ്ടുപോയി കിടത്തുകയാണ്. അപ്പോഴാണ് സച്ചിക്ക് ട്രിപ്പ് വരുന്നത്. സച്ചി രേവതിയോട് പറഞ്ഞ് പോവുകയാണ്. ഭക്ഷണമൊക്കെ ഉണ്ടാക്കി സുധിക്കും ശ്രുതിക്കും നൽകിയ ശേഷം ചന്ദ്രമതിയും ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്. അപ്പോഴാണ് സച്ചി വരുന്നത്. ഇത് കണ്ട് സച്ചി ഞെട്ടുകയാണ്. സുഖമില്ലാത്ത രേവതിയെ വിളിക്കാതെ കഴിച്ചതിന് എല്ലാവരെയും വഴക്കു പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.