പൂജ ഇനി മഹാറാണി!! രഞ്ജിതയെ ജയിലിലേക്ക് തള്ളി സുമിത്ര; പൂജ – അപ്പു വിവാഹം; സുമിത്ര – രോഹിത് സംഗമം!! | Kudumbavilakku Today Episode 25 July 2024 Video
Kudumbavilakku Today Episode 25 July 2024 Video
Kudumbavilakku Today Episode 25 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജ സുമിത്രയോട് പൂജയുടെ തെറ്റുകളൊക്കെ പറഞ്ഞ് കരയുമ്പോഴാണ് രഞ്ജിത വിളിച്ച് നാളെ ഓഫീസിൽ വരണമെന്ന് പറയുന്നത്.അങ്ങനെ ഓഫീസിലെത്തിയ പൂജയ്ക്ക് ഓഫീസിൽ നിന്ന് ഒഴിവാക്കിയ ലെറ്റർ കൊടുക്കുകയായിരുന്നു. അതിന് ശേഷം പൂജ കോടതിയിൽ നിന്നുള്ള ലെറ്റർ നൽകുകയായിരുന്നു.
അത് വായിച്ച രഞ്ജിത ഞെട്ടുകയാണ്. പൂജയ്ക്ക് 25 വയസ് കഴിഞ്ഞതിനാൽ ഓഫീസും സ്വത്തുമൊക്കെ പൂജയുടെ പേരിൽ ആയിരിക്കുകയാണ്. പൂജ അപ്പോൾ സുമിത്രയെയും വിളിക്കുകയാണ്. സുമിത്ര രഞ്ജിതയോടും പലതും പറഞ്ഞെങ്കിലും, പൂജ രഞ്ജിത ഇരുന്ന സ്ഥലത്തിരിക്കാൻ സുമിത്രയോട് പറയുകയാണ്. ഞാൻ അല്ല ഇവിടെ ഇരിക്കേണ്ടതെന്നും, നീയാണെന്നും പറയുകയാണ് സുമിത്ര. പോലീസുകാർ രഞ്ജിതയെയും കൂട്ടിപ്പോവുകയാണ്.
വീട്ടിലെത്തിയ രഞ്ജിത ഭ്രാന്ത് പിടിച്ച പോലെ പെരുമാറുകയാണ്.പങ്കജിനെ കണ്ടതും നീ കാരണമാണ് എല്ലാം നഷ്ടപ്പെട്ടതെന്നും, പങ്കജിനോട് ഇവിടെ നിന്ന് പോവാൻ പറഞ്ഞ് റൂമിൽ കയറി വാതിൽ അടക്കുകയാണ്. പിന്നീട് കാണുന്നത് അനന്യയെയാണ്.’സ്വരമോളെ സ്കൂളിൽ വിളിക്കാൻ പോയ അനന്യ സ്കൂളിലെത്തിയപ്പോൾ സ്വരമോൾ ഒരു കാറിൽ പോയെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ, എന്തു സംഭവിച്ചുവെന്നറിയാതെ അനന്യ ഞെട്ടുകയാണ്.
അപ്പോഴാണ് പ്രതീഷ് സ്വരമോളെയും കൂട്ടി ഐസ്ക്രീം പാർലറിൽ നിന്നും ഐസ്ക്രീം വാങ്ങി നൽകുന്നത്. സ്വരമോൾ അമ്മ എന്നെ തിരക്കില്ലേ എന്നു പറയുന്നത്. നമുക്ക് വീട്ടിൽ പോകാമെന്ന് പറയുകയാണ് പ്രതീഷ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.