അനിരുദ്ധ് മറച്ചു വെച്ചതെല്ലാം പുറത്ത്!! അമ്മയെ പൊന്നായി നോക്കിയ പ്രതീഷ് എവിടെ? അനിരുദ്ധിനെ കുറിച്ച് അറിഞ്ഞ് സുമിത്ര ഞെട്ടുന്നു!! | Kudumbavilakku Today Episode 21 June 2024
Kudumbavilakku Today Episode 21 June 2024
Kudumbavilakku Today Episode 21 June 2024 : കുടുംബവിളക്കിലെ സീസൺ രണ്ടിൽ ഇപ്പോൾ മനോഹരമായാണ് ഓരോ രംഗങ്ങളും മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര അനിരുദ്ധിനോട് സച്ചിനെ കുറിച്ച് പറയുകയാണ്. അവൻ എൻ്റെ മോളെ വളരെയധികം ഉപദ്രവിക്കുന്നുണ്ടെന്നും, ഒരു മാനസിക രോഗിയാണെന്നും പറയുകയാണ്. എങ്ങനെയെങ്കിലും ശീതളിനെ സച്ചിനിൽ നിന്നും രക്ഷിക്കണമെന്ന് പറയുകയാണ് സുമിത്ര.
എന്നാൽ നിങ്ങൾക്ക് ഇടയിലുള്ള പ്രശ്നമെന്താണെന്ന് ചോദിക്കുകയാണ് സുമിത്ര. അനന്യ അബോർഷനായതാണ് പ്രശ്നമെന്ന് പറയുകയാണ് അനിരുദ്ധ്. അബോർഷനായതിന് ശേഷം എത്ര വർഷം കഴിഞ്ഞാണ് സ്വര മോൾ ജനിച്ചതെന്ന് ചോദിക്കുകയാണ് സുമിത്ര. എന്നാൽ ആ സത്യം അനിരുദ്ധ് അപ്പോൾ പറയുന്നില്ല. പിന്നീട് അമ്മയോട് പറയാമെന്ന് പറയുകയാണ് അനിരുദ്ധ്. പിന്നീട് കാണുന്നത് പൂജയെയാണ്. പൂജയോട് ഡ്രൈവിംങ്ങ് പഠിക്കാത്തതിനെ കുറിച്ച് പൂജയോട് ചോദിച്ചപ്പോൾ ,എനിക്ക് ഡ്രൈവിങ്ങ് അറിയാമെന്നും എനിക്ക് പേടിയാണെന്നും പറയുകയാണ് പൂജ.
പിന്നീട് കാണുന്നത് ശീതളിനെയാണ്. ശീതൾ സച്ചിനെ കുറിച്ച് പലതും ആലോചിച്ചിരിക്കുകയാണ്. അപ്പോഴാണ് അനിരുദ്ധ് പ്രഭാത ഭക്ഷണം കഴിക്കാത്തതെന്താണെന്നും, ഭക്ഷണം എടുത്ത് വന്ന് ശീതളിന് കൊടുക്കുന്നത്. ശീതളിനോട് പല കാര്യങ്ങളും പറഞ്ഞ് ഉപദേശിക്കുകയാണ്. നീ ഇനിയും അവൻ്റെ കൂടെ ജീവിക്കാനാണോ ഉദ്ദേശ്യമെന്നും, അവന് മാനസികമായി എന്തോ പ്രശ്നമുണ്ടെന്നും, അതിനാൽ നീ ഞാൻ പറയുന്നത് കേൾക്കെന്നും പറയുകയാണ് അനിരുദ്ധ്. എന്നാൽ സച്ചിനെ എനിക്ക് പിരിഞ്ഞിരിക്കാനാവില്ലെന്നും, എല്ലാം ശരിയാവുമെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ് ശീതൾ. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീടാണ്. പൂജയും പങ്കജും രഞ്ജിതയുടെ വീട്ടിൽ എത്തിയതായിരുന്നു.
രഞ്ജിത പൂജയോട് പലതും പറയുകയായിരുന്നു. അതിനിടയിൽ പ്രതീഷിനെ പുറത്തിറക്കേണ്ട കാര്യം പറഞ്ഞപ്പോൾ, പൂജ ഞെട്ടുകയാണ്.ആൻറി എന്താണ് പറഞ്ഞതെന്നും, പ്രതീഷേട്ടൻ എവിടെയുണ്ടെന്നും ചോദിക്കുകയാണ്. ഞാൻ എല്ലാം പറയാമെന്ന് പറഞ്ഞ് രഞ്ജിത പ്രതീഷ് വിദേശത്താണെന്ന് അനിരുദ്ധ് പറഞ്ഞത് കളവാണെന്നും, അങ്ങനെ അനിരുദ്ധ് പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ലെന്നും പറയുകയാണ് രഞ്ജിത.പ്രതീഷിപ്പോൾ ജയിലിലാണെന്നുള്ള സത്യം പറയുകയാണ് രഞ്ജിത. ഇത് കേട്ട് ആകെ ഞെട്ടുകയാണ് പൂജ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.