സുമിത്രയ്ക്ക് മുന്നിൽ കുറ്റ സമ്മതം നടത്തി രഞ്ജിത!! സുമിത്രയെ തീർക്കാൻ നോക്കിയാ രഞ്ജിതയ്ക്ക് തിരിച്ചടിയായി പ്രതീഷ് എത്തുന്നു!! | Kudumbavilakku Today Episode 17 July 2024 Video
Kudumbavilakku Today Episode 17 July 2024 Video
Kudumbavilakku Today Episode 17 July 2024 Video : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂൾ വിട്ട് വരുന്ന സ്വര മോളെയും, അനന്യയെയും കൂട്ടി കാറിൽ പോവുകയാണ്. സ്വര മോൾ പ്രതീഷിനോട് പല കാര്യങ്ങളും ചോദിക്കുകയാണ്. പ്രതീഷും സ്വരമോളും അടുക്കുന്നത് അനന്യയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. പിന്നീട് കാണുന്നത് സുമിത്ര ഡയറിയും എടുത്ത് രഞ്ജിതയുടെ വീട്ടിൽ എത്തുന്നതാണ്. അവിടെ പൂജയില്ലായിരുന്നു.
സുമിത്രയെ കണ്ടതും രഞ്ജിത ആദ്യം സ്വീകരിച്ചെങ്കിലും, എന്നാൽ പിന്നീട് സുമിത്ര ഡയറിയെക്കുറിച്ച് പറയുകയാണ്. എൻ്റെ കൈയിലുള്ള ഈ ഡയറിയിൽ നിന്നെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. രോഹിത്തിനോട് നീ എങ്ങനെയാണെന്ന് ഈ ഡയറിയിൽ ഉണ്ട്.ഇത് കേട്ട രഞ്ജിത ഞെട്ടുകയാണ്. ആ ഡയറി തരാൻ പറയുകയാണ്. എന്നാൽ അത് ഒരിക്കലും നിനക്ക് തരാൻ പോകുന്നില്ലെന്നും, നീ പൂജയെ എന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചെങ്കിൽ, ഈ ഡയറിയിൽ ഉള്ളത് അവൾ വായിച്ചു കഴിഞ്ഞാൽ നിന്നെ ഉള്ളിലിരിപ്പ് അവൾക്ക് മനസിലാകുമെന്ന് പറയുകയാണ്. ഇത് കേട്ട് രഞ്ജിത ഞെട്ടുകയാണ്.
സുമിത്ര പോയ ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുകയാണ് രഞ്ജിത. അരവിന്ദ് ഓടി വന്ന് ഇനി എന്തു ചെയ്യും രഞ്ജു എന്നു പറയുകയാണ്. അതൊക്കെ ഞാൻ നോക്കി കൊള്ളാം അരവിന്ദേട്ടാ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് പ്രതീഷ് സ്വരമോൾക്ക് ഐസ്ക്രീമൊക്കെ നൽകി വലിയ സന്തോഷത്തിലാണ്. വീട്ടിലെത്തിയപ്പോൾ, സ്വരമോൾക്ക് പ്രതീഷ് ഐസ്ക്രീം വാങ്ങി കൊടുത്തതൊക്കെ അനന്യ അനിരുദ്ധിനോട് പറയുകയാണ്.
അവൻ എൻ്റെ മോളോട് സ്നേഹം കാണിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് അനന്യ പറഞ്ഞപ്പോൾ, അവൻ കുഞ്ഞിൻ്റെ അച്ഛനാണെന്ന കാര്യം നീ മറക്കരുതെന്ന് പറയുകയാണ് അനിരുദ്ധ്.പിന്നീട് കാണുന്നത് സുമിത്ര രഞ്ജിതയുടെ വീട്ടിൽ നിന്നും മടങ്ങി നടന്നു വരികയാണ്. അപ്പോഴാണ് ഒരു ബൈക്കിൽ വന്ന് രണ്ട് പേർ സുമിത്രയുടെ കൈയിലുള്ള ഡയറി പിടിച്ചു വാങ്ങി പോയത്. ആകെ ഞെട്ടിയ സുമിത്ര കരഞ്ഞുകൊണ്ട് അതിങ്ങ് താ എന്ന് പറഞ്ഞു ബൈക്കിൻ്റെ പിറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. ഇതാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.