സുമിത്രയുടെ നെഞ്ചിൽ തറച്ച് പൂജ ഇറങ്ങുന്നു!! പങ്കജ് പൂജയെ പെണ്ണ് കാണാൻ എത്തിയപ്പോൾ സംഭവിച്ചത്; സുമിത്ര രോഹിതിനെ കണ്ടു!! | Kudumbavilakku Today Episode 19 July 2024 Video
Kudumbavilakku Today Episode 19 July 2024 Video
Kudumbavilakku Today Episode 19 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പര വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അപ്പു പൂജയെ വിളിച്ച് പങ്കജ് മോശപ്പെട്ടവനാണെന്ന് പറയുകയായിരുന്നു.എന്നാൽ ഒന്നും കേൾക്കാതെ പൂജ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അപ്പോഴാണ് ദീപുവും ചിത്രയും വന്ന് അവൾ ആകെ മാറിപ്പോയെന്ന് പറയുന്നത്. പിന്നീട് കാണുന്നത് അനന്യ അനിരുദ്ധിനോട് പ്രതീഷ് കൂടുതലായി എൻ്റെ മോളോട് അടുക്കുന്നത് എനിക്ക് ഒട്ടും താൽപര്യമില്ലെന്ന് പറയുകയാണ്.
പ്രതീഷ് ജയിൽപുള്ളിയാണെന്ന് പറഞ്ഞ് അനന്യ പോയപ്പോൾ, സ്വരമോൾ ജയിൽപുള്ളി എന്നു പറഞ്ഞാൽ എന്താണെന്ന കാര്യമൊക്കെ ചോദിക്കുകയാണ്. പിറ്റേ ദിവസം രാവിലെ രഞ്ജിതയും, അരവിന്ദും, പങ്കജും ശ്രീനിലയത്തിലേക്ക് വരികയാണ്. അവർ വന്ന ശേഷം പങ്കജിൻ്റെയും പൂജയുടെയും വിവാഹക്കാര്യം പറയുകയായിരുന്നു.എന്നാൽ സുമിത്ര സമ്മതമല്ലെന്ന് പറഞ്ഞപ്പോൾ, പൂജ എനിക്ക് പങ്കജിനെ വിവാഹം കഴിച്ചാൽ മതിയെന്ന് പറയുകയാണ്.അമ്മ സമ്മതിച്ചില്ലെങ്കിൽ, ഞാൻ പങ്കജിൻ്റെ കൂടെ പോകുമെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട്വുകയാണ്.
ഇത് കേട്ട രഞ്ജിതയ്ക്ക് വലിയ സന്തോഷമാവുകയാണ്. അരവിന്ദും പങ്കജും വണ്ടിയിൽ കയറാൻ പോയപ്പോൾ, രഞ്ജിത ഈ വിവാഹം നടക്കുമെന്ന് പറയുകയാണ്. ഞാൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ലെന്ന് പറയുകയാണ് സുമിത്ര. ആകെ വിഷമിച്ചിരിക്കുകയാണ് സുമിത്ര. ആ സമയത്താണ് പ്രതീഷ് അനന്യയുടെ പെരുമാറ്റത്തെ കുറിച്ച് ഓർക്കുന്നത്.
എൻ്റെ മോളാണ് സ്വരമോൾ എന്ന കാര്യം അമ്മയോട് പറയണമെന്ന് കരുതി പോകുമ്പോഴാണ്, അനന്യയും, അനിരുദ്ധും ഇന്നലെ നടന്നതിനൊക്കെ ക്ഷമ ചോദിക്കുകയാണ്. എന്നാൽ പ്രതീഷ് ഞാൻ അമ്മയോട് എല്ലാ കാര്യവും പറയാൻ പോവുകയാണെന്ന് പറയുകയാണ്. എൻ്റെ വേദന ആരും മനസിലാക്കാത്ത സ്ഥിതിക്ക് എനിക്കും ആരുടെയും വേദന അറിയേണ്ടെന്ന് പറയുകയാണ്. അനിരുദ്ധ് പലതും പറഞ്ഞ് പ്രതീഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പ്രതീഷ് പിന്മാറുന്നില്ല. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.