രേവതിയുടെ അവസ്ഥ കണ്ടു ചങ്ക് പൊട്ടി സച്ചി!! സച്ചിയുടെ പൊട്ടിത്തെറി കേട്ട് പേടിച്ച് വിറങ്ങലിച്ച് ചന്ദ്രമതി; രേവതി സച്ചി പ്രണയം പൂത്തുലയുന്നു!! | Chembaneer Poovu Today Episode 21 Aug 2024 Video Viral
Chembaneer Poovu Today Episode 21 Aug 2024 Video Viral
Chembaneer Poovu Today Episode 21 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ ക്ഷീണിതയായി വന്ന രേവതി റൂമിൽ കിടന്നപ്പോൾ, ചന്ദ്രമതി വന്ന് ഭക്ഷണം ഉണ്ടാക്കാൻ പറയുകയാണ്. എന്നാൽ തീരെ വയ്യാതിരിക്കുന്ന രേവതിയോട് ഭക്ഷണമുണ്ടാക്കാൻ പറയുകയാണ്. എന്നാൽ രേവതിയുടെ അവസ്ഥ കണ്ട് ശ്രുതിക്ക് വിഷമമാവുകയും, ഞാൻ ഭക്ഷണമുണ്ടാക്കാമെന്ന് പറയുകയാണ്. എന്നാൽ ചന്ദ്ര അവൾ പൂ കെട്ടുന്ന കുടുംബത്തിലാണെന്നും, മോൾ അവളെപ്പോലെ അല്ലെന്നും, അതിനാൽ അവളുമായി അധികമൊന്നും സംസാരിക്കരുതെന്നും, സച്ചി ഭാഗത്ത് നിൽക്കുന്നതിനാലാണ് ഇങ്ങനെയൊക്കെ അവൾ ഇപ്പോൾ കളിക്കുന്നതെന്ന് പറയുകയാണ് ചന്ദ്ര.
രേവതി വയ്യാതെ കിച്ചനിൽ പോയി ഭക്ഷണം ഉണ്ടാക്കിയ ശേഷം ഡൈനിംങ്ങ് ടേബിളിൽ കൊണ്ടുവയ്ക്കുകയാണ്. ശേഷം മുകളിൽ പോയി കിടക്കുകയാണ്. ആ സമയത്ത് ശ്രുതിയോട് തമാശ പറഞ്ഞിരിക്കുകയാണ് ചന്ദ്ര. ചന്ദ്രയുടെ തമാശ കേട്ട് ശ്രുതി ചിരിച്ച് വീഴുകയാണ്. അപ്പോഴാണ് ചന്ദ്ര വന്ന് അവളുടെ ഭക്ഷണം ഇനിയും ആയില്ലേ എന്ന് പറയുന്നത്. ഉടൻ പോയി കിച്ചനിൽ നോക്കിയപ്പോൾ ഒന്നും കാണുന്നില്ല. രേവതിയുടെ മുറിയിലേക്ക് ഓടിച്ചെന്ന് നീ ഒന്നും ഇനിയും ഉണ്ടാക്കിയില്ലേ എന്ന് പറഞ്ഞപ്പോൾ എല്ലാം ഡൈനിംങ്ങ് ടേബിളിൽ വച്ചിട്ടുണ്ടെന്ന് പറയുകയാണ് രേവതി.
ശേഷം ശ്രുതിയെയും കൂട്ടി ചന്ദ്ര ഭക്ഷണം കഴിക്കുമ്പോഴാണ്, സുധി വരുന്നത്. സുധിയും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് സച്ചി വരുന്നത്. രേവതി എവിടെയെന്ന് ചോദിച്ചപ്പോൾ, എൻ്റെ ബാഗിലുണ്ടെന്ന് പറയുകയാണ് ചന്ദ്ര.ഇത് കേട്ട് ചിരിച്ച സുധിയെ വിഡ്ഢിയെന്ന് വിളിച്ച് പോയപ്പോൾ, ശ്രുതിക്ക് ദേഷ്യം വരികയാണ്. എന്തിനാണ് എപ്പോഴും സുധിയെ അവൻ ഉപദ്രവിക്കുന്നതെന്ന് പറയുകയാണ്.
സച്ചിനേരെ മുകളിൽ ചെന്ന് രേവതിയെ നോക്കിയപ്പോൾ, ഭക്ഷണം കഴിക്കാതെ ആകെ ക്ഷീണിച്ചിരിക്കുന്നത് കണ്ട് വയ്യാത്ത നിനക്ക് വേണ്ടി ഒരു വെള്ളം പോലും തന്നില്ലേ എന്ന് പറഞ്ഞു കൊണ്ട് താഴെ പോയി ചന്ദ്രയെ വഴക്കു പറയുകയാണ്. എന്നാൽ സച്ചിയുടെ സ്നേഹം കണ്ട് രേവതിക്ക് കുറച്ച് സന്തോഷമാവുകയാണ്.