ദിയ കൃഷ്ണ വിവാഹിതയായി!! ലളിതമായി ഒരു ചെറിയ കല്യാണം അതാണ് ആഗ്രഹം; അനിയത്തിയുടെ വിവാഹത്തിൽ തിളങ്ങി അഹാന കൃഷ്ണ!! | Diya Krishna Wedding Video
Diya Krishna Wedding Video
Diya Krishna Wedding Video : ചലച്ചിത്ര നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ വിവാഹിതയായി, വരൻ അശ്വിൻ. വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. കാമുകൻ അശ്വിൻ ഗണേശുമായുള്ള ദിയയുടെ വിവാഹമാണ് ഇന്ന് നടന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ആയ ദിയ മലയാള ചലച്ചിത്രതാരം അഹാന കൃഷ്ണയുടെ അനുജത്തിയാണ്.ദിയ എന്നൊന്നും പറഞ്ഞാൽ ചിലപ്പോൾ നമുക്ക് മനസ്സിലാകില്ല, ഓസി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.
യൂത്തിന്റെ ഇടയിൽ സെൻസേഷൻ ആയി മാറുന്ന നാല് യുവതികളായ ഇൻഫ്ലുവൻസർമാരുടെ ഇടമാണ് കൃഷ്ണകുമാറിന്റെ വീട്. മക്കൾ നാലു പേരും മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് മാറ്റിനിർത്താൻ ആകാത്ത വ്യക്തിത്വങ്ങളാണ്. മക്കൾ മാത്രമല്ല അമ്മയും അച്ഛനും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്.ദിയ കൃഷ്ണയും അശ്വിനും നേരത്തെ സുഹൃത്തുക്കളാണ്. വീട്ടുകാരുടെ സമ്മതത്തോടെ പ്രണയം സാക്ഷാത്കരമാകുന്ന സന്തോഷത്തിലാണ് കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറുമായുള്ള സംഭാഷണത്തിൽ നിന്ന് വിവാഹത്തിന് വളരെ പ്രിയപ്പെട്ടവരായ ചിലരെ മാത്രമാണ് ക്ഷണിച്ചതെന്ന് മനസ്സിലാക്കാം.
ബിജെപി സംസ്ഥാന പ്രവർത്തകൻ കൂടിയായ കൃഷ്ണകുമാറിന്റെ മകളുടെ വിവാഹം ആയതുകൊണ്ട്, കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി കൂടി പങ്കെടുക്കുമെന്ന് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ പല തിരക്കുകൾ മൂലം സുരേഷ് ഗോപിക്ക് വരാൻ സാധിച്ചില്ല, എങ്കിലും ഭാര്യ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി.വളരെ എലഗൻറ് ആയ വിവാഹ വസ്ത്രത്തിൽ ആയിരുന്നു വധുവിന്റെയും വരന്റെയും മണ്ഡപത്തിലേക്കുള്ള അരങ്ങേറ്റം.
സഹോദരിമാരായ ഇഷാനി, അഹാന, ഹൻസിക എന്നിവരും വളരെ മനോഹരമായി ഒരുങ്ങി എത്തി. മലയാള സിനിമയിലും സോഷ്യൽ മീഡിയയിലും സീരിയലിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഒക്കെയായി പ്രവർത്തിക്കുന്ന അനവധി സെലിബ്രിറ്റികളുടെ വിവാഹം അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ദിയ കൃഷ്ണ, ഉപ്പും മുളകും എന്ന ടെലി ടെലിവിഷൻ ഷോയിലെ മുടിയൻ തുടങ്ങിയവർ ഇന്ന് തന്നെയാണ് അടുപ്പിച്ച് വിവാഹിതരായത്. ദിയയുടെ വിവാഹവും അനുബന്ധിച്ചുള്ള ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചു.