നയനയെ തിരിച്ചറിഞ്ഞ് ദേവയാനി!! അഹങ്കാരിയായ അനാമികയ്ക്ക് എട്ടിന്റെ പണി കൊടുത്ത് നവ്യ; അനന്തപുരി തറവാട്ടിൽ ആ വലിയ വിരുന്ന്!! | Patharamattu Today Episode 05 September 2024 Video Viral
Patharamattu Today Episode 05 September 2024 Video Viral
Patharamattu Today Episode 05 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ എല്ലാവരുംകൂടി വസ്ത്രങ്ങളും അനിയുടെ കല്യാണത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ എടുക്കാൻ വേണ്ടി പോയിരിക്കുകയായിരുന്നു. അസമയത്ത് പുരുഷന്മാർ ഒക്കെ ചേർന്ന് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ഒന്നും അറിയാതിരുന്ന അവർ സ്ത്രീകളൊക്കെ തിരിച്ചുവരാ റായിട്ടും ഭക്ഷണമൊന്നും ഒരുങ്ങാത്തതിൻ്റെ ടെൻഷനിലായിരുന്നു. അപ്പോഴാണ് ഷെഫ് പിള്ള അവിടെ വരുന്നത്.
അദ്ദേഹത്തോട് മുത്തശ്ശൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്, എനിക്ക് ഭക്ഷണമൊന്നും വേണ്ടെന്ന് പറയുകയാണ്. എനിക്ക് വേണ്ടെങ്കിലും നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടേ ഞാൻ പോവുകയുള്ളൂവെന്ന് പറയുകയാണ് പിള്ള. ആ സമയത്ത് ജ്വല്ലറിയിൽ നിന്ന് മാലയൊക്കെ വാങ്ങുന്നതിനിടയിൽ നയന നവ്യയോട് ഒന്നും വേണമെന്ന് പറയരുതെന്ന് പറയുകയാണ്. നവ്യയ്ക്കാണെങ്കിൽ പലതും വേണമെന്നുണ്ട്. അവരുടെ സംസാരം കേട്ട് ജലജ ദേവയാനിയോട് എന്തൊക്കെയോ സെലക്ട് ചെയ്യുന്നുണ്ടെന്ന് പറയുകയാണ്.
അപ്പോഴാണ് ദേവയാനി ജയനെ വിളിച്ച് ഭക്ഷണമൊക്കെ റെഡിയായോ എന്നു ചോദിക്കുന്നത്. എല്ലാം തയ്യാറായി വരികയാണെന്ന് പറയുകയാണ് ജയൻ. ഫോൺ വച്ചപ്പോൾ അവർ വരാറായെന്നും, ഇനി ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന് പറഞ്ഞപ്പോഴാണ് ഷെഫ് പിള്ള പോകാനിറങ്ങുന്നത്. അപ്പോഴാണ് മുത്തശ്ശൻ കാര്യങ്ങൾ പറയുന്നത്. ഇത് കേട്ട പിള്ള ഭക്ഷണം നമുക്ക് ഒരുമിച്ച് ചേർന്നുണ്ടാക്കാമെന്ന് പറഞ്ഞ് കിച്ചനിലേക്ക് പോവുകയാണ്. ഉടനെ തന്നെ എല്ലാം ഒരുക്കുകയാണ്.
അപ്പോഴാണ് ജ്വല്ലറിയിൽ നിന്നിറങ്ങുമ്പോൾ, നയനയും നവ്യയും മുത്തശ്ശിയുടെ കൂടെ ജ്വല്ലറിയുടെ ഉള്ളിൽ തന്നെ നിന്നതിന് ജലജ ദേവയാനിയോട് അമ്മയെ സോപ്പിട്ട് എന്തോ വാങ്ങാനായിരിക്കുമെന്ന് പറയുകയാണ്. അപ്പോഴാണ് അവർ വരുന്നത്. നവ്യയ്ക്ക് ഒരു കമ്മൽ വാങ്ങിയതാണെന്ന് പറയുകയാണ്. അപ്പോഴും ജലജ അപമാനിക്കുകയാണ്. ശേഷം വീട്ടിലേക്ക് പുറപ്പെടുകയാണ്.വീട്ടിലെത്തി കാറിൽ നിന്നിറങ്ങിയപ്പോൾ, ഭക്ഷണത്തിൻ്റെ നല്ല മണം അറിഞ്ഞപ്പോൾ, മുത്തശ്ശി സന്തോഷത്തോടെ നല്ല രീതിയിൽ പാചകം ചെയ്തു കാണുമെന്നും, നല്ല മണം വരുന്നുണ്ടെന്നും പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.