അനന്യ ഇല്ലാതെ ഒരു ജീവിതം അനിയ്ക്കില്ല!! സുമിത്രയെ ചതിച്ച ശീതളിനെ വലിച്ചു കീറി സിദ്ധാർഥ്; ദീപു എന്ന ചതിയനെ കളത്തിൽ ഇറക്കി സിദ്ധു!! | Kudumbavilakku Today Episode 07 June 2024 Video Viral
Kudumbavilakku Today Episode 07 June 2024 Video Viral
Kudumbavilakku Today Episode 07 June 2024 Video Viral : കുടുംബവിളക്ക് കൂടുതൽ നിർണായകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. സുമിത്രയും സ്വരമോളും ചേർന്ന് അനന്യയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അനന്യ തിരികെ വന്നത് അനിരുധിനു ഏറെ സന്തോഷമായെങ്കിലും അനന്യ പറയുന്നത് താൻ ഇപ്പോൾ സ്വരമോൾക്ക് വേണ്ടി മാത്രമാണ് വന്നതെന്ന് നമ്മൾക്കിടയിലെ ബന്ധം അങ്ങനെ തന്നെ തുടരുമെന്നും ആണ്.
ഇത് കേട്ടതോടെ അനിരുധിനു ദേഷ്യം വന്നു. എന്നാൽ സ്വരമോൾ അച്ഛനും അമ്മയും തന്റെ ഒപ്പം താമസിക്കാൻ വന്നതിന്റെ സന്തോഷത്തിലാണ്. ഇരുവരുടെയും കൈകൾ ചേർത്ത് വെച്ച് സ്വരമോൾ പറയുന്നുണ്ട് ഇനി അങ്ങോട്ട് നമുക്ക് സന്തോഷമായി ജീവിക്കാം എന്ന്. എന്നാൽ അവർക്കിടയിൽ നടക്കുന്നത് ആരും അറിയുന്നില്ല. അനിരുധും അനന്യയും ഒരുമിക്കാൻ ഇത്രയധികം ശ്രമങ്ങൾ നടത്തുന്ന തന്റെ സ്വന്തം അമ്മ തന്റെ ജീവിതം ശരിയാവാൻ ശ്രമിക്കുന്നില്ല എന്ന ദേഷ്യത്തിലാണ് ശീതൾ.
സരശ്വതിയമ്മയാണ് ഇത്തരം ചിന്തകൾ ശീതളിൽ കുത്തി വെയ്ക്കുന്നത്. അനന്യയെ തിരികെ കൊണ്ട് വന്നതിലുള്ള തന്റെ വിയോജിപ്പ് അവൾ പ്രകടിപ്പിക്കുകയും ചെയ്തു. അനന്യ ശീതളിനോട് സംസാരിക്കാൻ ചെന്നു എങ്കിലും ശീതൾ അവളെ മൈൻഡ് ചെയ്യാതെ കയറിപ്പോകുകയാണ് ചെയ്തത്. സിദ്ധാർഥിന്റെ അടുത്തും സരസ്വതിയമ്മ കുത്തിത്തിരിപ്പും ആയിട്ട് ചെല്ലുന്നുണ്ട്.
സുമിത്രയെ ആലോചിച്ചു കൊണ്ട് നടക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ പറയുന്ന സരശ്വതിയമ്മയോട് സുമിത്ര അല്ലാതെ മറ്റാരും തന്നെ അത് പോലെ സ്നേഹിച്ചിട്ടില്ല എന്നും അത് കൊണ്ട് തന്നെ ഈ ജന്മത്ത് തന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാകില്ല എന്നും സിദ്ധാർഥ് പറഞ്ഞു. ശ്രീനിലയം സുമിത്രയുടെ കയ്യിൽ തിരികെ ഏൽപ്പിക്കുക എന്നതാണ് സിദ്ധാർതിന്റെ ലക്ഷ്യം ദീപുവിലൂടെ അതിനുള്ള ശ്രമങ്ങൾ സിദ്ധാർഥ് തുടങ്ങിക്കഴിഞ്ഞു.അതെ സമയം പങ്കജിനെയും പൂജയെയും ഒരുമിപ്പിക്കാൻ ഉള്ള തീവ്രശ്രമത്തിലാണ് രഞ്ജിത സ്വത്തുക്കൾ തന്റെ പേരിലാണെന്ന് പൂജ തിരിച്ചറിയുന്നതിനു മുൻപ് വിവാഹം നടത്തുക എന്നതാണ് രഞ്ജിതയുടെ ലക്ഷ്യം.