പൂജയുടെ മുന്നിൽ ആ ദുരന്തം സംഭവിക്കുന്നു; പ്രതീഷ് എന്ന മകൻ സുമിത്രയ്ക്ക് ഇനിയില്ല; സ്വര മോളെ തട്ടിയെടുക്കാൻ രഞ്ജിത!! | Kudumbavilakku Today Episode 11 March 2024 Video
Kudumbavilakku Today Episode 11 March 2024 Video
Kudumbavilakku Today Episode 11 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പങ്കജും അപ്പുവും സുമിത്രയും വീട്ടിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയ്ക്ക് ഒരു ഫോൺ വരുന്നതാണ്. സുദേവൻ വക്കീലാണ് വിളിച്ചിരുന്നത്. ഉടൻ തന്നെ രഞ്ജിത അരവിന്ദിനെയും കൂട്ടി പുറത്ത് പോവുകയാണ്. അപ്പോഴാണ് സുമിത്രയും പൂജയും അപ്പുവിൻ്റെയും പങ്കജിൻ്റെയും കാര്യം പറയുന്നത്.
അപ്പോഴാണ് സരസ്വതിയമ്മ വന്ന് പങ്കജും പൂജയും പ്രണയത്തിലാണെന്നും, അവരെ കല്യാണം കഴിപ്പിക്കാനും പറയുന്നത്. ഇത് കേട്ട് സുമിത്ര സരസ്വതിയമ്മയെ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയും അരവിന്ദും വക്കീലിൻ്റെ വീട്ടിൽ എത്തുന്നതാണ്. അപ്പോഴാണ് പ്രതിഷ് ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തു വരുന്ന വാർത്ത പറയുന്നത്. അവൻ ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് രഞ്ജിത പറയുന്നത്. അപ്പോഴാണ് ദീപുവിൻ്റെ വീട്ടിൽ ചിത്ര ദേഷ്യപ്പെട്ടിരിക്കുന്നത്. അപ്പു വന്ന ശേഷം ചിത്ര എല്ലാ കാര്യവും അപ്പുവിനോട് പറയുന്നത്.
അതിന് ശേഷം അപ്പു ചിത്രയോട് സാരമില്ലെന്നും, നിങ്ങൾ പിണങ്ങി നിൽക്കരുതെന്നും പറഞ്ഞു കൊണ്ട് അടുപ്പിക്കുകയാണ്. പിന്നീട് കാണുന്നത് അരവിന്ദ് പ്രതീഷ് ജയിൽ മോചിതനാവുന്നത് കേട്ട് ടെൻഷനടിക്കുന്നതാണ്. അപ്പോഴാണ് സുദേവൻ വക്കീൽ സുമിത്രയെ വിളിക്കുന്നത്. ഒരു ദിവസം നിങ്ങളെ എനിക്ക് കാണണമെന്ന് പറയുകയാണ്. രഞ്ജിതയ്ക്കാണെങ്കിൽ ഉറക്കമില്ല.
അരവിന്ദിനോട് സരസ്വതി അമ്മയെ ഞങ്ങളുടെ കൂടെ കൂട്ടണമെന്ന് പറയുകയാണ് അരവിന്ദ്. പിന്നീട് കാണുന്നത്, അനന്യയെയും അരവിന്ദിനെയും ആണ്. അവർ ഉറങ്ങാൻ കിടന്നതായിരുന്നു. അപ്പോഴാണ് അനിരുദ്ധ് അനന്യയോട് താൻ സ്വരയെ സ്വന്തം മകളായി കണ്ടതിന് നന്ദി പറയുന്നത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിലുള്ളത്.