രേവതിയെ പിരിയാൻ വയ്യാതെ സച്ചി!! ചങ്ക്പൊട്ടി കണ്ണീരോടെ രേവുവിനെ യാത്രയാക്കി സച്ചി; ചന്ദ്രമതിയുടെ ക്രൂ,രതയിൽ സച്ചിയും രേവതിയും!! | Chembaneer Poovu Today Episode 30 August 2024 Video
Chembaneer Poovu Today Episode 30 August 2024 Video
Chembaneer Poovu Today Episode 30 August 2024 Video : ഏഷ്യാനെറ്റ് പരമ്പര ചെമ്പനീർ പൂവിൽ സച്ചിയുടെയും രേവതിയുടെയും പ്രണയരംഗങ്ങളാണ് നടന്നുകൊണ്ടിരുന്നത്. രേവതിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഭർത്താവായി മാറിയിരിക്കുകയാണ് സച്ചി. അത് മനസിലാക്കിയ ചന്ദ്ര രേവതിയെയും സച്ചിയെയും വേർപെടുത്താൻ ആടിമാസത്തിൽ രേവതിയുടെ വീട്ടിൽ കൂട്ടി പോവാൻ വേണ്ടി ലക്ഷ്മിയോട് വരാൻ പറയുകയാണ്.അങ്ങനെ രേവതി പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് ലക്ഷ്മിക്ക് ശ്രുതിയുടെ വീട്ടിൽ പോകേണ്ടേ എന്ന് ചോദിക്കുന്നത്. ഫോറിനിലൊന്നു ഇതിലെന്ന് പറയുകയാണ് ശ്രുതി.
അപ്പോഴാണ് സച്ചി വരുന്നത്. അമ്മയൊക്കെ എന്തിനാണ് വന്നതെന്ന കാര്യം അറിഞ്ഞപ്പോൾ, സച്ചിയ്ക്ക് വിഷമമാവുകയാണ്. എന്നാൽ നിൻ്റെ അമ്മ വിളിച്ചു വരുത്തിയതാണെന്ന് പറഞ്ഞപ്പോൾ, ഇവരുടെ അസുഖം എനിക്കറിയാലോ എന്ന് പറയുകയാണ് സച്ചി. അപ്പോൾ ശ്രീ ദേവുവിനോട് വർഷയുടെ കാര്യം പറയുകയാണ്. അവൾ പാവമാണെന്നും, ഫോൺ എടുക്കണമായിരുന്നെന്നും പറയുകയാണ് ദേവു. അപ്പോഴാണ് രേവതി പോകാൻ ബാഗൊക്കെയായി വരുന്നത്.
സച്ചിയോട് വസ്ത്രമൊക്കെ ഷെൽഫിൽ ഇസ്തിരിയിട്ട് വച്ചിട്ടുണ്ടെന്നും, തുടങ്ങി പല കാര്യങ്ങളും പറയുകയാണ്. അങ്ങനെ താഴെ ഇറങ്ങി വരുമ്പോഴാണ് ശ്രീയും ദേവുവും സംസാരിച്ചുകൊണ്ട് വരുന്നത്. ഇത് കണ്ട് ചന്ദ്ര, കുടുംബം മുഴുവൻ ഇവിടെയാണ് ലക്ഷ്യമെന്ന രീതിയിൽ സംസാരിച്ചപ്പോൾ, സച്ചിക്ക് ദേഷ്യം വരികയാണ്. പിന്നീട് പ്രാർത്ഥനയൊക്കെ കഴിഞ്ഞ് രേവതി പോകാനൊരുങ്ങുമ്പോൾ ശ്രുതിയോട് പറയാൻ പറയുകയാണ് രവീന്ദ്രൻ.ശ്രുതിയോട് പറയാൻ ചെന്നപ്പോൾ ഭക്ഷണം റെഡിയായോ എന്ന് ചോദിക്കുകയാണ് ശ്രുതി.
ഇത് കേട്ടതും സച്ചി ശ്രുതിയെ വഴക്കു പറയുകയാണ്. അടുക്കളയിൽ പോയി നോക്കണമെന്നും, അല്ലെങ്കിൽ ഉണ്ടാക്കി കഴിക്കണമെന്നും പറയുകയാണ്. പിന്നീട് ശ്രുതിയോടും യാത്ര പറഞ്ഞ് രേവതി അമ്മയുടെയും ദേവുവിൻ്റെയും കൂടെ പോവുകയാണ്. എന്നാൽ സച്ചിക്ക് വലിയ വിഷമാവുകയാണ്. പിന്നീട് കാണുന്നത് ശ്രീകാന്തിനെയാണ്. റസ്റ്റോറൻ്റിൽ എത്തിയപ്പോൾ വർഷ വിളിക്കുകയാണ്. എന്നാൽ ശ്രീ ഫോണെടുക്കുന്നില്ല. വർഷ റസ്റ്റോറൻ്റിലെ ഫോണിൽ വിളിക്കുകയാണ്. വർഷയാണെന്ന് പറഞ്ഞപ്പോൾ, ഞാനിവിടെ ഇല്ലെന്ന് പറയാൻ പറയുകയാണ് ഇത് കേട്ടപ്പോൾ വർഷയ്ക്ക് വിഷമമാവുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.