ചന്ദ്ര എന്ന കള്ളിയെ കയ്യോടെ പിടികൂടി രേവതി!! സുധിയെ പച്ചയ്ക്ക് ക,ത്തിച്ച് സച്ചി; സുധിയുടെ കരണം പുകച്ച് രവീന്ദ്രൻ!! | Chembaneer Poovu Today Episode 30 September 2024 Video Viral
Chembaneer Poovu Today Episode 30 September 2024 Video Viral
Chembaneer Poovu Today Episode 30 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർപ്പൂവ് കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ വളരെ സങ്കർഷഭരിതമായ രംഗങ്ങളാണ് നടന്നിരുന്നത്. ചന്ദ്രമതി വച്ചിരുന്ന പണം ശരത് എടുത്തെന്ന് പറഞ്ഞ് വലിയ വഴക്കു നടക്കുമ്പോഴാണ് ഫ്ലൈറ്റ് ടിക്കറ്റെടുത്ത ട്രാവൽ ഏജൻസിയിൽ നിന്ന് അയാൾ വരുന്നത്. സുധി ക്യാഷ് കൊടുത്തപ്പോൾ ഐഡി പ്രൂഫ് മറന്നു പോയെന്നും, അത് കൊണ്ടുവരാൻ വന്നതാണെന്നും പറഞ്ഞ് ഐഡി പ്രൂഫും, പണം കൊടുത്ത കവറും കൊടുത്തപ്പോൾ, കവർ കണ്ട ഉടനെ സച്ചി ഓടിച്ചെന്ന് പിടിച്ച് വാങ്ങുകയാണ്.
ഇത് അച്ഛൻ്റെ 1 ലക്ഷം രൂപ വച്ച കവറായിരുന്നെന്ന് പറയുകയാണ് സച്ചി. ഇവനാണ് ഒരു ലക്ഷം മോഷ്ടിച്ചതെന്ന് പറയുകയാണ്. സുധി നാണംകെട്ട് നിൽക്കുകയാണ്. അപ്പോൾ ലക്ഷ്മിയും ദേവുവും ഞങ്ങൾക്ക് കട്ട് ശീലമില്ലെന്നു പറയുകയാണ്. ശ്രുതി അപ്പോൾ സുധിയോട് നീ ക്യാഷ് എടുത്തിരുന്നോ എന്ന് ചോദിക്കുകയാണ്. ഇല്ലെന്ന് സുധി പറഞ്ഞപ്പോൾ രവീന്ദ്രൻ സുധിയെ തല്ലുകയാണ്. അപ്പോൾ ചന്ദ്ര ഒരു നാടകം കളിക്കുകയാണ്. ഞാനാണ് സുധിക്ക് ക്യാഷ് കൊടുത്തതെന്നും, ശമ്പളം വരാൻ വൈകിയതിനാലാണ് ഞാൻ കൊടുത്തതെന്നും, എനിക്ക് തലവേദന വന്നാൽ ചിലപ്പോൾ ചില മറവികൾ ഉണ്ടാകാറുണ്ടെന്നും പറയുകയാണ്.
സച്ചി അമ്മയുടെ അഭിനയം സൂപ്പറാണെന്ന് പറഞ്ഞപ്പോൾ, രവീന്ദ്രൻ നീ പറഞ്ഞത് സത്യമാണെങ്കിൽ നീ രേവതിയോടും കുടുംബത്തോടും മാപ്പ് ചോദിക്കണമെന്ന് പറയുകയാണ്.അങ്ങനെ ചന്ദ്ര എല്ലാവരോടും മാപ്പ് ചോദിക്കുകയാണ്. എല്ലാവരും പോയപ്പോൾ തൽക്കാലം നീ രക്ഷപ്പെട്ടെന്നും, നിന്നെ ഞാൻ എടുത്തോളാമെന്നും പറഞ്ഞ് സച്ചി പോവുകയാണ്.
ചന്ദ്ര സുധിയോട് റൂമിലേക്ക് വരാൻ പറഞ്ഞപ്പോൾ, റൂമിൽ പോയ സുധിയെ ചന്ദ്ര തല്ലുകയാണ്. തല്ലിയപ്പോൾ സുധി പല കാര്യങ്ങളും പറഞ്ഞ് അമ്മയോട് മാപ്പ് പറയുകയും കരയുകയുമാണ്. രാത്രിയായപ്പോൾ രേവതി കരയുകയാണ്. സച്ചി വരുമ്പോൾ രേവതി കരയുന്നത് കണ്ട് പലതും ചോദിച്ചപ്പോൾ, ശരത്തിനെ അപമാനിച്ച തൊക്കെ ഓർത്ത് എനിക്ക് വിഷമം സഹിക്കാൻ പറ്റുന്നില്ലെന്ന് പറയുകയാണ് .പിന്നീട് സച്ചി പലതും പറഞ്ഞ് സമാധാനിപ്പിക്കുകയാണ്. ഇതൊക്കെയാണ് ഈ ആഴ്ചയിലെ ചെമ്പനീർ പൂവിൽ നടക്കാൻ പോകുന്നത്.