ഇനി ഒരിക്കലും സുമിത്ര സിദ്ധുവിനെ കാണില്ല; സച്ചിൻ ആ വലിയ ക്രൂരത ചെയ്യുന്നു; മകളുടെ മുന്നിൽ വെച്ച് അച്ഛന് അത് സംഭവിച്ചു!! | Kudumbavilakku Today Episode 03 May 2024 Video
Kudumbavilakku Today Episode 03 May 2024 Video
Kudumbavilakku Today Episode 03 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത എപ്പിസോഡുമായാണ് മുന്നോട്ട് പോകുന്നത്. സുമിത്ര സരസ്വതി അമ്മയെയും കൂടി വീട്ടിലേക്ക് വന്നതായിരുന്നു. ആ സമയത്താണ് ശീതൾ അവിടേക്ക് വരുന്നത്. ശീതൾ അവിടെ നിന്നും മടങ്ങി പോകുമ്പോഴാണ് മുന്നിൽ സച്ചിൻ ചാടി വരുന്നത്. അതുകണ്ട് ശീതൾ ഞെട്ടുകയാണ്. ഉടൻ തന്നെ ശീതളിനെ വഴക്കുപറയുകയുമൊക്കെ ചെയ്തപ്പോൾ, ശീതൾ റോഡിലേക്ക് പോവുകയാണ്.
പിറകിലെ കാറിൽ നിന്നും സിദ്ധാർത്ഥ് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. ഉടൻ തന്നെ കാറിൽ നിന്നിറങ്ങി സിദ്ധാർത്ഥ് ശീതളിൻ്റെ പിറകെ പോകാൻ നോക്കുമ്പോഴാണ്, സച്ചിൻ കാറെടുത്ത് വന്ന് ശീതളിനെ കാറിലോട്ട് കയറ്റുന്നത്. പിറകെ ഓടി വന്ന് ശീതൾ എന്ന് വിളിച്ചെങ്കിലും ശീതൾ കേട്ടില്ല. ഇതൊന്നും സുമിത്ര വീട്ടിൽ നിന്ന് അറിയുന്നുണ്ടായിരുന്നില്ല.
ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. സിദ്ധാർത്ഥും ആ വീട്ടിൽ നോക്കാത്തതിനാൽ സുമിത്രയെ കണ്ടതുമില്ല. പിന്നീട് കാണുന്നത് അനിരുദ്ധിനെയാണ്. അനന്യ സിദ്ധാർത്ഥിനെ കുറിച്ച് പലതും പറയുമ്പോൾ, അനിരുദ്ധ് അനന്യയോട് സിദ്ധാർത്ഥിൻ്റെ സ്വഭാവത്തെ കുറിച്ച് പറയുകയാണ്. നമ്മുടെ അമ്മയെ വെറുക്കുകയല്ലാതെ അച്ഛൻ നല്ലതൊന്നും ചെയ്തിട്ടില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത്, സിദ്ധാർത്ഥ് ശീതളിൻ്റെ പിറകെ കാറിൽ വരികയാണ്.
ശീതളിൻ്റെ വീട്ടിലെത്തിയപ്പോൾ ശീതളിനെ പിടിച്ച് കൊണ്ട് പോവുകയാണ് സച്ചിൻ. ഇത് കണ്ട സിദ്ധാർത്ഥ് കാറിൽ നിന്നിറങ്ങി ശീതളിൻ്റെ വീട്ടിൽ എത്തിയപ്പോൾ ശീതളിനെ അടിക്കുന്നതാണ് കാണുന്നത്.ഉടൻ തടയാൻ ശ്രമിച്ച സിദ്ധാർത്ഥിൻ്റെ തലയ്ക്ക് തന്നെ അടികൊള്ളുകയാണ്.ഉടൻ തന്നെ ശീതൾ ഓടി വന്ന് അച്ചാ എന്ന് വിളിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.