എല്ലാം വെള്ളത്തിലായി!! ചന്ദർമതിയ്ക്ക് മുന്നിൽ രേവതിയെ നെഞ്ചോട് ചേർത്ത് പിടിച്ച് സച്ചി; ശ്രുതിയുടെ രഹസ്യം പുറത്ത്!! | Chembaneer Poovu Today Episode 20 Aug 2024 Video Viral
Chembaneer Poovu Today Episode 20 Aug 2024 Video Viral
Chembaneer Poovu Today Episode 20 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര ചെമ്പനീർപ്പൂവ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അമ്പലത്തിൽ നിന്നും സച്ചി രേവതിയെ കൂട്ടി വീട്ടിലെത്തുന്നതായിരുന്നു. ആ സമയത്താണ് ശ്രുതിയും സുധിയും പലതും സംസാരിക്കുകയായിരുന്നു. സുധി ചന്ദ്രമതി ഉണ്ടാക്കിയ സൂപ്പുമായാണ് ശ്രുതിയുടെ അടുത്ത് വന്നത്. എന്നാൽ രേവതി ഉണ്ടാക്കുന്ന രുചി ഈ സൂപ്പിനില്ലെന്ന് പറയുകയാണ് ശ്രുതി. എനിക്ക് രുചിയുണ്ടെന്നും, നീ രേവതിയുടെ ഭക്ഷണത്തിനെ പുകഴ്ത്തി പറയേണ്ടെന്നും പറയുകയാണ് സുധി.
ആ സമയത്താണ് സച്ചി കയറി വരുന്നത്. ചന്ദ്രയോട് നിങ്ങൾ എന്താണ് എൻ്റെ ഭാര്യയെ പറഞ്ഞതെന്ന് പറഞ്ഞ് വഴക്കു പറയുകയാണ്. ഞാൻ ഒന്നും പറഞ്ഞില്ലെന്ന് പറയുകയാണ് ചന്ദ്ര. നീ അല്ലേ കഴിഞ്ഞ ദിവസം ഇവളെ പലതും പറഞ്ഞതെന്നും, അതിൻ്റെ ഏഴയലകത്ത് ഞങ്ങൾ ഒന്നും പറയാറില്ലെന്ന് പറയുകയാണ് ചന്ദ്ര. ഞങ്ങൾ തമ്മിൽ പലതും ഉണ്ടാവുമെന്നും, നിങ്ങൾ അത് നോക്കേണ്ടെന്നും, പക്ഷേ ഇവളെ നിങ്ങൾ ഒന്നും പറയേണ്ടെന്നും പറയുകയാണ് സച്ചി.
ശേഷം രേവതിയെ കൂട്ടി റൂമിൽ പോവുകയാണ്. എന്താണ് അമ്മ പറഞ്ഞതെന്ന് സച്ചി ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് പറയുകയാണ് രേവതി. എനിക്ക് മനസ്സുഖമില്ലാത്തത് കൊണ്ടാണ് ഞാൻ പോയതെന്ന് പറയുകയാണ് രേവതി. ആ സമയത്താണ് സച്ചി ഒരു ട്രിപ്പ് വരുന്നത്. സച്ചി പോവുകയാണ്. രേവതി റൂമിലിരുന്ന് കരയുകയാണ്. ശ്രുതിയെയും കൂട്ടി ചന്ദ്ര ഫിനാൻസ് കാർക്ക് പണം കൊടുക്കാൻ പോവുകയാണ്. സച്ചി കാർ കഴുകുന്നുണ്ടായിരുന്നു. നീ ഈ കാറാണോ ബുക്ക് ചെയ്തതെന്നും, ഇതിൽ ഞാൻ കയറില്ലെന്നും പറയുകയാണ് ചന്ദ്ര. ഇത് കേട്ട സച്ചി കാറെടുത്ത് പോവുകയാണ്. കാർ വന്ന ശേഷം അവർ പോവുകയാണ്. രേവതി റൂമിലിരുന്ന് ചന്ദ്ര പറഞ്ഞ മോശമായ കാര്യങ്ങളൊക്കെ ആലോചിക്കുകയാണ്.
ആ സമയത്താണ് ചന്ദ്രമതിയും ശ്രുതിയും വരുന്നത്. ഫിനാൻസുകാരുടെ കുറെ വഴക്ക് കിട്ടിയതിനാൽ ചന്ദ്ര വിഷമത്തിലാണെങ്കിലും, ശ്രുതി ഷോപ്പിങ്ങൊക്കെ ചെയ്ത് ചന്ദ്രയുടെ മനസ് മാറ്റുകയാണ്. ആൻറിക്ക് നല്ലൊരു ബിസിനസ് കാരിയാകാനുള്ള കഴിവുണ്ടെന്ന് പറയുകയാണ് ശ്രുതി. ചന്ദ്ര അടുക്കളയിൽ പോയപ്പോൾ ഭക്ഷണമൊന്നും കാണാത്തതിനാൽ, രേവതിയെ വിളിച്ച് കൂക്കുകയാണ്. റൂമിൽ വന്ന് നീ എന്താണ് ഭക്ഷണമൊന്നും ഉണ്ടാക്കാത്തതെന്ന് ചന്ദ്ര ചോദിച്ചപ്പോൾ, എനിക്ക് തീരെ വയ്യെന്ന് പറയുകയാണ് രേവതി.ഇത് കേട്ടപ്പോൾ നീ അഭിനയിക്കുകയാണോ എന്ന് പറയുകയാണ് ചന്ദ്ര. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.